വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയവരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനായി കേന്ദ്രസർക്കാര്‍ ആരംഭിച്ച വന്ദേ ഭാരത് മിഷന്‍റെ അഞ്ചാം ഘട്ടത്തിന്‍റെ ഭാഗമായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം ഓഗസ്റ്റ് 1 മുതൽ 31 വരെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു. ഇതിന്‍റെ ഭാഗമായി യുഎസ്, കാനഡ, ഖത്തർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയവരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനായി കേന്ദ്രസർക്കാര്‍ ആരംഭിച്ച വന്ദേ ഭാരത് മിഷന്‍റെ അഞ്ചാം ഘട്ടത്തിന്‍റെ ഭാഗമായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം ഓഗസ്റ്റ് 1 മുതൽ 31 വരെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു. ഇതിന്‍റെ ഭാഗമായി യുഎസ്, കാനഡ, ഖത്തർ, ഒമാൻ, യുഎഇ, സിംഗപ്പൂർ, യുകെ, ജർമനി, ഫ്രാൻസ്, സൗദി അറേബ്യ, ബഹ്റൈൻ, ന്യൂസീലൻഡ്, ഫിലിപ്പീൻസ് മുതലായ രാജ്യങ്ങളുമായി വ്യക്തിഗത ഉഭയകക്ഷി എയര്‍ ബബിളുകള്‍ സ്ഥാപിച്ചിരുന്നു. 

രാജ്യം അണ്‍ലോക്ക് മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി, വരുംദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് അറിയിച്ചു.

ADVERTISEMENT

ഈ മാസം സിംഗപ്പൂർ, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട യാത്രാ, ക്വാറന്റീൻ മാർഗനിർദേശങ്ങൾ ഇതാ:

സിംഗപ്പൂർ

1) ചില വിഭാഗങ്ങളിലും പദവികളിലും ഉള്ള ഇന്ത്യൻ പൗരന്മാർക്ക് സിംഗപ്പൂരിലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ട്.

2) ഇന്ത്യൻ യാത്രക്കാർക്കുള്ള ട്രാൻസ്ഫർ അല്ലെങ്കിൽ ട്രാൻസിറ്റ് പാസുകൾ സ്വീകാര്യമല്ല.

ADVERTISEMENT

ഖത്തർ

1) ഖത്തർ സർക്കാർ പോർട്ടലിൽനിന്ന് എക്സപ്ഷനല്‍ എൻട്രി പെർമിറ്റ് നേടിയ ഖത്തറിലെ സ്ഥിരം റെസിഡൻസി ഉടമകൾക്ക് മാത്രമേ ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് യാത്ര ചെയ്യാന്‍ കഴിയൂ.

2) യാത്ര ചെയ്യാൻ അനുമതി ലഭിച്ചവര്‍ ഫോണിൽ എഹെറാസ് (Ehteraz) ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം. രാജ്യത്ത് എത്തുന്നതിനുമുമ്പ് ഡിസ്കവർ ഖത്തർ വഴി ഒരാഴ്ചത്തേക്ക് ഒരു ക്വാറന്റീന്‍ ഹോട്ടൽമുറി ബുക്ക് ചെയ്യുകയും വേണം.

3) ഇന്ത്യയിലെ ഒരു അംഗീകൃത മെഡിക്കൽ സെന്ററിൽ നിന്ന്, പുറപ്പെടുന്നതിനു മുമ്പ് 48 മണിക്കൂറിനുള്ളിൽ ലഭിച്ച നെഗറ്റീവ് കോവിഡ്-19 പി‌സി‌ആർ കൈവശം ഉണ്ടായിരിക്കണം

ADVERTISEMENT

ഒമാൻ

1) ഒമാനി പൗരന്മാർക്ക് ഒമാനിലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ട്. ഇങ്ങനെയുള്ളവര്‍ 14 ദിവസത്തെ ക്വാറന്റീന്‍ പാലിക്കണം.

2) MEA അല്ലെങ്കില്‍ ഒമാന്‍റെ പ്രത്യേക അനുമതി ലഭിച്ച യാത്രക്കാർക്ക് മാത്രമേ ഒമാനിലേക്ക് പ്രവേശിക്കാൻ അനുവാദമുള്ളൂ.

3) എല്ലാ യാത്രക്കാരും എത്തിച്ചേരുന്നതിന് മുമ്പു തന്നെ താരാസുദ് ആപ്ലിക്കേഷന്‍ ഡൗൺലോഡ് ചെയ്ത് റജിസ്ട്രേഷൻ പ്രക്രിയ ആരംഭിക്കണം.

4) ക്വാറന്റീന്‍ സമയത്ത് ധരിക്കാൻ അവിടെയുള്ള അധികാരികളിൽനിന്ന് ഒരു ബ്രേസ്‌ലെറ്റ് വാങ്ങണം.

5) എല്ലാ സന്ദർശകർക്കും ഒമാനിൽ താമസിക്കുന്ന കാലയളവു മുഴുവൻ സാധുവായ ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കണം.

English Summary : International Flights: Flying to Singapore, Qatar, Oman This Month? Keep These Guidelines