നാടൊക്കെ കണ്ടുമടുക്കുമ്പോള്‍, ഒരു ബാഗുമെടുത്ത് ഏതെങ്കിലും വിദേശരാജ്യങ്ങള്‍ കാണാന്‍ പോകണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികള്‍ ഉണ്ടാവില്ല. എന്നാല്‍ ബജറ്റ് പലപ്പോഴും ഒരു പ്രശ്നമാണ്, വിസ മുതലായ നൂലാമാലകള്‍ വേറെയും. എന്നാല്‍ ഇന്ത്യയിലെ ലക്ഷ്വറി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനേക്കാള്‍ കുറഞ്ഞ

നാടൊക്കെ കണ്ടുമടുക്കുമ്പോള്‍, ഒരു ബാഗുമെടുത്ത് ഏതെങ്കിലും വിദേശരാജ്യങ്ങള്‍ കാണാന്‍ പോകണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികള്‍ ഉണ്ടാവില്ല. എന്നാല്‍ ബജറ്റ് പലപ്പോഴും ഒരു പ്രശ്നമാണ്, വിസ മുതലായ നൂലാമാലകള്‍ വേറെയും. എന്നാല്‍ ഇന്ത്യയിലെ ലക്ഷ്വറി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനേക്കാള്‍ കുറഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടൊക്കെ കണ്ടുമടുക്കുമ്പോള്‍, ഒരു ബാഗുമെടുത്ത് ഏതെങ്കിലും വിദേശരാജ്യങ്ങള്‍ കാണാന്‍ പോകണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികള്‍ ഉണ്ടാവില്ല. എന്നാല്‍ ബജറ്റ് പലപ്പോഴും ഒരു പ്രശ്നമാണ്, വിസ മുതലായ നൂലാമാലകള്‍ വേറെയും. എന്നാല്‍ ഇന്ത്യയിലെ ലക്ഷ്വറി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനേക്കാള്‍ കുറഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടൊക്കെ കണ്ടുമടുക്കുമ്പോള്‍, ഒരു ബാഗുമെടുത്ത് ഏതെങ്കിലും വിദേശരാജ്യങ്ങള്‍ കാണാന്‍ പോകണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികള്‍ ഉണ്ടാവില്ല. എന്നാല്‍ ബജറ്റ് പലപ്പോഴും ഒരു പ്രശ്നമാണ്, വിസ മുതലായ നൂലാമാലകള്‍ വേറെയും. എന്നാല്‍ ഇന്ത്യയിലെ ലക്ഷ്വറി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനേക്കാള്‍ കുറഞ്ഞ ചിലവില്‍, പോയി വരാവുന്ന പല വിദേശരാജ്യങ്ങളും ഉണ്ടെന്ന കാര്യം അറിയാമോ? അത്തരത്തിലുള്ള ചില ഇടങ്ങള്‍ പരിചയപ്പെടാം.

നേപ്പാള്‍

ADVERTISEMENT

ഇന്ത്യയുടെ അയല്‍രാജ്യമായ നേപ്പാള്‍ കുറഞ്ഞ ബജറ്റില്‍ പോയി വരാവുന്ന ഒരിടമാണ്. കഫേകളും റെസ്റ്റോറന്റുകളും നിറഞ്ഞ കാഠ്മണ്ഡുവും എവറസ്റ്റ് ബേസ് ക്യാമ്പും സാഹസിക വിനോദങ്ങളും ബുദ്ധക്ഷേത്രങ്ങളും മനോഹരമായ പ്രകൃതിയുമെല്ലാം ചുരുങ്ങിയ ചിലവില്‍ തന്നെ ആസ്വദിക്കാം. പോഖാറ, അന്നപൂർണ ട്രെക്കിംഗ് സർക്യൂട്ട്, യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളായ ലുംബിനി, സാഗർമാതാ നാഷണൽ പാർക്ക് (എവറസ്റ്റ് കൊടുമുടിയുടെ ആസ്ഥാനം), കാഠ്മണ്ഡു താഴ്‌വരയിലെ ഏഴു സൈറ്റുകൾ, ചിത്വാൻ ദേശീയോദ്യാനം എന്നിവയും ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളാണ്.

