ലോകമെങ്ങും പ്രത്യേക സാഹചര്യം നിലനിൽക്കുന്നതിനാൽ വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നവർ തീർച്ചയായും ചില മുൻകരുതലുകൾ എടുത്തിട്ടുണ്ടാവണം. ടിക്കറ്റ് ഉള്ളതു കൊണ്ടു മാത്രം ഒരു രാജ്യത്തേയ്ക്ക് യാത്ര ചെയ്യാനാവില്ല എന്നത് എല്ലാവർക്കും അറിവുള്ളതാണ്. എന്നിരുന്നാലും കുറേപ്പേരെങ്കിലും അറിവില്ലായ്മ കൊണ്ട് ചില

ലോകമെങ്ങും പ്രത്യേക സാഹചര്യം നിലനിൽക്കുന്നതിനാൽ വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നവർ തീർച്ചയായും ചില മുൻകരുതലുകൾ എടുത്തിട്ടുണ്ടാവണം. ടിക്കറ്റ് ഉള്ളതു കൊണ്ടു മാത്രം ഒരു രാജ്യത്തേയ്ക്ക് യാത്ര ചെയ്യാനാവില്ല എന്നത് എല്ലാവർക്കും അറിവുള്ളതാണ്. എന്നിരുന്നാലും കുറേപ്പേരെങ്കിലും അറിവില്ലായ്മ കൊണ്ട് ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെങ്ങും പ്രത്യേക സാഹചര്യം നിലനിൽക്കുന്നതിനാൽ വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നവർ തീർച്ചയായും ചില മുൻകരുതലുകൾ എടുത്തിട്ടുണ്ടാവണം. ടിക്കറ്റ് ഉള്ളതു കൊണ്ടു മാത്രം ഒരു രാജ്യത്തേയ്ക്ക് യാത്ര ചെയ്യാനാവില്ല എന്നത് എല്ലാവർക്കും അറിവുള്ളതാണ്. എന്നിരുന്നാലും കുറേപ്പേരെങ്കിലും അറിവില്ലായ്മ കൊണ്ട് ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെങ്ങും പ്രത്യേക സാഹചര്യം നിലനിൽക്കുന്നതിനാൽ വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നവർ തീർച്ചയായും ചില മുൻകരുതലുകൾ എടുത്തിട്ടുണ്ടാവണം. ടിക്കറ്റ് ഉള്ളതു കൊണ്ടു മാത്രം ഒരു രാജ്യത്തേയ്ക്ക് യാത്ര ചെയ്യാനാവില്ല എന്നത് എല്ലാവർക്കും അറിവുള്ളതാണ്. എന്നിരുന്നാലും കുറേപ്പേരെങ്കിലും അറിവില്ലായ്മ കൊണ്ട് ചില കുരുക്കുകളിൽ ചെന്നു പെടും. ഓരോ രാജ്യത്തിന്റെയും യാത്രാ നിബന്ധനകൾ അറിവില്ലെങ്കിൽ യാത്ര മുടങ്ങുമെന്നു മാത്രമല്ല, പണവും നഷ്ടപ്പെടും. അതുകൊണ്ടു തന്നെ നിരക്കു കുറവു കണ്ട് ഓൺലൈനിൽ ടിക്കറ്റ് എടുക്കും മുമ്പ് തീർച്ചയായും ഒരു വിദഗ്ധ ഉപദേശം തേടിയിരിക്കണം. അംഗീകൃത ട്രാവൽ ഏജന്റിനോടോ അഡ്വൈസറോടൊ കുറഞ്ഞത് മേഖലയിൽ പരിചയമുള്ളവരോടൊ എങ്കിലും ചോദിച്ചു വേണം ടിക്കറ്റ് എടുക്കാനെന്ന് ഈ മേഖലയിൽ നാലു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന കോട്ടയം സ്വദേശി പറയുന്നു.

