ദൃശ്യ യാത്രാ സഞ്ചാരത്തിൽ പുതിയ ചരിത്രം രചിച്ച സന്തോഷ് ജോർജ് കുളങ്ങര പറയുന്നു എന്റെ കാഴ്ചപ്പാടിൽ ട്രാവൽ വ്ലോഗിങ് എന്നാൽ യാത്രയുടെ എല്ലാ അനുഭവങ്ങളും വിവരിച്ചു നൽകുക എന്നതാണ്. അതിൽ നമ്മൾ നേരിടുന്ന സന്തോഷം, കഷ്ടപ്പാടുകൾ, സ്ഥലങ്ങളുടെ ചരിത്രം, അവിടെയുള്ള ജനങ്ങൾ, അവരുടെ ജീവിതം എന്നിവ ഉൾപ്പെടുത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദൃശ്യ യാത്രാ സഞ്ചാരത്തിൽ പുതിയ ചരിത്രം രചിച്ച സന്തോഷ് ജോർജ് കുളങ്ങര പറയുന്നു

എന്റെ കാഴ്ചപ്പാടിൽ ട്രാവൽ വ്ലോഗിങ് എന്നാൽ യാത്രയുടെ എല്ലാ അനുഭവങ്ങളും വിവരിച്ചു നൽകുക എന്നതാണ്. അതിൽ നമ്മൾ നേരിടുന്ന സന്തോഷം, കഷ്ടപ്പാടുകൾ, സ്ഥലങ്ങളുടെ ചരിത്രം, അവിടെയുള്ള ജനങ്ങൾ, അവരുടെ ജീവിതം എന്നിവ ഉൾപ്പെടുത്തും. അതൊരിക്കലും കൃത്രിമമാകാൻ പാടില്ല.

ADVERTISEMENT

ട്രാവൽ വ്ലോഗിനു രൂപരേഖയില്ല. പ്രേക്ഷകനു വേണ്ടത് കൊടുക്കുക. വിഡിയോ നാളത്തെ തലമുറ കണ്ടാലും എന്നെ മോശം പറയാൻ പ‌ാടില്ല എന്നെനിക്കു നിർബന്ധമുണ്ട്. അവർക്ക് അതിൽ നിന്നു കൂടുതൽ അറിവു ലഭിക്കണം.

ട്രാവൽ വ്ലോഗിൽ പാലിക്കേണ്ട മര്യാദകളിൽ എനിക്കു തോന്നിയിട്ടുള്ളത് ആരോടും മോശമായി സംസാരിക്കാതിരിക്കുക എന്നതാണ്. ക്യാമറയ്ക്കു പ്രവേശനമില്ലെന്നു കാണുന്ന സ്ഥലങ്ങളിൽ അത് ഓഫ് ചെയ്യുക തന്നെ ചെയ്യും. നിയമങ്ങൾ എവിടെ ചെന്നാലും പാലിക്കണം. എല്ലാ നിയമങ്ങളും അറിയണമെന്നില്ല. തെറ്റാണെന്നു ബോധ്യപ്പെട്ടാൽ തിരുത്താൻ തയാറാകണം.

ADVERTISEMENT

യാത്രയ്ക്കായി കൂടുതലും ഉയരം കൂടിയ വാഹനങ്ങൾ തിരഞ്ഞെടുക്കുന്നതു വിഡിയോ ഷൂട്ട് ചെയ്യാനുള്ള എളുപ്പത്തിനാണ്. പൊതുഗതാഗതം ഉപയോഗിച്ചാൽ വഴിമധ്യേ കാണുന്ന കാഴ്ചകൾ പകർത്താൻ കഴിയില്ല. എന്നാൽ ട്രെയിൻ യാത്രകൾ വ്ലോഗ് ആക്കാറുണ്ട്. കാരണം അതിൽ ഒരുപാടു ജീവിതങ്ങളുണ്ട്.

ഇന്നത്തെ ട്രാവൽ വ്ലോഗുകൾ കാണാനുള്ള ക്ഷമ എനിക്കില്ല. എന്റെ ചിന്തകളെ തൃപ്തിപ്പെടുത്തുന്ന ഒന്നും അതിലില്ല. അവർ മോശമാണെന്നല്ല അതിനർഥം. എനിക്കിഷ്ടപ്പെടുന്ന ശൈലിയല്ല എന്നതിനാലാണ്.

ADVERTISEMENT

English Summary: Santhosh George Kulangara about Travel Vlogging