ആഘോഷങ്ങളിലേക്ക് വളയം തിരിച്ചിരുന്ന ഡ്രൈവർമാർ. ടൂറിസ്റ്റ് ട്രാവലർ വാഹനങ്ങളിൽ അവർ യാത്രക്കാരെയുംകൊണ്ട് പ്രകൃതിഭംഗികളിലേക്ക് യാത്രപോയിരുന്നു. എന്നാലിന്ന് കോവിഡ് ഭീതിയിൽ ലോകം വിരണ്ടുനിൽക്കുമ്പോൾ വരുമാനമില്ലാതെ, എങ്ങനെ ജീവിക്കുമെന്നറിയാതെ നിൽക്കുകയാണ് ട്രാവലർ ഡ്രൈവർമാർ. കൂട്ടുകാരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഘോഷങ്ങളിലേക്ക് വളയം തിരിച്ചിരുന്ന ഡ്രൈവർമാർ. ടൂറിസ്റ്റ് ട്രാവലർ വാഹനങ്ങളിൽ അവർ യാത്രക്കാരെയുംകൊണ്ട് പ്രകൃതിഭംഗികളിലേക്ക് യാത്രപോയിരുന്നു. എന്നാലിന്ന് കോവിഡ് ഭീതിയിൽ ലോകം വിരണ്ടുനിൽക്കുമ്പോൾ വരുമാനമില്ലാതെ, എങ്ങനെ ജീവിക്കുമെന്നറിയാതെ നിൽക്കുകയാണ് ട്രാവലർ ഡ്രൈവർമാർ.

ADVERTISEMENT

കൂട്ടുകാരുടെ ചെറുഗ്രൂപ്പുകൾക്ക് ടൂർ പോവാനും കുഞ്ഞു കുഞ്ഞു പരിപാടികൾക്ക് പോവാനുമൊക്കെ എല്ലാവരും ആശ്രയിച്ചിരുന്നത് ട്രാവലർ വാഹനങ്ങളെയാണ്. എന്നാൽ കഴിഞ്ഞ ആറു മാസമായി  ഒട്ടുമിക്ക ടൂറിസ്റ്റ് ട്രാവലർ വാഹനങ്ങളും നിശ്ചലമാണ്. അയ്യായിരത്തോളം ട്രാവലർ ഡ്രൈവർമാരാണ് ഇതോടെ ദുരിതത്തിലായത്.

ADVERTISEMENT

കല്യാണത്തിനുപോലും ഒരു കാറിൽ കയറാവുന്നത്ര ആളുകളാണ് പോവുന്നത്.  വിനോദയാത്രകൾ‍ ഇല്ലാതായി. ഒട്ടുമിക്ക സ്ഥാപനങ്ങളിലും ജീവനക്കാരെ കുറച്ചതോടെ അത്തരം കരാർ ഓട്ടങ്ങളും നിലച്ചു. ജീവിക്കാൻ മറ്റുതൊഴിലുകൾ തേടിയിറങ്ങേണ്ട അവസ്ഥയിലാണ് ഓരോ ഡ്രൈവറും. പല ട്രാവലറുകൾക്കും ഇടയ്ക്കിടെ പുതിയ ഉടമ വരുന്നതിനാൽ ഡ്രൈവർമാരുടെ ക്ഷേമനിധി അംഗത്വം ഇടയ്ക്കിടെ മുടങ്ങാറുണ്ട്.

ADVERTISEMENT

ക്ഷേമനിധിയിലേക്ക് പണമടച്ചവർ പോലു പിന്നീട് പണം തിരിച്ചടയ്ക്കേണ്ടി വരുമെന്നോർത്ത് ആനുകൂല്യം വാങ്ങിയിട്ടുമില്ല. ദൂരയാത്ര നടത്തുന്ന ഡ്രൈവർമാർ കോവിഡ് വാഹകരാണെന്ന രീതിയിലാണ് അവഗണന നേരിടേണ്ടിവരുന്നത്. തങ്ങളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോവാൻ ഒരിത്തിരി കൈത്താങ്ങ് സർക്കാരിൽനിന്നും സമൂഹത്തിൽ നിന്നും അത്യാവശ്യമാണെന്ന് ഡ്രൈവർമാർ പറയുന്നു.

ആറു മാസമായിട്ട് ഓട്ടമില്ല. ഞങ്ങളുടെ പല കൂട്ടായ്മകളും പലയിടത്തുനിന്ന് സ്വരൂപിച്ച സഹായം എത്തിച്ചുനൽകുന്നതുകൊണ്ട് മാത്രമാണ് പല സഹപ്രവർത്തകരും ജീവിച്ചുപോവുന്നത്. പ്രതിസന്ധി എന്നുതീരുമെന്നറിയില്ല.വിജേഷ് വെള്ളികുളങ്ങര, ഓൾ കേരള ട്രാവലേഴ്സ് ഗ്രൂപ്പ്.