എയർ ബബിളും ഷെഡ്യൂൾഡ് സർവീസും

ADVERTISEMENT

കോവിഡ് മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ വിമാനക്കമ്പനികൾക്ക് ഷെഡ്യൂൾഡ് ഫ്ലൈറ്റ് സർവീസിന് രാജ്യങ്ങൾ അനുമതി നൽകിയിട്ടില്ല. പകരം പലയിടത്തും കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർക്കും വിദേശികൾക്കും സ്വന്തം സ്ഥലങ്ങളിലേയ്ക്കു പോകുന്നതിന് പോയിന്റ് ടു പോയിന്റ് യാത്രകൾക്ക് അനുമതിയുണ്ട്. ഇത്തരത്തിൽ അനുവദിച്ചിരിക്കുന്ന ഫ്ലൈറ്റുകൾക്കാണ് ബബിൾ ഫ്ലൈറ്റ് എന്നു പറയുന്നത്. സംരക്ഷിത ബബിളുകൾ എന്ന ഉദ്ദേശത്തിലാണ് ഇങ്ങനെ വിളിക്കുന്നത്. ഔദ്യോഗികമായി രാജ്യങ്ങൾ വിമാന യാത്രകൾ അനുവദിച്ചിരിക്കുന്നത് ഇത്തരത്തിലാണ്. ആദ്യ ഘട്ടത്തിൽ എയർലൈനുകൾ നിയമങ്ങൾ വളരെ കർശനമായാണ് നടപ്പാക്കിയിരുന്നത്. പിന്നീട് എയർലൈനുകൾ ബബിൾ ഫ്ലൈറ്റിൽ പോയി അവിടുന്ന് മറ്റ് രാജ്യങ്ങളിലേക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്തു തുടങ്ങി. ഇത് സാങ്കേതികമായി ശരിയല്ലെങ്കിലും ആവശ്യാനുസരണം യാത്രകൾക്കായി ഈ സൗകര്യം ഉപയോഗിച്ചു തുടങ്ങുകയായിരുന്നു. 

എപ്പോൾ നോക്കിയാലും ടിക്കറ്റ് ലഭിക്കും

എപ്പോൾ നോക്കിയാലും ഏതു രാജ്യത്തേക്കും ടിക്കറ്റ് ലഭ്യമാണ്. എന്നു കരുതി യാത്രയ്ക്ക് അനുമതിയുണ്ട് എന്നു തെറ്റിദ്ധരിക്കരുത്. വിദേശ രാജ്യങ്ങളിലേയ്ക്കുള്ള യാത്രയ്ക്ക് നേരത്തെ വിമാനക്കമ്പനികൾക്കിടയിൽ നിലനിന്നിരുന്ന കോഡ് ഷെയറിങ് കരാറുകൾ ഇപ്പോൾ പ്രാബല്യത്തിൽ ഇല്ല എന്നതാണ് കാരണം. കഴിഞ്ഞ എട്ടാം തീയതി മുതലാണ് യുഎസ് ടൂറിസ്റ്റു വീസകൾക്ക് അനുമതി നൽകിത്തുടങ്ങിയത്. അതിനു മുമ്പും നമ്മൾ എപ്പോൾ നോക്കിയാലു‍ം കൊച്ചി – ദുബായ് – ന്യൂയോർക്ക് ടിക്കറ്റുകൾ ലഭ്യമായിരുന്നു. എന്നു കരുതി ഇവിടേക്ക് യാത്ര ചെയ്യാൻ ചില ഉപാധികൾ കൂടിയുണ്ട്. ഓൺലൈനിൽ ടിക്കറ്റെടുത്ത്, സീറ്റ് ബ്ലോക്ക് ചെയ്തെന്നു കരുതി യാത്ര ചെയ്യാനാവില്ല. യാത്രയെ പിന്തുണയ്ക്കുന്ന ഇതര രേഖകൾ കൂടി വേണം. ഈ സമയത്തും ഒരു യുഎസ് സിറ്റിസണ് ഈ ടിക്കറ്റിൽ യാത്ര ചെയ്യാം എന്നതു പരിഗണിക്കണം. 

