മൂന്നാർ ∙ ഇണചേരൽ കാലമായതോടെ കൂട്ടത്തോടെ കാടിറങ്ങി ആൺ വരയാടുകൾ. ഇരവികുളം ദേശീയോദ്യാനത്തിൽ ഉൾക്കാടുകളിലാണ് പ്രായപൂർത്തിയായ ആൺ വരയാടുകൾ സാധാരണ മേയാറ്. സഞ്ചാരികൾക്ക് പ്രവേശനമുള്ള, ടൂറിസം സോണായ രാജമലയിൽ പൊതുവേ ഇവയെ കാണാറില്ല. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളാണ് വരയാടുകളുടെ ഇണചേരൽ കാലം. അതിനായി ഇണകളെ തേടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ ഇണചേരൽ കാലമായതോടെ കൂട്ടത്തോടെ കാടിറങ്ങി ആൺ വരയാടുകൾ. ഇരവികുളം ദേശീയോദ്യാനത്തിൽ ഉൾക്കാടുകളിലാണ് പ്രായപൂർത്തിയായ ആൺ വരയാടുകൾ സാധാരണ മേയാറ്. സഞ്ചാരികൾക്ക് പ്രവേശനമുള്ള, ടൂറിസം സോണായ രാജമലയിൽ പൊതുവേ ഇവയെ കാണാറില്ല. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളാണ് വരയാടുകളുടെ ഇണചേരൽ കാലം.

ADVERTISEMENT

അതിനായി ഇണകളെ തേടി രാജമലയിലെ പുൽമേടുകളിൽ ഇറങ്ങിയിരിക്കുന്ന ധാരാളം മുട്ടനാടുകളെ ഇപ്പോൾ കാണാനാവും. കാട്ടിലും സാധാരണ ഒറ്റയ്ക്കാണ് ആൺ വരയാടുകളുടെ സഞ്ചാരം. ഇണചേരാൻ രാജമലയിൽ എത്തിയിരിക്കുന്ന ഈ മുട്ടനാടുകൾ ഇണകളെ സ്വന്തമാക്കാൻ പരസ്പരം ഏറ്റുമുട്ടുന്നതും ഇപ്പോൾ പതിവ് കാഴ്ചയാണ്.

ADVERTISEMENT

രാജമലയിൽ സ്ഥിരമായി മേഞ്ഞുനടക്കുന്ന പെണ്ണാടുകളും കുഞ്ഞുങ്ങളും സന്ദർശകരോട് അടുപ്പം പുലർത്തുമ്പോൾ മുട്ടനാടുകളുടെ പെരുമാറ്റം അത്ര സൗഹൃദപരമല്ല. സമീപത്ത് എത്തിയാൽ ഇവ ആക്രമണ സ്വഭാവം കാട്ടുകയും ചെയ്യും.നാല് മാസമാണ് വരയാടുകളുടെ ഗർഭ കാലം. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് പ്രസവം നടക്കുന്നത്. സുഖപ്രസവവും കുഞ്ഞുങ്ങളുടെ സംരക്ഷണവും കണക്കിലെടുത്ത് ഈ സമയത്ത് ഇരവികുളത്ത് സന്ദർശകർക്കു പ്രവേശനം അനുവദിക്കാറില്ല.