ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരിക്കുന്ന യാത്രക്കാര്‍ക്ക് മുഷിപ്പ് എന്നത് വെറും പഴങ്കഥ മാത്രം! ലോകോത്തര നിലവാരത്തിലുള്ള രണ്ടാമത്തെ എക്സിക്യൂട്ടീവ് ലോഞ്ച് തുറന്നിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC). ഇതോടെ സഞ്ചാരികള്‍ക്ക് റെയില്‍വേ സ്റ്റേഷനിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരിക്കുന്ന യാത്രക്കാര്‍ക്ക് മുഷിപ്പ് എന്നത് വെറും പഴങ്കഥ മാത്രം! ലോകോത്തര നിലവാരത്തിലുള്ള രണ്ടാമത്തെ എക്സിക്യൂട്ടീവ് ലോഞ്ച് തുറന്നിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC). ഇതോടെ സഞ്ചാരികള്‍ക്ക് റെയില്‍വേ സ്റ്റേഷനിലെ കാത്തിരിപ്പ് കൂടുതല്‍ രസകരമാക്കാം. 

ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്‍റെ പഹർഗഞ്ച് ഭാഗത്തേക്കുള്ള ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്‍റെ ആദ്യത്തെ നിലയിലാണ് പുതിയ എക്സിക്യൂട്ടീവ് ലോഞ്ച് ആരംഭിച്ചത്. പുതിയ ലോഞ്ചിലേക്ക് യാത്രക്കാരുടെ പ്രവേശനം സുഗമമാക്കുന്നതിനായി പുതിയ കാപ്സ്യൂൾ എലിവേറ്ററും സ്ഥാപിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി സ്റ്റേഷനില്‍ ഇത്തരത്തിലുള്ള രണ്ടാമത്തെ എക്സിക്യൂട്ടീവ് ലോഞ്ചാണിത്. ആദ്യത്തേത് പ്ലാറ്റ്ഫോം നമ്പർ 16- ൽ 2016 മുതൽ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ജയ്പൂർ, ആഗ്ര, സീൽദ, മധുര, അഹമ്മദാബാദ് എന്നീ റെയിൽവേ സ്റ്റേഷനുകളിൽ ഇ-ടിക്കറ്റിംഗ് കോർപ്പറേഷന്‍റെ എക്സിക്യൂട്ടീവ് ലോഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്.  

ADVERTISEMENT

കൂടുതൽ സ്ഥലവും ശാന്തമായ അന്തരീക്ഷവുമുള്ള എയർപോർട്ട് ലോഞ്ചുകൾക്ക് സമാനമാണ് സ്റ്റേഷനിലെ ലോഞ്ചുകള്‍. പണമടച്ചുള്ളതും അല്ലാത്തതുമായ നിരവധി സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്. ചാനല്‍ മ്യൂസിക്, ടിവി, വൈഫൈ ഇന്റർനെറ്റ് കണക്ഷൻ, ട്രെയിൻ ഇൻഫർമേഷൻ ഡിസ്പ്ലേ, വിവിധ പാനീയങ്ങൾ, മൾട്ടി-ക്യൂസിൻ ബുഫെകൾ, റിക്ലൈനറുകൾ, വാഷ് ആൻഡ് ചേഞ്ച് സൗകര്യങ്ങളോടുകൂടിയ വിശ്രമസൗകര്യങ്ങള്‍ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. വിശാലമായ ലഗേജ് റാക്കുകൾ, പത്രങ്ങളും മാസികകളും എന്നിവയും കൂടാതെ, പ്രിന്റർ, കമ്പ്യൂട്ടർ, ഫാക്സ്, ഫോട്ടോസ്റ്റാറ്റ് സൗകര്യം എന്നിവയുള്ള ഒരു സമ്പൂർണ്ണ ബിസിനസ്സ് കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 

Image From Twitter

പുതിയ ലോഞ്ചിലേക്ക് പ്രവേശിക്കാന്‍ 150 രൂപയാണ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്ന ഫീസ്‌. ഇതിനൊപ്പം നികുതിയും നല്‍കണം. കൂടാതെ, ഓരോ അധിക മണിക്കൂറിനും 99 രൂപ നല്‍കണം. എക്സിക്യൂട്ടീവ് ലോഞ്ച് മുഴുവൻ സമയയവും പ്രവർത്തിക്കും. സുഖപ്രദമായ ഇരിപ്പിട സൗകര്യങ്ങൾ, കോംപ്ലിമെന്ററി ടീ/കോഫി/പാനീയങ്ങൾ, വൈഫൈ ഇന്റർനെറ്റ് സൗകര്യം, ചാനൽ മ്യൂസിക്, തത്സമയ ടെലിവിഷൻ ചാനലുകള്‍ മുതലായവയെല്ലാം ഈ പ്രവേശന ചാർജില്‍ ഉൾപ്പെടുന്നു. റിക്ലൈനര്‍ ഉപയോഗിക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് രണ്ടു മണിക്കൂറിന് 500 രൂപ നിരക്കില്‍ ഉപയോഗിക്കാം. ബിസിനസ് കേന്ദ്രം ഉപയോഗിക്കേണ്ടവര്‍ക്ക് മണിക്കൂറിന് 100 രൂപയാണ് ചാര്‍ജ്. 

ADVERTISEMENT

വെറും 200 രൂപ നിരക്കിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ശുചിമുറി സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ടവലുകൾ, ഷാമ്പൂ, സോപ്പ്, ഡെന്റൽ കിറ്റ്, ഷവർ ക്യാപ്സ് എന്നിവയുൾപ്പെടെ ഉയർന്ന നിലവാരമുള്ള ടോയ്‌ലറ്ററികളും ഒപ്പം നൽകും. കൂടാതെ, വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണവിഭവങ്ങളോടു എക്‌സ്‌ക്ലൂസീവ് ബുഫേകളും ഒരാൾക്ക് 250 രൂപ മുതൽ 385 രൂപ നിരക്കില്‍ ആസ്വദിക്കാം. ഒരേ സമയത്ത് 120 പേര്‍ക്കാണ് ലോഞ്ച് ഉപയോഗിക്കാനാവുക. 

English Summary: IRCTC opens world-class executive lounge at New Delhi Railway Station