സഞ്ചാരികളെ വലയ്ക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് യാത്രയ്ക്കിടെ വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍. ദഹനപ്രശ്നങ്ങള്‍ ഉള്ളവരാണെങ്കില്‍ പറയുകയും വേണ്ട. ഗ്യാസ് ട്രബിള്‍, മലബന്ധം, വയറിളക്കം തുടങ്ങി ഒരു വലിയ പട്ടിക തന്നെ കാണും. രണ്ടോ മൂന്നോ ദിനം നീണ്ടുനില്‍ക്കുന്ന യാത്രകള്‍ വെള്ളത്തിലാക്കാന്‍ ഇവ മതിയാകും. ആ

സഞ്ചാരികളെ വലയ്ക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് യാത്രയ്ക്കിടെ വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍. ദഹനപ്രശ്നങ്ങള്‍ ഉള്ളവരാണെങ്കില്‍ പറയുകയും വേണ്ട. ഗ്യാസ് ട്രബിള്‍, മലബന്ധം, വയറിളക്കം തുടങ്ങി ഒരു വലിയ പട്ടിക തന്നെ കാണും. രണ്ടോ മൂന്നോ ദിനം നീണ്ടുനില്‍ക്കുന്ന യാത്രകള്‍ വെള്ളത്തിലാക്കാന്‍ ഇവ മതിയാകും. ആ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഞ്ചാരികളെ വലയ്ക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് യാത്രയ്ക്കിടെ വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍. ദഹനപ്രശ്നങ്ങള്‍ ഉള്ളവരാണെങ്കില്‍ പറയുകയും വേണ്ട. ഗ്യാസ് ട്രബിള്‍, മലബന്ധം, വയറിളക്കം തുടങ്ങി ഒരു വലിയ പട്ടിക തന്നെ കാണും. രണ്ടോ മൂന്നോ ദിനം നീണ്ടുനില്‍ക്കുന്ന യാത്രകള്‍ വെള്ളത്തിലാക്കാന്‍ ഇവ മതിയാകും. ആ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഞ്ചാരികളെ വലയ്ക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് യാത്രയ്ക്കിടെ വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍. ദഹനപ്രശ്നങ്ങള്‍ ഉള്ളവരാണെങ്കില്‍ പറയുകയും വേണ്ട. ഗ്യാസ് ട്രബിള്‍, മലബന്ധം, വയറിളക്കം തുടങ്ങി ഒരു വലിയ പട്ടിക തന്നെ കാണും. രണ്ടോ മൂന്നോ ദിനം നീണ്ടുനില്‍ക്കുന്ന യാത്രകള്‍ വെള്ളത്തിലാക്കാന്‍ ഇവ മതിയാകും. ആ യാത്രയുടെ സന്തോഷം തന്നെ നശിക്കും. ശീലമില്ലാതത് ഭക്ഷണവും ഉറക്കം ശരിയാകാത്തതുമെല്ലാമടക്കം ഇത്തരം പ്രശ്നങ്ങൾക്കു കാരണമാകാം. 

യാത്രകൾക്കിടയിലെ വയറു വീര്‍ക്കല്‍, വയറുവേദന, അസ്വസ്ഥത, വിശപ്പില്ലായ്മ, ടോയ്‌ലറ്റില്‍ പോകുമ്പോള്‍ ഉള്ള അസ്വസ്ഥത തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ സാധാരണയായി രണ്ട് കാര്യങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത് എന്നാണു വിദഗ്ധരുടെ അഭിപ്രായം. സ്ട്രെസ്, ദൈനംദിന ഷെഡ്യൂളിലെ മാറ്റങ്ങള്‍ എന്നിവയാണവ. ഓരോ ദിവസവും തുടര്‍ന്നു പോന്നിരുന്ന റുട്ടീനില്‍ ഉണ്ടാകുന്ന മാറ്റം മൂലം ഭക്ഷണം, ഉറക്കം എന്നിവ ശരിയാകാതെ വരികയും അത് ദഹനവ്യവസ്ഥയെ ബാധിക്കുകയും ചെയ്യുന്നത് മലബന്ധമുണ്ടാക്കാം. ഇതുമൂലം ഗ്യാസ്ട്രബിളും ഉണ്ടാകാം. ഈ അവസ്ഥ ഹോര്‍മോണ്‍ വ്യതിയാനത്തിനും വയറിനുള്ളിലെ ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥയ്ക്കും കാരണമാകും.

ADVERTISEMENT

'രണ്ടാം തലച്ചോറ്' എന്നൊരു പേരും നമ്മുടെ വയറിനുണ്ട്. ഓരോ ഭക്ഷണസാധനം ഉള്ളില്‍ എത്തുമ്പോഴും അവയില്‍ പോഷകങ്ങള്‍ ഉണ്ടോ വെറും ജങ്ക് ഫുഡ് ആണോ എന്നൊക്കെ മനസ്സിലാക്കാന്‍ അത് തലച്ചോറിനെ സഹായിക്കുന്നു. വിഴുങ്ങൽ, ഭക്ഷണസാധനങ്ങളുടെ വിഘടനം തുടങ്ങിയ ദഹന പ്രക്രിയകളെ നിയന്ത്രിക്കുന്ന നിരവധി ന്യൂറോണുകൾ നമ്മുടെ കുടലിനുള്ളിൽ ഉണ്ട്. ഉത്കണ്ഠയോ മാനസിക സമ്മര്‍ദ്ദമോ അനുഭവപ്പെടുമ്പോൾ അത് കുടലിലെ ഇത്തരം സംവിധാനങ്ങളെയും തടസ്സപ്പെടുത്തുന്നു. ഇങ്ങനെയാണ് സ്ട്രെസ് മൂലം ദഹനപ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. 

