രാജ്യത്തിനകത്തുള്ള യാത്രകള്‍ക്ക് 899 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാക്കി സ്പൈസ്ജെറ്റ്. ജനുവരി 13 മുതല്‍ 17 വരെയുള്ള 'ബുക്ക് ബേഫികര്‍ സെയിലി'ന്‍റെ ഭാഗമായാണ് ഈ ഓഫര്‍. 2021 ഏപ്രിൽ 1 നും 2021 സെപ്റ്റംബർ 30 നും ഇടയിലുള്ള യാത്രകള്‍ക്കുള്ള ടിക്കറ്റ് ഈ ഓഫര്‍ പ്രകാരം നിരക്കിളവുകള്‍ ലഭ്യമാകുമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തിനകത്തുള്ള യാത്രകള്‍ക്ക് 899 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാക്കി സ്പൈസ്ജെറ്റ്. ജനുവരി 13 മുതല്‍ 17 വരെയുള്ള 'ബുക്ക് ബേഫികര്‍ സെയിലി'ന്‍റെ ഭാഗമായാണ് ഈ ഓഫര്‍. 2021 ഏപ്രിൽ 1 നും 2021 സെപ്റ്റംബർ 30 നും ഇടയിലുള്ള യാത്രകള്‍ക്കുള്ള ടിക്കറ്റ് ഈ ഓഫര്‍ പ്രകാരം നിരക്കിളവുകള്‍ ലഭ്യമാകുമെന്ന് സ്പൈസ്ജെറ്റ് പറയുന്നു.

യാത്രയ്ക്ക് 21 ദിവസം മുന്‍പുവരെയുള്ള തീയതി മാറ്റം/റദ്ദാക്കൽ എന്നീ ഫീസിൻമേൽ ഒറ്റത്തവണ ഇളവും ലഭിക്കും. മാത്രമല്ല, ഒരു യാത്രക്ക് പരമാവധി 1000 രൂപ വരെ എന്ന കണക്കില്‍ അടിസ്ഥാന നിരക്കിന് തുല്യമായ ഒരു സൗജന്യ വൗച്ചറും ലഭിക്കും. കൂടാതെ ഭക്ഷണം, സ്‌പൈസ് മാക്‌സ്, യൂഫസ്‌റ്റ് തുടങ്ങിയ സേവനങ്ങള്‍ക്കും ആകര്‍ഷകമായ നിരക്കിളവുകള്‍ ലഭിക്കും.

ADVERTISEMENT

വ്യവസ്ഥകളും നിബന്ധനകളും ചുവടെ:

1. വൺവേ യാത്രാനിരക്കിൽ മാത്രമാണ് ഓഫര്‍ ബാധകം.

2. ഏത് സംവിധാനത്തിലൂടെ ബുക്കുചെയ്താലും ഓഫര്‍ ലഭിക്കും.

3. ഈ ഓഫർ മറ്റേതെങ്കിലും ഓഫറുമായി കൂട്ടിച്ചേർക്കാൻ കഴിയില്ല, ഗ്രൂപ്പ് ബുക്കിങ്ങിന് ഓഫര്‍ ലഭിക്കില്ല.

ADVERTISEMENT

4. ഈ ഓഫറിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ മാറ്റാവുന്നതും റദ്ദാക്കാവുന്നതുമാണ്.

5. ഓഫറിൽ ലഭ്യമായ ടിക്കറ്റുകള്‍ പരിമിതമാണ്.

6. ഫ്ലൈറ്റ് ഷെഡ്യൂളും സമയവും റെഗുലേറ്ററി അപ്പ്രൂവലുകള്‍ക്കും മാറ്റങ്ങൾക്കും വിധേയമാണ്

7. നേരിട്ടുള്ള ആഭ്യന്തര ഫ്ലൈറ്റുകളിൽ മാത്രമേ ഈ ഓഫര്‍ ബാധകമാകൂ

ADVERTISEMENT

8. ബ്ലാക്ക് ഔട്ട് തീയതികൾ ബാധകമാണ്

ടിക്കറ്റ് മാറ്റവും റദ്ദാക്കലും

1. ഓഫര്‍ കാലയളവില്‍ നടത്തുന്ന ബുക്കിങ്ങിനു മാത്രമേ ഇതു ബാധകമാകൂ. 

2. മാറ്റം / റദ്ദാക്കൽ – ഫീസ് ഒഴിവാക്കാന്‍ ഫ്ലൈറ്റ് പുറപ്പെടുന്നതിന് 21 ദിവസം മുമ്പെങ്കിലും ബുക്കിങ് പുതുക്കുകയോ റദ്ദാക്കുകയോ ചെയ്യണം. 

3. ഫ്ലൈറ്റ് പുറപ്പെടുന്നതിന് മുതൽ 21 ദിവസത്തിനുള്ളിൽ മാറ്റിയ / റദ്ദാക്കിയ– ബുക്കിങ്ങിന് സ്റ്റാൻഡേർഡ് ചാർജുകൾ ബാധകമാണ്.

4. ബുക്കിങ് റദ്ദാക്കുകയാണെങ്കിൽ, എങ്ങനെയാണോ പേയ്‌മെന്റ് ചെയ്തത് ആ വഴി തന്നെ കണ്‍വീനിയന്‍സ് ചാര്‍ജുകള്‍ ഒഴികെയുള്ള തുക പൂർണ്ണ റീഫണ്ടായി ലഭിക്കും.

5. ഫ്ലൈറ്റ്  മാറ്റാന്‍ പ്രത്യേകം ഫീസ് ഈടാക്കില്ല. നിരക്ക് വ്യത്യാസത്തിനനുസരിച്ചുള്ള തുക നല്‍കി യാത്രയില്‍ മാറ്റങ്ങൾ വരുത്താം.

6. സൗജന്യമായി ലഭിക്കുന്ന ഫ്ലൈറ്റ് വൗച്ചർ ആദ്യമേ  ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിൽ റദ്ദാക്കൽ ഫീസില്‍ ഇളവ് ലഭിക്കില്ല. ഈ വൗച്ചറുകള്‍ക്ക് ഫെബ്രുവരി 28 വരെ മാത്രമേ വാലിഡിറ്റി ഉള്ളു. 2021 ഏപ്രിൽ 1, 2021 സെപ്റ്റംബർ 30 എന്നീ തീയതികള്‍ക്കിടയില്‍ കുറഞ്ഞത് 5500 രൂപയുടെയെങ്കിലും ബുക്കിംങ് നടത്തുമ്പോള്‍ ഈ വൗച്ചറുകൾ റെഡീം ചെയ്യാം. www.spicejet.com വഴി നടത്തുന്ന ആഭ്യന്തര ഫ്ലൈറ്റ് ബുക്കിങ്ങുകളിൽ മാത്രമേ ഈ വൗച്ചർ ബാധകമാകൂ.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.spicejet.com/BookBefikar.aspx എന്ന ലിങ്ക് സന്ദര്‍ശിക്കുക

English Summary: SpiceJet Offers Ticket Fares