സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടി അമല പോള്‍. ജീവിതത്തിലെ ഓരോ സംഭവങ്ങളും സുന്ദരനിമിഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ അമല പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു യാത്രയെക്കുറിച്ചും അനുഭവത്തെക്കുറിച്ചും തന്‍റെ ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ ആരാധകരുമായി പങ്കുവയ്ക്കുകയാണ് അമല. ഈയിടെ താന്‍ ഭാഗമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടി അമല പോള്‍. ജീവിതത്തിലെ ഓരോ സംഭവങ്ങളും സുന്ദരനിമിഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ അമല പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു യാത്രയെക്കുറിച്ചും അനുഭവത്തെക്കുറിച്ചും തന്‍റെ ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ ആരാധകരുമായി പങ്കുവയ്ക്കുകയാണ് അമല. ഈയിടെ താന്‍ ഭാഗമായ പഞ്ചകര്‍മ്മ ചികിത്സയെക്കുറിച്ചാണ് അമല വിവരിക്കുന്നത്. ''എന്‍റെ പ്രൊഫൈൽ എന്‍റെ ജീവിതത്തിന്‍റെ പ്രതിഫലനമാണെന്ന് നിങ്ങൾക്കറിയാം. ശാരീരികവും മാനസികവുമായി ഏറ്റവും മികച്ച പതിപ്പാകാനുള്ള അനന്തമായ ഈ  യാത്രക്കിടെ പഞ്ചകർമ്മ എന്ന ശാന്തിചികിത്സക്കായി ഞാന്‍ സൈന്‍ അപ്പ്‌ ചെയ്തിരുന്നു" അമല എഴുതുന്നു. 

വേഗതയേറിയ ജീവിതവും പാശ്ചാത്യ സ്വാധീനവും കാരണം പൂർവ്വികര്‍ നമുക്ക് നല്‍കിയ നിധികളെ നാം വിലമതിക്കുന്നില്ലെന്നും അമല പറയുന്നു. കൂടാതെ ഈ ചികിത്സ തനിക്ക് സമ്മാനിച്ചത് സമ്പൂർണ്ണ പരിവർത്തനമായിരുന്നു എന്നും അമല കുറിച്ചു. ഈ പ്രക്രിയയിലൂടെ കടന്നുപോകുന്നതിന് വളരെയധികം ആത്മനിയന്ത്രണവും ശക്തിയും ആവശ്യമാണ്, മനസ്സിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ചോര്‍ത്ത് താന്‍ ആശ്ചര്യപ്പെടുന്നുവെന്നും അമല എഴുതുന്നു. 28 ദിവസം നീളുന്ന പഞ്ചകര്‍മ്മ ചികിത്സയുടെ ഇരുപതാം ദിനം എടുത്ത സ്വന്തം ചിത്രവും അമല പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

തൃശ്ശൂരിനടുത്തുള്ള ചേറ്റുവ കായലിനടുത്തുള്ള രാജ ഐലന്‍ഡ്‌ എന്ന ആയുർവേദ ചികിത്സാ കേന്ദ്രത്തില്‍ നിന്നാണ് അമല ഈ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ചികിത്സയ്ക്കും പുനരുജ്ജീവനത്തിനും അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്ന ഒരു ഒരു സമ്പൂർണ്ണ ആയുർവേദ കേന്ദ്രമാണിത്. പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നു കൊണ്ട് കുറച്ചു ദിവസം ആയുര്‍വേദ ചികിത്സകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് മികച്ച ഒരു ഓപ്ഷനാണ് ഇവിടം. 

കായലിലെ മൂന്ന് ദ്വീപുകളാണ് രാജാ ദ്വീപ് എന്നറിയപ്പെടുന്നത്. 14 ഏക്കർ വിസ്തൃതിയുള്ള പ്രധാന ദ്വീപിൽ സ്യൂട്ട്, ഡീലക്സ് റൂമുകൾ, ഡബിൾ റൂമുകൾ, മൾട്ടി ക്യുസിന്‍ റെസ്റ്റോറന്റുകൾ എന്നിവയുണ്ട്. ആയുർവേദ ചികിത്സകൾക്കായി എത്തുന്നവര്‍ക്കുള്ള താമസ സ്ഥലങ്ങളും ചികിത്സാ മുറികളുമെല്ലാം കായലിനെ അഭിമുഖീകരിച്ചാണ് നിലകൊള്ളുന്നത് എന്നത് ഇതിന്‍റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു. കൺസൾട്ടൻസി റൂമുകൾ, ഫാർമസി, കോൺഫറൻസ് ഹാൾ എന്നിവയും ഈ ദ്വീപിലുണ്ട്. കൂടാതെ, പ്രാർത്ഥനാസ്ഥലങ്ങള്‍, നടപ്പാതകൾ, കുട്ടികള്‍ക്കായുള്ള കളിസ്ഥലം, ബോട്ട് ലാൻഡിംഗുകൾ എന്നിവയും ഇവിടെ ഒരുക്കിയിരിക്കുന്നു.

ADVERTISEMENT

രണ്ടാമത്തെ ദ്വീപിനെ പ്രധാന ദ്വീപുമായി ബന്ധിപ്പിച്ചിരിക്കുന്നത് ഒരു പാലത്തിലൂടെയാണ്. ഹൗസ് ബോട്ടുകളും ചെറിയ ട്രീറ്റ്മെന്റ് കോട്ടേജുമാണ് ഇവിടെയുള്ളത്. അഞ്ചേക്കര്‍ വിസ്തൃതിയില്‍ പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന സുന്ദരമായ ദ്വീപാണിത്. മനസ്സിനും ശരീരത്തിനും ഒരേപോലെ ശാന്തിയേകുന്ന ഒരു ഇടം. പ്രകൃതിദത്തമായ ആയുര്‍വേദ ചികിത്സാ രീതികളോട് കൂടുതല്‍ മികച്ച രീതിയില്‍ പ്രതികരിക്കാന്‍ ഇത് ശരീരത്തെ പ്രാപ്തമാക്കുന്നു. 

ഈ രണ്ട് ദ്വീപുകളിൽ നിന്ന് അൽപ്പം അകലെയായാണ് മൂന്നാമത്തെ ദ്വീപ് സ്ഥിതിചെയ്യുന്നത്. ഏകദേശം 30 ഏക്കർ വിസ്തൃതിയുള്ള ഈ ദ്വീപ് അതിന്‍റെ സ്വാഭാവിക രൂപത്തില്‍ത്തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്. ഇതിന്‍റെ ചികിത്സയോ മറ്റു സേവനങ്ങളോ ഒന്നും തന്നെ നല്‍കുന്നില്ല. കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നും 72 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ഇവിടെയെത്താം.

ADVERTISEMENT

English Summary: Amala Paul In Rajah Island