മൂന്നു വശത്തും പാറക്കെട്ടുകള്‍...പട്ടുപോലെ മിനുത്ത മണല്‍ത്തരികള്‍... സ്ഫടികം പോലെ തെളിമയേറിയ ജലം, അതിനടിയില്‍ നീന്തുന്ന നാനാവര്‍ണ്ണമുള്ള മീന്‍കുഞ്ഞുങ്ങളും പവിഴപ്പുറ്റും... ആരും കൊതിക്കുന്ന സുന്ദരിയാണ് തായ്‌ലൻഡിലെ മായ ബീച്ച്. ടൈറ്റാനിക് നായകന്‍ ലിയോനാർഡോ ഡികാപ്രിയോയുടെ 'ദി ബീച്ച്' എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നു വശത്തും പാറക്കെട്ടുകള്‍...പട്ടുപോലെ മിനുത്ത മണല്‍ത്തരികള്‍... സ്ഫടികം പോലെ തെളിമയേറിയ ജലം, അതിനടിയില്‍ നീന്തുന്ന നാനാവര്‍ണ്ണമുള്ള മീന്‍കുഞ്ഞുങ്ങളും പവിഴപ്പുറ്റും... ആരും കൊതിക്കുന്ന സുന്ദരിയാണ് തായ്‌ലൻഡിലെ മായ ബീച്ച്. ടൈറ്റാനിക് നായകന്‍ ലിയോനാർഡോ ഡികാപ്രിയോയുടെ 'ദി ബീച്ച്' എന്ന ചിത്രത്തിലൂടെയാണ് ഇവിടം ലോകപ്രശസ്തമായത്‌. ബിഗ്‌സ്ക്രീനില്‍ തെളിമയോടെ നിറഞ്ഞ ഈ വിസ്മയതീരത്തിന്‍റെ വശ്യമനോഹാരിത ലോകമെങ്ങുമുള്ള സഞ്ചാരികളെ ആകര്‍ഷിച്ചു. ഇന്‍സ്റ്റഗ്രാം ഫീഡുകളില്‍ മുഴുവന്‍ മായാ ബീച്ച് നിറഞ്ഞു നിന്നു. ടൂറിസം സജീവമായതോടെ പവിഴപ്പുറ്റുകളും അവയുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥയുമെല്ലാം നാശത്തിന്‍റെ വക്കിലേക്ക് നീങ്ങി. ജീവജാലങ്ങളുടെയും പരിസ്ഥിതിയുടെയും പരിപാലനം കണക്കിലെടുത്ത്  2018-ൽ ഇവിടം അടച്ചു. 

വെറും നാല് മാസത്തേക്കാണ് അടച്ചിടുന്നതെന്ന് പറഞ്ഞിരുന്നെങ്കിലും പവിഴപ്പുറ്റുകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി അടച്ചിടല്‍ രണ്ട് വര്‍ഷം കൂടി നീട്ടി. ഇപ്പോഴിതാ വീണ്ടും സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ് മായാ ബേ.  വരുന്ന 2022 ജനുവരി ഒന്നിന് ബീച്ച് വീണ്ടും തുറക്കുമെന്ന് തായ്‌ലന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് നാഷണല്‍ പാര്‍ക്ക്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജലവിനോദങ്ങള്‍ക്കായി പ്രത്യേകം പ്രദേശങ്ങള്‍ ഒരുക്കാനും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്നുതന്നെ പൂര്‍ത്തിയാക്കാനും ശ്രമിക്കുകയാണെന്ന് പരിസ്ഥിതി പ്രകൃതി വിഭവ വകുപ്പ് മന്ത്രി വരാവൂത്ത് സില്‍പ-ആര്‍ച്ച പറഞ്ഞു.

ADVERTISEMENT

തായ്‌ലൻഡിലെ മലാക്ക കടലിടുക്കിലുള്ള ഫി ഫി ദ്വീപസമൂഹത്തിലെ ഒരു ദ്വീപായ കോ ഫി ഫി ലേയുടെ തീരപ്രദേശത്താണ് മായാ ബേ. അധികം ആഴമില്ലാത്ത ലോ സമാ എന്നൊരു തീരം കൂടിയുണ്ട് ഇവിടെ. കുറഞ്ഞ വേലിയേറ്റ സമയത്ത്, ആഴമില്ലാത്ത വെള്ളവും പവിഴപ്പുറ്റുകളും കാരണം മായ ബേയിലേക്ക് കടലിൽ നിന്ന് നേരിട്ട് പ്രവേശിക്കാൻ കഴിയില്ല. ആഴംകൂടിയ ലോ സമയിൽ വേണം ബോട്ടുകള്‍ നങ്കൂരമിടാന്‍. ജലോപരിതലം മുഴുവന്‍ പ്രകാശപൂരിതമാക്കുന്ന ജൈവ ദീപ്തിയായ പ്ലാങ്ക്ടണിന്‍റെ കാഴ്ചയും ആരുടേയും മനംമയക്കും. അധികം ചെലവില്ലാതെ സന്ദര്‍ശിക്കാവുന്ന ഇടം എന്നൊരു പ്രത്യേകതയും ഇതിനുണ്ട്. 

വീണ്ടും തുറക്കുമ്പോള്‍ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 4 വരെയായിരിക്കും സന്ദര്‍ശന സമയം. എട്ട് സ്പീഡ് ബോട്ടുകൾക്കും 300 വിനോദസഞ്ചാരികൾക്കും മാത്രമേ ഒരു ദിവസം അനുവാദം നല്‍കൂ. ഒരു മണിക്കൂർ മാത്രമായിരിക്കും ഓരോ സന്ദർശനവും.

ADVERTISEMENT

English Summary: Thailand's iconic Maya Bay finally has a reopening date - and new rules for visitors