കോട്ടയം / കുമരകം / ഈരാറ്റുപേട്ട ∙ ഹിൽ സ്റ്റേഷനുകൾ, കായലോര, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവ ഇന്നു തുറക്കാൻ അനുമതി ലഭിച്ചതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ ഉണരുന്നു. വാഗമൺ വാഗമണ്ണിലെ റിസോർട്ടുകളും പൈൻക്കാടും മൊട്ടക്കുന്നും തയാർ. മുൻവർഷങ്ങളിൽ, പൂജ അവധിക്കാലത്തു വാഗമണ്ണിൽ ധാരാളം ഉത്തരേന്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം / കുമരകം / ഈരാറ്റുപേട്ട ∙ ഹിൽ സ്റ്റേഷനുകൾ, കായലോര, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവ ഇന്നു തുറക്കാൻ അനുമതി ലഭിച്ചതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ ഉണരുന്നു.

ADVERTISEMENT

വാഗമൺ

വാഗമണ്ണിലെ റിസോർട്ടുകളും പൈൻക്കാടും മൊട്ടക്കുന്നും തയാർ. മുൻവർഷങ്ങളിൽ, പൂജ അവധിക്കാലത്തു വാഗമണ്ണിൽ ധാരാളം ഉത്തരേന്ത്യൻ വിനോദ സഞ്ചാരികളെത്തിയിരുന്നു. ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള പൈൻക്കാടും മൊട്ടക്കുന്നും വ‍ൃത്തിയാക്കി. സാനിറ്റൈസർ, തെർമൽ സ്കാനർ എന്നിവ കൂടി ലഭിക്കണം. -എം.ജി.മോഹനൻ ഡെസ്റ്റിനേഷൻ മാനേജർ, ഡിടിപിസി വാഗമൺ. നിലവിലെ ന്യൂനമർദം മാറിയാൽ പാരാഗ്ലൈഡിങ് ആരംഭിക്കാൻ സാധിക്കും. ഇതിനുള്ള മുഴുവൻ സംവിധാനങ്ങളും തയാർ. സർക്കാർ അനുമതി കൂടി ലഭിക്കണം.-  വിനിൽ തോമസ്ഡയറക്ടർ, ഫ്ലൈ വാഗമൺ.

റിസോർട്ടുകൾ തുറക്കുന്നതിനു നടപടി തുടങ്ങിയിരുന്നു. ചിലതു തുറന്നു. മറ്റുള്ളവ വൃത്തിയാക്കി.-ജോബി സെബാസ്റ്റ്യൻ റിസോർട്ട് ഉടമ, വാഗമൺ

ADVERTISEMENT

കുമരകം

കൂടുതൽ റിസോർട്ടുകളും ഹോട്ടലുകളും തുറക്കും. വഞ്ചിവീടുകളും തയാറായി. 100 വഞ്ചിവീടുകൾ, 25 ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയാണു മേഖലയിലുള്ളത്. ഏതാനും പുതിയ സ്ഥാപനങ്ങളും പ്രവർത്തനം തുടങ്ങും. പക്ഷി സങ്കേതം തുറക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീട്.

ADVERTISEMENT

''   കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും പ്രവർത്തനം  - കെ.അരുൺകുമാർ സെക്രട്ടറി, ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്സ്, കുമരകം.

വഞ്ചിവീടുകൾക്കു സർക്കാർ പ്രഖ്യാപിച്ച സഹായം ഉടൻ നൽകാൻ നടപടി വേണം. - ഹണി ഗോപാൽ സെക്രട്ടറി, ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ, കുമരകം.

ടൂറിസം നിലച്ചതോടെ കടകളിൽ കച്ചവടം തീരെ കുറഞ്ഞിരുന്നു. മറ്റു തൊഴിൽ മേഖലകളും നിശ്ചലമായി. രംഗം സജീവമായാൽ ജീവിതം മെച്ചപ്പെടും. - സാബു തയ്യിൽ അൽഫോൻസ ബേക്കറി, കുമരകം ബോട്ട് ജെട്ടി.

ഉത്തരവാദിത്ത ടൂറിസം മിഷനുമായി ബന്ധപ്പെട്ട പാക്കേജുകൾ നടപ്പാക്കാൻ കഴിയും. ഇതുമായി ബന്ധപ്പെട്ടു ജീവിക്കുന്നവർക്കു വരുമാനമാകും. - വി.എസ്.ഭഗത് സിങ് ഉത്തരവാദിത്ത ടൂറിസം മിഷൻ, കുമരകം കോഓർഡിനേറ്റർ.

ഡിടിപിസിയും തയാർ

വിനോദസഞ്ചാരമേഖലയിൽ പ്രതീക്ഷകളുടെ വരവേൽപ്; ഹൗസ്ബോട്ടുകൾ കുടുംബങ്ങൾക്ക്, ഹോംസ്റ്റേകളും ഒരുങ്ങി.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലി (ഡിടിപിസി)ന്റെ കീഴിലുള്ള അരുവിക്കുഴി, ഇല്ലിക്കൽ കല്ല് എന്നിവ വിനോദ സഞ്ചാരികളെ സ്വീകരിക്കാൻ സജ്ജമെന്നു സെക്രട്ടറി ഡോ. ബിന്ദു നായർ. സർക്കാർ അനുമതി ലഭിക്കുന്നതിന് അനുസരിച്ചാകും പ്രവേശനം. രണ്ടിടത്തും ടിക്കറ്റ് ഏർപ്പെടുത്തിയതിനാൽ ആളുകളെ നിയന്ത്രിക്കാൻ എളുപ്പമാണ്. അരുവിക്കുഴിയിൽ പുതിയ പാലം തയാറായി. ഇതിൽ നിന്നു വെള്ളച്ചാട്ടം ആസ്വദിക്കാം. ഇല്ലിക്കൽ കല്ലിൽ സുരക്ഷാ കൈവരിയുടെ പണി പൂർത്തിയായി.

English Summary: Kerala Tourism