തിരുവനന്തപുരം∙ വനത്തോ‍ടു ചേർന്ന റിസോർട്ടുകൾക്കു സമീപം വന്യമൃഗ സാന്നിധ്യം കണ്ടെത്തിയാൽ റിസോർട്ടുകൾ അടച്ചു പൂട്ടും. വന്യമൃഗങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന രീതിയിലാണു റിസോർട്ട് നിർ‍മിച്ചിരിക്കുന്നതെ‍ന്നു കണ്ടെത്തിയാലും നടപടി. നൈറ്റ് ക്യാംപിങ്, അനധികൃത ട്രെക്കിങ്, നൈറ്റ് സഫാരി എന്നിവയുടെ മറവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വനത്തോ‍ടു ചേർന്ന റിസോർട്ടുകൾക്കു സമീപം വന്യമൃഗ സാന്നിധ്യം കണ്ടെത്തിയാൽ റിസോർട്ടുകൾ അടച്ചു പൂട്ടും. വന്യമൃഗങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന രീതിയിലാണു റിസോർട്ട് നിർ‍മിച്ചിരിക്കുന്നതെ‍ന്നു കണ്ടെത്തിയാലും നടപടി. നൈറ്റ് ക്യാംപിങ്, അനധികൃത ട്രെക്കിങ്, നൈറ്റ് സഫാരി എന്നിവയുടെ മറവിൽ മൃഗവേട്ട നടത്തിയാൽ വനം വന്യജീവി നിയമപ്രകാരം റിസോർട്ട് ഉടമകൾക്കെതിരെ കേസെടുക്കും. അനധികൃത ട്രെക്കിങ്ങിനു കൂട്ടു നിൽക്കുകയും നടപടി സ്വീകരിക്കാ‍തിരിക്കുകയും ചെയ്യുന്ന വനം ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയെടുക്കാനും തീരുമാനിച്ചു.

ADVERTISEMENT

സംസ്ഥാനത്തു വനത്തിനോടു ചേർന്നു പ്രവർത്തിക്കുന്ന റിസോർട്ടുകളുടെയും ഹോം സ്റ്റേക‍ളുടെയും കണക്കെടുക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ നിർദേശം നൽകി. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ കണ്ണൂർ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ.വിനോദ് കുമാർ 5 ഡിഎഫ്ഒമാരോ‍ട് ആവശ്യപ്പെട്ടിട്ടുണ്ട്.

വയനാട് മേപ്പാടി എളമ്പി‍ലേരിയിൽ റിസോർട്ടിൽ ടെന്റിൽ താമസിച്ച കണ്ണൂർ സ്വദേശിനി ഷഹാന സത്താറിനെ(26) കാട്ടാന ചവിട്ടി‍ക്കൊന്ന സംഭവത്തെ തുടർന്നാണു നടപടി. 

ADVERTISEMENT

വനമേഖലയ്ക്കടുത്ത് ഒരു കിലോമീറ്റർ ചുറ്റളവിൽ വരുന്ന റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവ മാപ്പ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇൗ സ്ഥലങ്ങളിൽ ആന, കടുവ, കാട്ടുപോത്ത് എന്നിവയുടെ സാന്നിധ്യ‍മുണ്ടോയെന്നതും പരിശോധിക്കും. ഉണ്ടെങ്കിൽ അത്തരം റിസോർട്ടുകളുടെ ചുരുക്കപ്പട്ടിക കലക്ടർമാർക്കു കൈമാറും. റിസോർട്ടുകൾ പൂട്ടാ‍നും വനം വകുപ്പ് ആവശ്യപ്പെടും. വയനാട് മേഖലയിൽ അനധികൃത ട്രെക്കിങ്ങിന്റെ മറവിൽ മൃഗവേട്ട വ്യാപകമാണെന്നും വനം വകുപ്പ് ഇന്റലിജൻസിനു റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary: Restrictions For Resort In Wildlife Area