യാത്രയിൽ ഏറ്റവും പ്രധാനം സുരക്ഷിതമായ താമസസൗകര്യം കണ്ടെത്തുക എന്നതാണ്. പലരെയും ഏറെ അലട്ടുന്ന പ്രശ്നം കൂടിയാണ് ഹോട്ടൽ മുറി ബുക്ക് ചെയ്യുക എന്നത്. മുടക്കുന്ന തുക കൂടുന്തോറും ഹോട്ടൽ മികച്ചതാണെന്ന് പലരും കരുതും, സൗകര്യം അല്പം കുറവാണെങ്കിലും കുറഞ്ഞ നിരക്കിലുള്ള ഹോട്ടലുകളും ലഭ്യമാണ്. യാത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രയിൽ ഏറ്റവും പ്രധാനം സുരക്ഷിതമായ താമസസൗകര്യം കണ്ടെത്തുക എന്നതാണ്. പലരെയും ഏറെ അലട്ടുന്ന പ്രശ്നം കൂടിയാണ് ഹോട്ടൽ മുറി ബുക്ക് ചെയ്യുക എന്നത്. മുടക്കുന്ന തുക കൂടുന്തോറും ഹോട്ടൽ മികച്ചതാണെന്ന് പലരും കരുതും, സൗകര്യം അല്പം കുറവാണെങ്കിലും കുറഞ്ഞ നിരക്കിലുള്ള ഹോട്ടലുകളും ലഭ്യമാണ്. യാത്ര പുറപ്പെടുന്നതിനു മുമ്പ് ഹോട്ടൽ മുറി ബുക്ക് ചെയ്യാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.

ഓൺലൈൻ റിവ്യൂകൾ നോക്കുക

ADVERTISEMENT

ഹോട്ടൽ ബുക്ക് ചെയ്യുന്നതിനായി ഓൺലൈൻ സൈറ്റിൽ കയറുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ഹോട്ടലിൽ മുൻപ് താമസിച്ചിരുന്നവർ നൽകിയിരിക്കുന്ന വിലയിരുത്തലുകളാണ്. മറ്റ് ഉപയോക്താക്കളിൽ നിന്നുള്ള യഥാർഥ അവലോകനങ്ങളിലൂടെ നിങ്ങൾക്ക് ഒരു ഹോട്ടലിനെക്കുറിച്ച് അറിയാൻ കഴിയും. പല ഹോട്ടലുകൾ തമ്മിലുള്ള താരതമ്യവും മുറികളുടെ വിലയിരുത്തലും മികച്ച താമസ സൗകര്യം തെരഞ്ഞെടുക്കാൻ അവസരമൊരുക്കും. 

ചിത്രങ്ങളിൽ വീഴരുത്

ADVERTISEMENT

പേരുകേട്ട പഞ്ചനക്ഷത്ര ഹോട്ടൽ അല്ലാത്തപക്ഷം, ഒരു ഹോട്ടലിന്റെയും ചിത്രങ്ങളിൽ വീഴരുത്. വെബ്‌സൈറ്റുകളിലെ ഓൺലൈൻ ചിത്രങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ചിത്രങ്ങളിൽനിന്ന് ഒരിക്കലും നമുക്ക് മുഴുവൻ സത്യങ്ങളും തിരിച്ചറിയാനാവില്ല. ‌

സൗകര്യങ്ങൾ അറിയുക

ADVERTISEMENT

വിവരങ്ങൾ സൈറ്റുകളിൽനിന്നും അല്ലാതെയും അറിഞ്ഞാലും ചാടി പുറപ്പെട്ടു മുറി ബുക്ക് ചെയ്യരുത്. അവർ അനുവദിക്കുന്ന സൗകര്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കുക. ചിലപ്പോൾ നിസ്സാരമായി തള്ളിക്കളയുന്ന കാര്യങ്ങൾ താമസിക്കാൻ ചെല്ലുമ്പോൾ ആയിരിക്കും ഏറ്റവും പ്രധാനപ്പെട്ടതായി തോന്നുക. ഉദാഹരണത്തിന് ഹിമാലയൻ യാത്രകളിൽ പലരും ബജറ്റ് ചുരുക്കി ചെറിയ മുറിയിൽ കഴിഞ്ഞു എന്നൊക്കെ പറയാറുണ്ട്. പക്ഷേ അവിടെ തണുപ്പിനോട് പ്രതിരോധിച്ചു നിൽക്കാൻ ചൂടുവെള്ളത്തിനൊപ്പം മുറിക്കകത്തു ചൂട് നിലനിർത്തുന്ന സൗകര്യങ്ങളും ആവശ്യമാണ്. പലർക്കും ഇത് കിട്ടാറില്ല. ഓരോ ഹോട്ടൽ വെബ്‌സൈറ്റിലും അവരുടെ സൗകര്യങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ബുക്കിങ്ങിനു മുൻപ് ഇത്തരം കാര്യങ്ങൾ ചോദിച്ച് കൃത്യമായി അറിഞ്ഞു വയ്ക്കണം. സൗജന്യ വൈഫൈ അടക്കമുള്ള കാര്യങ്ങൾ നേരത്തേ ചോദിച്ചു വയ്ക്കുന്നത് ഉപകാരപ്പെടും. 

ബ്രേക്ക്ഫാസ്റ്റ്

മിക്കവാറും ഹോട്ടലുകളും റിസോർട്ടുകളും താമസത്തിന് ഒപ്പമുള്ള ഡീലിൽ പ്രാതൽ അനുവദിക്കാറുണ്ട്. എങ്കിലും ബുക്ക് ചെയ്യുന്നതിന് മുമ്പ് അതിനെക്കുറിച്ച് വ്യക്തത നേടുന്നത് നല്ലതാണ്. ബുക്ക് ചെയ്ത ഹോട്ടലിൽ രാവിലത്തെ ഭക്ഷണം കിട്ടും എന്ന് പ്രതീക്ഷിച്ചു പോയി അവസാനം കിട്ടാതെ വരുമ്പോൾ പട്ടിണി കിടക്കേണ്ട അവസ്ഥ വരരുത്. അല്ലെങ്കിൽ നിങ്ങളുടെ പ്രഭാതഭക്ഷണത്തിനായി കൂടുതൽ പണം ചെലവഴിക്കേണ്ടി വന്നേക്കാം. അതുകൊണ്ട് ബുക്ക് ചെയ്യുന്ന ഘട്ടത്തിൽ ബ്രേക്ക്ഫാസ്റ്റ് എങ്ങനെ എന്ന് എടുത്തു ചോദിക്കുന്നത് നന്നായിരിക്കും. 

ഹോട്ടലിന്റെ സ്ഥാനം

താമസിക്കാൻ തെരഞ്ഞെടുക്കുന്ന ഇടം എല്ലാ സൗകര്യങ്ങളിൽനിന്നും മാറി അകലെയാണെങ്കിൽ അത് കൂടുതൽ ചെലവിനു കാരണമാകാം. നിങ്ങൾക്ക് സന്ദർശിക്കേണ്ട സ്ഥലങ്ങൾക്ക് അടുത്തുതന്നെ മുറികൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുന്നതാകും നല്ലത്. അതുപോലെ ജനപ്രിയ സ്ഥലങ്ങളിലും മതിയായ സുരക്ഷയുള്ള സ്ഥലങ്ങളിലും ഹോട്ടലുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കുക.

English Summary : important things to look at before booking a hotel