വിദേശരാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഇന്ത്യയിൽ പ്രവേശിക്കുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവു വരുത്തി ആഭ്യന്തര മന്ത്രാലയം. 156 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കുള്ള ഇ വീസയിലാണ് ഇളവുകൾ വരുത്തിയത്. ചികിത്സയ്ക്കും ബിസിനസ് ആവശ്യങ്ങൾക്കുമായി ഇന്ത്യ സന്ദർശിക്കണമെന്നുള്ളവർക്കു ഈ വാർത്ത ഏറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശരാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഇന്ത്യയിൽ പ്രവേശിക്കുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവു വരുത്തി ആഭ്യന്തര മന്ത്രാലയം. 156 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കുള്ള ഇ വീസയിലാണ് ഇളവുകൾ വരുത്തിയത്.

ചികിത്സയ്ക്കും ബിസിനസ് ആവശ്യങ്ങൾക്കുമായി ഇന്ത്യ സന്ദർശിക്കണമെന്നുള്ളവർക്കു ഈ വാർത്ത ഏറെ ആശ്വാസമാകും. 2020 മാർച്ചിൽ ലോക്ഡൗണിനെ തുടർന്നാണ് ബിസിനസ്, മെഡിക്കൽ ആവശ്യങ്ങൾക്ക് അനുവദിച്ചിരുന്ന ഇ - വീസ റദ്ദാക്കിയത്. കഴിഞ്ഞ ദിവസമാണ് ഇ - ബിസിനസ് വീസ, ഇ - മെഡിക്കൽ വീസ, ഇ - മെഡിക്കൽ അറ്റെൻഡൻറ് വീസ, ഇ - കോൺഫറൻസ് വീസ എന്നിവയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞത്. ബിസിനസ്, മെഡിക്കൽ ആവശ്യങ്ങൾക്കു വേണ്ടിയുള്ള യാത്രാനിയന്ത്രണത്തിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ടൂറിസ്റ്റ് വീസ അനുവദിക്കുന്നതിൽ നിയന്ത്രണം തുടരും.

ADVERTISEMENT

ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുതിയ ഓർഡർ പ്രകാരം 156 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് മേല്‍പറഞ്ഞ ആവശ്യങ്ങളുമായി ബന്ധപ്പെട്ടു ഇന്ത്യ സന്ദർശിക്കാം. എന്നാൽ ചൈന, ബ്രിട്ടൻ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക്‌ ഏർപ്പെടുത്തിയിട്ടുള്ള യാത്രാനിയന്ത്രണങ്ങൾ തുടരുകയും ചെയ്യും. കഴിഞ്ഞ മാസങ്ങളിൽ  ഉയർന്ന കോവിഡ് ബാധിത നിരക്ക് റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്ക് തുടരുന്നത്. 

ബിസിനസ് ആവശ്യങ്ങൾക്കും മെഡിക്കൽ ആവശ്യങ്ങൾക്കും ഇ - വീസ അനുവദിച്ചെങ്കിലും ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഇപ്പോഴുള്ളത്. രോഗികളുടെ എണ്ണം വർധിച്ചതിനാൽ മഹാരാഷ്ട്ര വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.  സൂററ്റ്, റായ്‌പൂർ, ലക്‌നൗ, അഹമ്മദാബാദ് പോലുള്ള നഗരങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവാണുള്ളത്. ബിസിനസ്, മെഡിക്കൽ ആവശ്യങ്ങൾക്കു വേണ്ടിയുള്ള യാത്രാനിയന്ത്രണത്തിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ടൂറിസ്റ്റ് വീസ അനുവദിക്കുന്നതിൽ നിയന്ത്രണം തുടരും.

ADVERTISEMENT

English Summary: India restores e-visa for 156 countries