പ്രതീകാത്മക ചിത്രം

കനേഡിയൻ നിയമ പ്രകാരം പോകണമെങ്കിൽ കൊച്ചിൻ – ദോഹ – ടൊറന്റൊ ടിക്കറ്റ് ലഭ്യമാണ്. പക്ഷേ യാത്ര ചെയ്യാനാവില്ല. കാരണം അവരുടെ നിയമ പ്രകാരം മറ്റൊരു രാജ്യത്തെ ആർടിപിസിആർ ഫലം വേണം എന്നതാണ്. ഇന്ത്യയിലെ ആർടിപിസിആർ അവിടെ സ്വീകരിക്കില്ല. അല്ലെങ്കിൽ ഡൽഹിയിൽ ടെർമിനൽ 3യിൽ അവർ തന്നെ ആർടിപിസിആർ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത് 18 മണിക്കൂർ മുമ്പ് എടുത്താൽ ഡൽഹി കാനഡ യാത്ര ചെയ്യാം. ഇല്ലെങ്കിൽ മറ്റേതെങ്കിലും ഒരു രാജ്യത്തു നിന്ന് ആർടിപിസിആർ എടുക്കണം. നിലവിൽ നിരവധി വിദ്യാർഥികൾ കാനഡയ്ക്കു പോകുന്നുണ്ട്, അവർ ചെയ്യുന്നത് കൊച്ചിൻ ദോഹ, കൊച്ചിൻ മസ്കറ്റ് വഴി കെയ്റോയിൽ പോയി അവിടെ നിന്ന് ആർടിപിസിആർ ചെയ്ത ശേഷമാണ് യാത്ര. കാര്യം ഇങ്ങനെയാണെങ്കിലും ഓൺലൈനിൽ ചോദിച്ചാൽ വിമാനക്കമ്പനികൾ ടിക്കറ്റ് തരും. ഇന്ത്യയിലുള്ള കനേഡിയൻ പൗരൻമാർക്കും ഇതേ നിയന്ത്രണങ്ങളുണ്ടായിരുന്നു. 15 ദിവസമെങ്കിലും ഇന്ത്യയിൽ കഴിഞ്ഞവർക്കായിരുന്നു ഈ നിബന്ധന ബാധകമായത്. അതേസമയം യുഎസിന് ഇങ്ങനെ നിബന്ധന ഉണ്ടായിരുന്നില്ല.

ADVERTISEMENT

ഖത്തർ എയർവേയ്സും ശ്രീലങ്കൻ എയർവേയ്സും തമ്മിൽ നേരത്തെ കരാർ ഉണ്ടായിരുന്നു. ബബിൾ ഫ്ലൈറ്റ് വന്നതോടെ ആ കരാർ ഇല്ലാതായി എന്നതുകൊണ്ടാണ് കഴിഞ്ഞ ദിവസം സ്വിസ് പൗരയായ യുവതിക്ക് യാത്ര സാധിക്കാതെ പോയത്. ഇവിടങ്ങളിലേയ്ക്കും ടിക്കറ്റ് ലഭിക്കും. പക്ഷേ യാത്രാ നിബന്ധനകൾ ബാധകമാണ്.

മാത്രമല്ല മാനദണ്ഡം

ഓരോ രാജ്യങ്ങളിലേയ്ക്കും യാത്ര ചെയ്യാൻ ടിക്കറ്റ് മാത്രമല്ല മാനദണ്ഡം എന്ന് എല്ലാവർക്കും അറിവുള്ളതാണ്. തായ്‍ലൻഡിലേയ്ക്ക് ഒരാൾക്കു യാത്ര ചെയ്യണമെങ്കിൽ ഇത്ര ഡോളർ കയ്യിൽ വേണം എന്ന് അവർ പറയുന്നുണ്ട്. ദുബായി യാത്രയ്ക്കും നേരത്തെ ഇതുണ്ടായിരുന്നു. വീസയുണ്ടെങ്കിലും ഇവിടുന്നു വിമാനത്തിൽ കയറി പോയാലും യുഎസിൽ ചെന്നിറങ്ങിയാൽ ഇമിഗ്രേഷൻ ഓഫിസർക്ക് നമ്മൾ ശരിക്കും ടൂറിസ്റ്റല്ല എന്നു തോന്നിയാൽ തിരിച്ചു വിടാൻ സാധിക്കും. ടൂറിസ്റ്റു വീസയ്ക്കു പോകുന്നവർ ബാഗിൽ മുഴുവൻ സർട്ടിഫിക്കറ്റുകളും കരുതിയാൽ അവിടേയ്ക്കു പോകുന്നത് ടൂറിസ്റ്റായിട്ടല്ല എന്ന് അവർക്കു ബോധ്യപ്പെടും. ടൂറിസ്റ്റായി വന്നയാൾ എന്തിനാണ് സർട്ടിഫിക്കറ്റ് കൈവശം വച്ചത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ലെങ്കിൽ അടുത്ത ഫ്ലൈറ്റിൽ നാട്ടിലേക്ക് കയറ്റി വിടുന്നതാണ് പതിവ.് ടിക്കറ്റ് കയ്യിലുണ്ടെങ്കിലും എവിടെ ചെന്നാലും രാജ്യത്തേക്ക് കയറാമോ ഇല്ലയോ എന്ന് ഇമിഗ്രേഷൻ ഓഫിസറാണ് തീരുമാനിക്കുന്നത്. 

