വെക്കേഷന്‍ അടിച്ചു പൊളിച്ച് ആഘോഷിക്കുകയാണ്, മനോഹരമായ നുണക്കുഴികള്‍ കാട്ടി ആരാധകരെ എക്കാലത്തും മോഹിപ്പിച്ച ബോളിവുഡ് സുന്ദരി പ്രീതി സിന്‍റ. കൂടെ ഭര്‍ത്താവ് ജീന്‍ ഗുഡ്ഇനഫുമുണ്ട്. ഈ മഞ്ഞുകാലം ആഘോഷമാക്കുന്ന നടിയെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ കാണാം. ഏതൊരു സഞ്ചാരിക്കും മഞ്ഞുകാല യാത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 വെക്കേഷന്‍ അടിച്ചു പൊളിച്ച് ആഘോഷിക്കുകയാണ്, മനോഹരമായ നുണക്കുഴികള്‍ കാട്ടി ആരാധകരെ എക്കാലത്തും മോഹിപ്പിച്ച ബോളിവുഡ് സുന്ദരി പ്രീതി സിന്‍റ. കൂടെ ഭര്‍ത്താവ് ജീന്‍ ഗുഡ്ഇനഫുമുണ്ട്. ഈ മഞ്ഞുകാലം ആഘോഷമാക്കുന്ന നടിയെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ കാണാം. ഏതൊരു സഞ്ചാരിക്കും മഞ്ഞുകാല യാത്ര നടത്താന്‍ കൊതി തോന്നിപ്പോകുന്ന തരത്തിലുള്ള മനോഹരമായ ചിത്രങ്ങളാണ് ഇവ. 

'സൂര്യനും, മഞ്ഞും പിന്നെ പുഞ്ചിരിയും' എന്ന തലക്കെട്ടില്‍ പങ്കു വെച്ച ചിത്രത്തില്‍ ഭര്‍ത്താവിനോട് ചേര്‍ന്നു നില്‍ക്കുന്ന പ്രീതിയെ കാണാം. ചുവന്ന ബോംബര്‍ ജാക്കറ്റും തൊപ്പിയും കൂളിംഗ് ഗ്ലാസുമെല്ലാമണിഞ്ഞ്‌ മഞ്ഞിന്‍റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ഈ ഫോട്ടോ ഏറെ മനോഹരമാണ്. 

ADVERTISEMENT

മഞ്ഞു വാരി ഭര്‍ത്താവിന്‍റെ തലയില്‍ ഇടുന്ന കുസൃതിക്കുടുക്കയായ പ്രീതിയെ ഈ വീഡിയോയില്‍ കാണാം. 'ചിലപ്പോഴൊക്കെ നിങ്ങൾ സാഹചര്യത്തിനനുസരിച്ച് മഞ്ഞിലും കളിക്കണം' എന്നാണ് ഇതിനെക്കുറിച്ച് പ്രീതിക്ക് പറയാനുള്ളത്.

ഈ വര്‍ഷം തനിക്ക് സംഭവിച്ച നല്ല കാര്യങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട്, ഭര്‍ത്താവിനൊപ്പം ഒരു സെല്‍ഫിയും പ്രീതി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 'ഒരുപാട് ആളുകൾക്ക് ഇത് ഒരു പരുക്കൻ വർഷമായിരുന്നെന്ന് എനിക്കറിയാം, അതിനാൽ എല്ലാവരേയും ഞങ്ങളുടെ പ്രാർത്ഥനയിൽ ഉള്‍പ്പെടുത്തുന്നു, തലയ്ക്ക് മുകളിൽ ഒരു മേൽക്കൂരയും മേശയില്‍ ഭക്ഷണവും അത് പങ്കിടാന്‍ ഒരു കുടുംബവും ഉള്ളതില്‍ ഞാന്‍ കൃതാര്‍ത്ഥയാണ്'. ഇതിനൊപ്പം പ്രീതി കുറിക്കുന്നു.

ADVERTISEMENT

ഇന്ത്യൻ പ്രീമിയർ ലീഗിൽ കിംഗ്സ് ഇലവൻ പഞ്ചാബിനൊപ്പം അടുത്തിടെ യുഎഇയിലായിരുന്നു പ്രീതി. ഈ സമയത്ത് സ്വീകരിച്ച മുന്‍കരുതലുകളും സുരക്ഷാക്രമീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങളുമെല്ലാം പ്രീതി ആരാധകരുമായി പങ്കു വച്ചിരുന്നു.

മഞ്ഞിൽക്കുളിച്ച് മനോഹരയിടങ്ങൾ

ADVERTISEMENT

മഞ്ഞുകാലം തുടങ്ങിയതിന്‍റെ സന്തോഷത്തിലാണ് ലോകമെങ്ങുമുള്ള സഞ്ചാരികള്‍. കൊറോണ മൂലമുള്ള യാത്രാനിയന്ത്രണങ്ങളും ലോക്ഡൗണുമെല്ലാം പലയിടങ്ങളിലും എടുത്തു മാറ്റിയതിന്‍റെ ഉത്സാഹം ഇന്ത്യയിലെ മഞ്ഞുകാല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. ഹിമാചല്‍ പ്രദേശിലെയും കാശ്മീരിലെയും കൊല്‍ക്കത്തയിലെയുമെല്ലാം ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വീണ്ടും സജീവമായിക്കഴിഞ്ഞു.

സഞ്ചാരികളുടെ പ്രിയ ഡെസ്റ്റിനേഷനായ ഗുൽമർഗ് മഞ്ഞുമൂടിയിരിക്കുകയാണ്. ഇൗ സുന്ദരകാഴ്ചകൾ ആസ്വദിക്കുവാനായും സഞ്ചാരികളുടെ തിരക്കാണ്. കശ്മീരിലെ ഗുൽമാർഗിലും മറ്റു സ്ഥലങ്ങളിലും മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങളും ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളായ കുഫ്രി, മണാലി, എന്നിവിടങ്ങളിൽ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

English Summary: Preity Zinta Vaccation Trip