മ്യാന്‍മാര്‍

ബീച്ചുകളും ബുദ്ധക്ഷേത്രങ്ങളും നിറഞ്ഞ മ്യാന്‍മാര്‍ അതിമനോഹരമായ ഒരു രാജ്യമാണ്. ആൻഡമാൻ കടലിനോടും ബംഗാൾ ഉൾക്കടലിനോടും ചേർന്ന് ശാന്തമായ ധാരാളം ബീച്ചുകളുണ്ട് ഇവിടെ. ഗോൾഡൻ റോക്ക്, ബുദ്ധന്‍റെ മുടിയും മറ്റു അവശിഷ്ടങ്ങളും സൂക്ഷിച്ചിരിക്കുന്ന ശ്വേദഗോൺ പഗോഡ, ബുദ്ധ വിഹാരമായ ശ്വേനന്ദവ് മൊണാസ്ട്രി, പോപ്പ പർവതത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന തൗങ് കാലാട്ട് മൊണാസ്ട്രി, എഡി 1105-ൽ പാഗൻ രാജവംശത്തിലെ ക്യാൻസിത്ത രാജാവിന്‍റെ കാലത്ത് നിർമ്മിച്ച ബുദ്ധക്ഷേത്രമായ ആനന്ദ ക്ഷേത്രം, തൗങ്ഗി ജില്ലയിലുള്ള ഇൻലെ ശുദ്ധജല തടാകം. ക്രൂസ് ടൂറുകൾ നടത്താനാവുന്ന അയേർവാഡി നദി, ബുദ്ധമത തീർത്ഥാടന കേന്ദ്രമായ പിണ്ഡയ ഗുഹകൾ, ഹിറ്റിലോമിൻലോ ക്ഷേത്രം, നാഗപാലി ബീച്ച് എന്നിങ്ങനെ മ്യാൻമറിൽ നിരവധി പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്.

നമീബിയ

ADVERTISEMENT

ഇക്കോടൂറിസത്തിന് പേരുകേട്ട നമീബിയ ആഫ്രിക്കയിലെ പ്രധാന യാത്രാ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ്. 2010 ഡിസംബറിൽ ലോൺലി പ്ലാനറ്റ് നമീബിയയെ മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ ലോകത്തിലെ അഞ്ചാമത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി തിരഞ്ഞെടുത്തിരുന്നു. ചുവന്ന മണൽത്തിട്ടകൾ നിറഞ്ഞ നമീബ് മരുഭൂമിയാണ് നമീബിയയില്‍ സന്ദര്‍ശിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സ്ഥലം.  ലോകത്തിലെ ഏറ്റവും ഉയരമുള്ള മൺകൂനകളായ സോസുസ്‌വ്ലെ, ലോകത്തിലെ ഏറ്റവും വലിയ സംരക്ഷണ മേഖലകളിലൊന്നായ എറ്റോഷ നാഷണൽ പാർക്ക് എന്നിവയും നമീബിയയില്‍ സന്ദര്‍ശിക്കേണ്ട കാഴ്ചകളാണ്.

ഭൂട്ടാന്‍

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാന്‍ വിസ വേണ്ടാത്ത രാജ്യങ്ങളിലൊന്നാണ് ഭൂട്ടാന്‍. സന്തോഷത്തിന്‍റെ ദേശം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഭൂട്ടാന്‍ കാണാന്‍ ഇന്ത്യക്കാര്‍ക്ക് പെര്‍മിറ്റും തിരിച്ചറിയല്‍ കാര്‍ഡും മതി.  ലോകത്തില്‍ ഇന്ന് നിലവിലുള്ള അവസാനത്തെ പൂര്‍ണ്ണ ബുദ്ധമത രാജ്യമായ ഭൂട്ടാനില്‍ മഞ്ഞുകാലത്ത് മാത്രമല്ല, വര്‍ഷം മുഴുവനും യാത്ര ചെയ്യാം. ട്രാഫിക് ലൈറ്റുകളില്ലാത്തതും ലോകത്തിലെ ഏറ്റവും സമാധാനപരമായ തലസ്ഥാനങ്ങളിലൊന്നുമായ തിമ്പു എല്ലാ സഞ്ചാരികളും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടങ്ങളില്‍ ഒന്നാണ്. പാറോയിലും നിരവധി സഞ്ചാരികള്‍ എത്തുന്നു.