പാസ്പോർട്ടിന് വേണം ആറു മാസത്തെ കാലവധിയെങ്കിലും

ADVERTISEMENT

ഇനി വീസ അല്ല, മറ്റ് എല്ലാ രേഖകളും ഉണ്ടെങ്കിലും പാസ്പോർട്ടിന് ആറു മാസത്തെ കാലവധി ഇല്ലെങ്കിൽ യാത്ര നടക്കില്ല. പാസ്പോർട്ടിന് മിനിമം ആറു മാസത്തെ കാലാവധി വേണമെന്നാണ് രാജ്യങ്ങൾ നിഷ്കർഷിക്കുന്നത്. കാലാവധി കഴിഞ്ഞ പാസ്പോർട്ടിൽ അടിച്ചിട്ടുള്ള വീസായാണ് കൈവശമുള്ളത് എങ്കിലും പുതിയ പാസ്പോർട്ടും വീസ അടിച്ച പാസ്പോർട്ടും ഉണ്ടെങ്കിൽ യുകെയിലേയ്ക്കും എസിലേയ്ക്കും പോകുന്നതിനും ഉൾപ്പടെ പോകുന്നതിനു തടസമില്ല. അഞ്ചു കൊല്ലത്തേയ്ക്കു യുഎസ് വീസ കിട്ടിയ ഒരാൾക്ക് അഞ്ചു വർഷം ആയപ്പോൾ പാസ്പോർട് വാലിഡിറ്റി കഴിഞ്ഞാലും യാത്ര ചെയ്യുമ്പോൾ പുതിയ പാസ്പോർട്ടിനൊപ്പം പഴയ പാസ്പോർട്ട് കൂടി കയ്യിൽ കരുതിയാൽ മതി. 

പല യാത്രക്കാർക്കും സ്ഥിരമായി സംഭവിക്കുന്ന തെറ്റുകളിലൊന്നാണ് ഇത്. പാസ്പോർട്ടിനു മൂന്നു മാസത്തെ വാലിഡിറ്റി ഉണ്ടല്ലോന്നു പറഞ്ഞു ടിക്കറ്റ് എടുത്തു ചെല്ലും. ആറു മാസമില്ലാതെ കയറ്റി വിടില്ല. ഇത് മടങ്ങി വരാനുള്ള തീയതി മുതൽ കുറഞ്ഞത് ആറു മാസം വാലിഡിറ്റിയാണ് എന്നതു പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോൾ യാത്രയ്ക്ക് ടിക്കറ്റ് കയ്യിൽ കരുതണമെന്നില്ല, പകരം പാസ്പോർട് ഉപയോഗിച്ചാണ് ചെക്കിൻ ചെയ്യുന്നത്. ഇതു യാത്രക്കാർക്ക് ഏറെ സൗകര്യമാണ്.

ടിക്കറ്റിലെ പേരു പണിതരാം 

വിദേശ യാത്രയ്ക്ക് ഇറങ്ങുമ്പോൾ ഒരു പേരിൽ എന്തിരിക്കുന്നു എന്നു ചോദിക്കരുത്. ഒരു സ്പെല്ലിങ് തെറ്റിയാൽ പോലും യാത്ര മുടങ്ങും. ടിക്കറ്റ് ഇഷ്യു ചെയ്യുമ്പോൾ പാസ്പോർട്ടിൽ ഉള്ളതുപോലെ സർനെയിം ആദ്യം വച്ചു വേണം ടിക്കറ്റ് ഇഷ്യൂ ചെയ്യാൻ എന്നത് എല്ലാ ട്രാവൽ ഏജൻസികളും പ്രത്യേകം ശ്രദ്ധിക്കുന്നതാണ്. അല്ലാതെ അടിച്ചു ടിക്കറ്റെടുത്താൽ കൗണ്ടറിൽ സ്കാൻ ചെയ്യുമ്പോൾ അവർക്കു ടിക്കറ്റ് ലഭിക്കില്ല. ഫോൺ വഴിയും മറ്റും വിളിച്ചു ടിക്കറ്റ് എടുക്കുന്നവർക്കാണ് കൂടുതലും ഈ തെറ്റു സംഭവിക്കുക. മിക്കപ്പോഴും ട്രാവൽ ഏജൻസികൾ പാസ്പോർട്ടിന്റെ കോപ്പി കിട്ടിയിട്ടേ ടിക്കറ്റ് എടുക്കൂ എന്നു വാശി പിടിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

