ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്കുള്ള വിലക്കു നീക്കി നെതര്‍ലന്‍ഡ് സര്‍ക്കാര്‍. ഇന്ത്യയെ കൂടാതെ, തെക്കേ അമേരിക്ക, മധ്യ അമേരിക്ക, ദക്ഷിണാഫ്രിക്ക മുതലായ രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിലക്കും ഡച്ച് സർക്കാർ പിൻവലിച്ചിട്ടുണ്ട് . “2021 ജൂൺ 1 മുതല്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക, മധ്യ, തെക്കേ അമേരിക്ക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്കുള്ള വിലക്കു നീക്കി നെതര്‍ലന്‍ഡ് സര്‍ക്കാര്‍. ഇന്ത്യയെ കൂടാതെ, തെക്കേ അമേരിക്ക, മധ്യ അമേരിക്ക, ദക്ഷിണാഫ്രിക്ക മുതലായ രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിലക്കും ഡച്ച് സർക്കാർ പിൻവലിച്ചിട്ടുണ്ട്.

2021 ജൂൺ 1 മുതല്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക, മധ്യ, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്ക് ഉണ്ടായിരിക്കില്ലെന്ന് ഡച്ച് സർക്കാർ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ പറയുന്നു.

ADVERTISEMENT

ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ജൂൺ 1 മുതൽ വീണ്ടും നെതർലാൻഡിലേക്ക് യാത്ര ചെയ്യാം, എന്നാൽ പുറപ്പെടുന്നതിന് മുമ്പായി കോവിഡ് -19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ വേണം. മാത്രമല്ല, എത്തിച്ചേര്‍ന്ന ശേഷം ക്വാറന്റീന്‍ നിർദേശങ്ങൾ കര്‍ശനമായി പാലിക്കുകയും വേണം.

ഉയർന്ന കോവിഡ് -19 അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള യൂറോപ്യൻ യൂണിയൻ ഇതര യാത്രക്കാർക്ക് ഏര്‍പ്പെടുത്തിയ യൂറോപ്യൻ യൂണിയൻ നിരോധനം ഇപ്പോഴും നിലവിലുണ്ട്. എന്നാല്‍, യൂറോപ്യൻ യൂണിയൻ നിവാസികളുടെ കുടുംബാംഗങ്ങൾ, വിദ്യാർത്ഥികൾ, ബിസിനസ് യാത്രക്കാർ എന്നിവരുൾപ്പെടെയുള്ളവരെ ഈ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജൂൺ 1 മുതൽ ക്വാറന്റീന്‍ നിയമങ്ങളും നിയന്ത്രണങ്ങളും കൂടുതല്‍ കര്‍ശനമാക്കി നടപ്പിലാക്കാനും തീരുമാനമുണ്ട്.

ADVERTISEMENT

കൊറോണ വൈറസ് രണ്ടാം തരംഗത്തെത്തുടർന്ന് കഴിഞ്ഞ ഏപ്രില്‍ 26നാണ് നെതർലാൻഡ്‌സ് ഇന്ത്യയിൽ നിന്ന് വരുന്ന എല്ലാ യാത്രാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചത്. പൊതുജനാരോഗ്യ ഏജൻസിയായ ആർ‌ഐ‌വി‌എമ്മിൽ നിന്ന് ലഭിച്ച നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു വിമാന നിരോധനം പ്രഖ്യാപിച്ചത്.

എന്നാല്‍, ഇന്ത്യയിലേക്കുള്ള രാജ്യന്തര യാത്രാ വിമാനങ്ങള്‍ക്കുള്ള നിരോധനം ഇപ്പോഴും പ്രാബല്യത്തിലുണ്ട്. രാജ്യാന്തര വിമാന നിരോധനം ജൂൺ 28 വരെ കേന്ദ്രം നീട്ടിയിരുന്നു. ഡി‌ജി‌സി‌എ അംഗീകരിച്ച രാജ്യാന്തര ഓൾ‌-കാർഗോ ഓപ്പറേഷൻ‌ ഫ്ലൈറ്റുകൾ‌ക്ക് ഈ നിയന്ത്രണം ബാധകമല്ല. 

ADVERTISEMENT

കോവിഡ് -19 ഒന്നാം തരംഗത്തിന്‍റെ സമയത്ത് 2020 മാർച്ചിലായിരുന്നു രാജ്യന്തര വിമാന സർവീസുകൾ ആദ്യമായി നിരോധിച്ചത്. അതിനുശേഷം നിരോധനം പല തവണ നീട്ടിയിരുന്നു.

English Summary: Netherlands Lifts Ban On Passenger Flights From India Over Covid 19