ഇന്തോനീഷ്യ

ADVERTISEMENT

നിരവധി വർഷങ്ങളായി ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ് ഇന്തോനേഷ്യ. അതിന്‍റെ മനോഹാരിതക്കാവട്ടെ, ഒരു കാലത്തും മങ്ങലേറ്റിട്ടില്ല. ഒരിക്കല്‍ പോയിക്കഴിഞ്ഞാല്‍ വീണ്ടും പോകാന്‍ തോന്നുന്നത്രയും സുന്ദരമാണ് ഈ രാജ്യം. പ്രകൃതിസൗന്ദര്യം നിറഞ്ഞ ബാലി, തെക്ക് കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ ഒന്നായ ജക്കാര്‍ത്ത, ബോറോബുദൂർ, പ്രംബനൻ ക്ഷേത്രങ്ങൾ, ബ്രോമോ അഗ്നിപർവ്വതം, സുമാത്ര, ജാവ, സുലാവെസി, സ്പൈസ് ഐലന്‍ഡ്‌സ് തുടങ്ങി നിരവധി ഇടങ്ങള്‍ ഇവിടെ കാണാനുണ്ട്. താന ലോട്ട് ക്ഷേത്രത്തിലെ സൂര്യാസ്തമയക്കാഴ്ചയും ലെംബോന്‍ഗന്‍ റീഫ് ക്രൂസ്, ആയുംഗ് വൈറ്റ് വാട്ടര്‍ ക്രൂസ് എന്നിവയുമെല്ലാം ആസ്വദിക്കേണ്ടതാണ്.

സെയ്ഷെല്‍സ്

ഇന്ത്യൻ മഹാസമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന അതിമനോഹരമായ ദ്വീപു രാഷ്ട്രമാണ് സെയ്ഷെല്‍സ്. 115 ദ്വീപുകളുടെ സമൂഹമായ സെയ്ഷെല്‍സില്‍  സ്നോർക്കലിംഗ്, സ്കൂബ ഡൈവിംഗ് മുതലായ സാഹസിക സമുദ്രവിനോദങ്ങള്‍ ആസ്വദിക്കാന്‍ ഏറ്റവും മികച്ച ഇടമാണ്. ലാ ഡിഗ് ദ്വീപിലെ പിങ്ക് നിറമുള്ള ബീച്ച്, ഭീമന്‍ കടലാമകള്‍ കാണപ്പെടുന്ന അല്‍ഡബ്ര, 'ഏദന്‍ തോട്ടം' എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമുള്ള പ്രസ്ലിന്‍ ദ്വീപ്, എഴുപതോളം മനോഹരങ്ങളായ ബീച്ചുകളുള്ള സെയ്ഷെല്‍സിന്‍റെ തലസ്ഥാനം മാഹി എന്നിവയും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

വിയറ്റ്‌നാം

തനതായ സാംസ്കാരിക പൈതൃകവും കണ്ണിനു കുളിരേകുന്ന കാഴ്ചകളുമുള്ള വിയറ്റ്‌നാമും എക്കാലത്തെയും ഹോട്ട് ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്. ഏഷ്യൻ, യൂറോപ്യൻ സ്വാധീനമുള്ള ഹോയ് ആന്‍ നഗരം, വിന്‍ഡ് സർഫിംഗിനും കൈറ്റ് സർഫിംഗിനും പ്രശസ്തമായ മുയി നേ, യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റായ ഹ്യുവേ, ബാക് ഹാ ഹില്‍സ്റ്റേഷന്‍, ഹാ ലോംഗ് ബേ തുടങ്ങി നിരവധി പ്രദേശങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാം. റൂഫ്‌ടോപ്പ് ബാറുകളും ലൈവ് മ്യൂസിക് കഫേകളുമുള്ള ഹോ ചി മിൻ സിറ്റിയുടെ ജീവന്‍ തുടിക്കുന്ന നൈറ്റ് ലൈഫും സാപ്പയിലെ ട്രെക്കിംഗുമെല്ലാം പരീക്ഷിച്ച് നോക്കണം. 

കംബോഡിയ

പഴമയുടെയും പുതുമയുടെയും മനോഹരമായ മിശ്രണമാണ് കംബോഡിയയുടെ പ്രധാന പ്രത്യേകത. ലോക പൈതൃകസ്മാരകമായി യുനെസ്കോ പ്രഖ്യാപിച്ച അങ്കോർവാറ്റ് ക്ഷേത്രം ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. കൂടാതെ വൃത്തിയുള്ള നിരവധി ബീച്ചുകളും കാടുകളുമെല്ലാമുണ്ട്. കംബോഡിയയുടെ സമ്പന്നമായ പൈതൃകം വിളിച്ചോതുന്ന ധാരാളം മ്യൂസിയങ്ങളുണ്ട്. ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഒരിക്കല്‍ വിസ ലഭിച്ചാല്‍ 30 ദിവസം വരെയാണ് കംബോഡിയയില്‍ തങ്ങാനാവുക.

English Summary:  Most Affordable Countries to Visit from India