പ്രകൃതിയുടെ വർണിക്കാൻ കഴിയാത്ത മനോഹാരിത അനുഭവിച്ചറിയാവുന്ന അഗസ്ത്യാർകൂടം ട്രെക്കിങ് സീസൺ ഇത്തവണ ഇല്ല. ജനുവരി 14ൽ തുടങ്ങി ഫെബ്രുവരി പകുതി വരെ നീളുന്നതാണ് അഗസ്ത്യാർകൂടം ട്രെക്കിങ് കാലം. കോവിഡിന്റെ പശ്ചാത്തലത്തിലാണ് വനംവകുപ്പ് ഈ വർഷം ഒഴിവാക്കിയത്. അതേസമയം, പ്രത്യേക പാക്കേജ് മുഖേന ചെറിയ സംഘങ്ങൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രകൃതിയുടെ വർണിക്കാൻ കഴിയാത്ത മനോഹാരിത അനുഭവിച്ചറിയാവുന്ന അഗസ്ത്യാർകൂടം ട്രെക്കിങ് സീസൺ ഇത്തവണ ഇല്ല. ജനുവരി 14ൽ തുടങ്ങി ഫെബ്രുവരി പകുതി വരെ നീളുന്നതാണ് അഗസ്ത്യാർകൂടം ട്രെക്കിങ് കാലം. കോവിഡിന്റെ പശ്ചാത്തലത്തിലാണ് വനംവകുപ്പ് ഈ വർഷം ഒഴിവാക്കിയത്.  അതേസമയം, പ്രത്യേക പാക്കേജ് മുഖേന ചെറിയ സംഘങ്ങൾക്ക് അഗസ്ത്യാർകൂടം സന്ദർശിക്കാനുള്ള അവസരം വനംവകുപ്പ് ഒരുക്കുന്നുണ്ട്. 

ഇതിനായി 10 പേരടങ്ങുന്ന സംഘത്തിന് 28000 രൂപയും 5 പേരടങ്ങുന്ന സംഘത്തിന് 16000 രൂപയും ഫീസ് നൽകണം. തിരുവനന്തപുരം വൈൽഡ് ലൈഫ് ഓഫിസിൽ നേരിട്ടെത്തിയാണ് രേഖകൾ ഉൾപ്പെടെ വിവരങ്ങൾ നൽകി ഫീസ് അടയ്ക്കേണ്ടത്. സന്ദർശകർ 24 മണിക്കൂർ മുൻപുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. മാസ്ക്കും സാനിറ്റൈസറും നിർബന്ധം. ചൊവ്വയും വെള്ളിയും ആണ് പ്രവേശനം. ഒരു ദിവസം 45 പേർക്കാണ് അനുമതി.

ADVERTISEMENT

10 പേരുടെ സംഘത്തിന് സഹായിയായി 4 ഗൈഡും 5 പേരുള്ള സംഘത്തിന് 3 ഗൈഡും ഒപ്പമുണ്ടാകും. ഗൈഡുകൾ തന്നെ ഭക്ഷണം പാചകം ചെയ്തു നൽകും. പ്രധാന വിശ്രമ കേന്ദ്രമായ അതിരുമലയിൽ ആണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പാചകത്തിന് ആവശ്യമായ സാധനങ്ങൾ സന്ദർശകർ കൊണ്ടുവരണം. ലോക്ഡൗണിനു ശേഷം കഴിഞ്ഞ നവംബർ മുതൽ ഈ പാക്കേജ് മുഖേന സഞ്ചാരികളെ കടത്തിവിടുന്നുണ്ട്.

English Summary: Agasthyakoodam Trekking