കരുതണം ആവശ്യത്തിനു പണം

സാധാരണ ടൂറിസ്റ്റുകളായി വിദേശ യാത്രയ്ക്ക് തയാറെടുക്കുന്നവരോട് പ്രത്യേകം പറയുന്ന കാര്യമാണ് ഒരു ബജറ്റ് ഉണ്ടാക്കാൻ. ഓരോ ദിവസവും എത്ര ചെലവു വരും എന്നതിനെ കുറിച്ചു കൃത്യമായ ധാരണ വേണം. ഇതനുസരിച്ചു വേണം വിദേശ കറൻസി കൈവശം കരുതാൻ. ഒന്നുകിൽ കാർഡ് ചാർജ് ചെയ്ത് കൈവശം സൂക്ഷിക്കാം. അല്ലെങ്കിൽ രാജ്യാന്തര ക്രെഡിറ്റ് കാർഡ് കൈവശം കരുതണം. 20 ദിവസം ഒരു രാജ്യത്തു താമസിക്കുമെങ്കിൽ ശരാശരി ചെലവ് എത്ര എന്നു നോക്കി അതിനുള്ള കപ്പാസിറ്റി അദ്ദേഹത്തിന് ഉണ്ടാവണം. 

ഒരു രാജ്യത്ത് ലാൻഡ് ചെയ്യുമ്പോൾ ഇമിഗ്രേഷൻ വിഭാഗം നോക്കുന്നത് യാത്രക്കാരൻ പറഞ്ഞിരിക്കുന്ന ലക്ഷ്യത്തോടെ വന്നിട്ടുള്ള ആളാണോ എന്നാണ്. അതിനു മതിയായ തെളിവുണ്ടോ, താമസിക്കുന്നത് എവിടെ എന്നെല്ലാം പരിശോധിക്കും. 

യാത്രാ ഇൻഷൂറൻസ് നിർബന്ധം

ഒരുവിധപ്പെട്ട വിദേശ രാജ്യങ്ങളിലേയ്ക്കെല്ലാം വീസ എടുക്കുമ്പോൾ ഇൻഷൂറൻസ് നിർബന്ധമാണ്. പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങൾ. ഒരു മാസത്തെ യാത്രയ്ക്ക് വീസ എടുക്കുന്നവരോട് കുറഞ്ഞത് ആറു മാസത്തെ ട്രാവൽ ഇൻഷൂറൻസ് എടുക്കാനാണ് ചില രാജ്യങ്ങൾ ആവശ്യപ്പെടുക. ചില രാജ്യങ്ങൾ യാത്ര ചെയ്യുന്ന അത്ര ദിവസത്തെ ഇൻഷൂറൻസ് മതിയെന്നു പറയും. സ്പെയിൻ പോലെയുള്ള രാജ്യങ്ങൾക്ക് ആറു മാസത്തെ ഇൻഷൂറൻസ് തന്നെ വേണം. 

വിദേശ യാത്രയിൽ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം കമ്യൂണിക്കേഷനുമായി ബന്ധപ്പെട്ടുള്ളതാണ്. കൺട്രി ബേസ്ഡ് മൊബൈൽ ഫോൺ സിം കാർഡ് അല്ലെങ്കിൽ ആ രാജ്യത്ത് ഉപയോഗിക്കാവുന്ന സിംകാർഡ് യാത്രക്കാരന്റെ പക്കൽ വേണം. രാജ്യത്ത് ലാൻഡ് ചെയ്താൽ താൽക്കാലികമായി അവിടുന്ന് ഒരു സിം എടുക്കുക സാധ്യമാണ്. ഇത് അത്യാവശ്യവുമാണ്. 

English Summary: ticket and visa not enough for air travel in covid days