പാലക്കാട് ∙ കേന്ദ്രസർക്കാർ അനുവദിച്ചാൽ, ഡിസംബർ ഒന്നു മുതൽ എല്ലാ ട്രെയിനുകളും ഓടിക്കാൻ റെയിൽവേ തയാറെടുക്കുന്നു. പുതിയ ടൈംടേബിൾ പ്രകാരമാകും സർവീസ്. പഴയ ടൈംടേബിളിനു പകരം ‘സീറോ ബേസ്ഡ്’ എന്ന പേരിൽ പുതിയ പട്ടിക തയാറാക്കുകയാണു റെയിൽവേ. ഈ മാസം ഇതു പൂർത്തിയാക്കി നവംബറിൽ ട്രയൽ റൺ നടത്താനും ഡിസംബർ ഒന്നിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ കേന്ദ്രസർക്കാർ അനുവദിച്ചാൽ, ഡിസംബർ ഒന്നു മുതൽ എല്ലാ ട്രെയിനുകളും ഓടിക്കാൻ റെയിൽവേ തയാറെടുക്കുന്നു. പുതിയ ടൈംടേബിൾ പ്രകാരമാകും സർവീസ്. പഴയ ടൈംടേബിളിനു പകരം ‘സീറോ ബേസ്ഡ്’ എന്ന പേരിൽ പുതിയ പട്ടിക തയാറാക്കുകയാണു റെയിൽവേ. ഈ മാസം ഇതു പൂർത്തിയാക്കി നവംബറിൽ ട്രയൽ റൺ നടത്താനും ഡിസംബർ ഒന്നിനു സർവീസ് തുടങ്ങാനുമാണു ശ്രമം. 

സവിശേഷതകൾ

ADVERTISEMENT

∙ യാത്രക്കാർ കുറവുള്ള 686 ട്രെയിനുകൾ ഇല്ലാതാകും. ഇപ്പോഴുള്ള 4600 യാത്രാവണ്ടികൾ നാലായിരത്തിൽ താഴെയാകും. പ്രാഥമിക പട്ടികയിൽ കേരളത്തിലെ ചില പാസഞ്ചർ ട്രെയിനുകളും ഉത്തരേന്ത്യയിലേക്കുള്ള പ്രതിവാര എക്സ്പ്രസുകളുമുണ്ട്.

∙ 363 ദീർഘദൂര പാസഞ്ചർ ട്രെയിനുകൾ അപ്ഗ്രേഡ് ചെയ്ത് മെയിൽ/എക്സ്പ്രസ് ട്രെയിനുകളാക്കും. വേഗം മണിക്കൂറിൽ 45 കിലോമീറ്ററായി കൂട്ടുന്നതോടെ സമയത്തിലും സ്റ്റോപ്പുകളുടെ എണ്ണത്തിലും മാറ്റമുണ്ടാകും. കേരളത്തിൽ മംഗളൂരു–കോയമ്പത്തൂർ–മംഗളൂരു, പുനലൂർ–ഗുരുവായൂർ–പുനലൂർ ട്രെയിനുകൾ ഈ പട്ടികയിലുണ്ട്.

ADVERTISEMENT

∙ 120 മെയിൽ/എക്സ്പ്രസ് ട്രെയിനുകൾ സൂപ്പർഫാസ്റ്റ് ആകും. മണിക്കൂറിൽ 55 കിലോമീറ്ററായിരിക്കും ശരാശരി വേഗം. അയൽ സംസ്ഥാനങ്ങളിലേക്കുള്ള രാത്രിവണ്ടികൾ ഈ ഗണത്തിൽ ഉൾപ്പെടുത്തും.

∙ 1600 രാത്രികാല സ്റ്റോപ്പുകൾ പൂർണമായി ഒഴിവാക്കും. പകൽ ട്രെയിനുകളുടെ സ്റ്റോപ്പുകളിൽ മാറ്റങ്ങളുണ്ടാകും.

ADVERTISEMENT

∙ ലിങ്ക് ട്രെയിൻ എന്ന സംവിധാനം (ട്രെയിനിന്റെ പകുതി കോച്ചുകൾ ഒരിടത്തേക്കും ബാക്കി പകുതി മറ്റൊരിടത്തേക്കും പോകുന്ന രീതി) ഇനിയുണ്ടാവില്ല. കേരളത്തിൽ അമൃത/രാജ്യറാണി എക്സ്പ്രസുകൾ നേരത്തേ രണ്ടു സർവീസുകളാക്കിയിരുന്നു. ആലപ്പുഴയിൽനിന്നുള്ള ധൻബാദ്/ടാറ്റ എക്സ്പ്രസും, യശ്വന്ത്പൂരിൽനിന്നുള്ള കണ്ണൂർ/കാർവാർ എക്സ്പ്രസും ചെന്നൈ എഗ്‌മൂറിൽനിന്നുള്ള ഗൂരുവായൂർ/തൂത്തുക്കുടി എക്സ്പ്രസും സ്വതന്ത്രമാകും.

∙ ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി പ്രത്യേക സമയം.

∙ ചരക്കു ട്രെയിനുകൾക്കും പ്രത്യേക സമയം. യാത്രാവണ്ടികൾ പോലെ, സമയക്രമമുണ്ടാക്കി നിശ്ചിത സമയം നിശ്ചിത സ്ഥലത്തേക്കു  ട്രെയിൻ ഓടിച്ചാൽ 2000 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നു റെയിൽവേ കണക്കുകൂട്ടുന്നു.

∙ ടിക്കറ്റിങ് സംവിധാനത്തിലും കാതലായ മാറ്റം.

English Summary: Indian Railway to Resume