യാത്രാമാര്‍ഗവും വയറിനെ ബാധിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ്. വിമാനത്തിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ക്യാബിനിലെ വായുമര്‍ദം അന്തരീക്ഷമര്‍ദത്തിൽനിന്നു വ്യത്യസ്തമായിരിക്കും. ഇത് ശ്വസനപ്രക്രിയയില്‍ ബുദ്ധിമുട്ടൊന്നും ഉണ്ടാക്കുന്നില്ലെങ്കിലും വയറിന് അത്ര സുഖപ്രദമായി അനുഭവപ്പെടണമെന്നില്ല എന്നാണു വിദഗ്ധര്‍ പറയുന്നത്. ഈയവസ്ഥയില്‍ വയറും കുടലും വികസിക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടിനു കാരണമാകും.

ADVERTISEMENT

ബസിലും കാറിലും ട്രെയിനിലുമൊക്കെ യാത്ര ചെയ്യുന്നവർ മലമൂത്രാദികള്‍ കുറേ നേരം പിടിച്ചു വയ്ക്കുന്നതും ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. 

യാത്രക്കിടെയുണ്ടാകുന്ന ഉദരസംബന്ധമായ രോഗങ്ങൾ എങ്ങനെ തടയാം?

ADVERTISEMENT

ദൈനംദിന ജീവിതത്തിന്‍റെ ചിട്ടയും ക്രമങ്ങളുമൊന്നും യാത്രയില്‍ പാലിക്കാന്‍ കഴിയണമെന്നില്ല. വീട്ടിലിരിക്കുന്നതുപോലെ തന്നെ യാത്ര പോകുന്ന ഇടങ്ങളിലും തുടര്‍ന്നാല്‍ ആ യാത്രക്കെന്തു വ്യത്യസ്തതയാണ് ഉള്ളത്! അടിച്ചുപൊളിച്ച്, ദിവസേന ചെയ്യുന്ന കാര്യങ്ങളില്‍ നിന്നൊക്കെ ഒരു മാറ്റം ആഗ്രഹിച്ചാണ് പലരും യാത്രയ്ക്ക് ഒരുങ്ങുന്നത്. വയറു കേടാവാതെ എങ്ങനെ ഈ ദിനങ്ങള്‍ അതിന്‍റെ മുഴുവന്‍ ആഘോഷങ്ങളും ആസ്വദിച്ചു കൊണ്ടുതന്നെ ചെലവഴിക്കാം എന്നറിഞ്ഞാല്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാകും, ഒപ്പം ടെന്‍ഷന്‍ഫ്രീയും!

യാത്രയ്ക്കിടെ പുതിയ ഭക്ഷണങ്ങള്‍ പരീക്ഷിക്കുന്നതോടൊപ്പം തന്നെ പച്ചക്കറികളും ആവശ്യത്തിനു വെള്ളവും ഉള്ളിലേക്കെത്തിയാല്‍ തന്നെ പകുതി ദഹനപ്രശ്നങ്ങളും മാറും. തൈര്, മുഴുധാന്യങ്ങള്‍, നാരങ്ങ, ഇലക്കറികള്‍ എന്നിവയും ഈ സമയത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. വൃത്തിയുള്ള സ്ഥലങ്ങളില്‍നിന്നു മാത്രം ഭക്ഷണം കഴിക്കണം. അല്ലെങ്കില്‍ പിന്നെ, മലബന്ധമല്ല, ഛര്‍ദിയും വയറിളക്കവുമായിരിക്കും വരാന്‍ പോകുന്നത്!

ഉറക്കം ശരിയാകാത്തതും മലബന്ധമുണ്ടാക്കും എന്ന് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് പറയുന്നു. ഇതിനു കുറുക്കുവഴികള്‍ ഒന്നും ഇല്ല. എവിടെപ്പോയാലും ഉറക്കം കൈവെടിയാതിരിക്കുക എന്നതുമാത്രമേ മാര്‍ഗ്ഗമുള്ളൂ.

ചലിച്ചുകൊണ്ടിരിക്കുന്ന ശരീരത്തിനുള്ളിലെ ഉപാപചയ പ്രവര്‍ത്തനങ്ങളും നിരന്തരം ചലനാത്മകമായിരിക്കുമെന്നാണ്. അതിനാല്‍ യാത്രക്കിടെ അധികനേരം എവിടെയെങ്കിലും ഇരിക്കാതിരിക്കുന്നതാണ് നല്ലത്. ഇടയ്ക്കിടെ എഴുന്നേറ്റു നടക്കണം. ഗ്യാസ്ട്രബിള്‍ മുതലായവ ഒഴിവാക്കാന്‍ സഹായിക്കുന്നതും കുറച്ചുസമയം മാത്രം ആവശ്യമുള്ളതുമായ യോഗ പോസുകളും വര്‍ക്കൗട്ടുകളും യാത്രയുടെ ഇടവേളകളിൽ ചെയ്യുന്നതും ഏറെ സഹായകമാകും. 

ഇവയൊന്നും പറ്റില്ല എന്ന് തോന്നുന്നവര്‍ക്ക് വൈദ്യനിര്‍ദ്ദേശപ്രകാരം ഉദരസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുള്ള ഏതെങ്കിലും മരുന്ന് കയ്യില്‍ കരുതാം.