കൊല്ലം: ജലകായിക വിനോദങ്ങളിലേക്ക് ജനങ്ങളെ കൂടുതൽ അടുപ്പിക്കുക അത് വഴി കേരള ടൂറിസത്തിന്റെ മുഖമുദ്രകളിലൊന്നായ കായലുകളുടെ സംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ഉദ്ദേശവുമായി രൂപം കൊടുത്ത പ്രകൃതി സൗഹാർദ്ദപരമായ ജലകായിക വിനോദ പദ്ധതിയാണ് കേരള ബാക്ക് വാട്ടർ ചാലഞ്ച് (കെ.ബി.സി). ജലകായികരംഗത്ത് വൈദഗ്ധ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം:  ജലകായിക വിനോദങ്ങളിലേക്ക് ജനങ്ങളെ കൂടുതൽ അടുപ്പിക്കുക അത് വഴി കേരള ടൂറിസത്തിന്റെ മുഖമുദ്രകളിലൊന്നായ കായലുകളുടെ സംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ഉദ്ദേശവുമായി  രൂപം കൊടുത്ത പ്രകൃതി സൗഹാർദ്ദപരമായ ജലകായിക വിനോദ പദ്ധതിയാണ് കേരള ബാക്ക് വാട്ടർ ചാലഞ്ച് (കെ.ബി.സി). ജലകായികരംഗത്ത് വൈദഗ്ധ്യം നേടിയ ഒരു കൂട്ടം ചെറുപ്പക്കാരാണ് പദ്ധതിയുടെ അണിയറക്കാര്‍, കൂടാതെ ടീം ഇൻഡ് സ്പോർട്ടിയുടെയും റോയൽ ട്രാവൻകൂർ വാട്ടർസ്‌പോർട്‌സ് അസോസിയേഷന്റെയും സഹകരണം പദ്ധതിക്കൊപ്പമുണ്ട്.

ലോക വിനോദ സഞ്ചാരഭൂപടത്തിൽ കേരളം സ്ഥാനം പിടിച്ചത് തെങ്ങുകളുടെയും കായലുകളുടെയും ചിത്രവുമായാണ്. കേരളത്തിന്റെ മുന്നേറ്റത്തിലെ ജീവനാഡിയാണ് കായൽ. കായൽക്കരയിൽ ജീവിക്കുന്നു എന്നതിലുപരി കായലിനൊപ്പം ജീവിക്കുന്ന സംസ്ഥാനമാണ് കേരളം. തുടക്കക്കാർക്കായി വൈവിധ്യമാർന്ന പരിസ്ഥിതി സൗഹൃദ ജലവിനോദങ്ങളിലൂടെ കായൽ സംരക്ഷണത്തിന്റെ അംബാസിഡറുമാരായി പങ്കുചേരാനുള്ള ഒരു അവസരം കൂടിയാണ് ഈ ചലഞ്ച് മുന്നോട്ട് വയ്ക്കുന്നത്. കേരള ബാക്ക്‌വാട്ടേഴ്‌സ് ചലഞ്ച് എന്ന പ്രാദേശിക ടാഗ്‌ലൈൻ വിവിധ പരിസ്ഥിതി സൗഹൃദ വാട്ടർസ്‌പോർട്സിനും സാഹസിക കായിക വിനോദത്തിനുമുള്ള കൂട്ടായ്മയാണ്. അടുത്ത എഡിഷൻ ഫെബ്രുവരി 12,13 തീയതികളിൽ.

ADVERTISEMENT

നിരവധി വാട്ടർ സ്‌പോർട്‌സ് പരിശീലനങ്ങളിലും പരിപാടികളിലും സജീവമായി നിൽക്കുന്ന അനൂപ് കെ പി. ആണ് കേരള ബാക്ക്‌വാട്ടേഴ്‌സ് ചലഞ്ചിന് നേതൃത്വം നല്‍കുന്നത്. വിവിധ വാട്ടർ സ്‌പോർട്ടുകളിൽ  കേരളത്തിന്റെ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ ഭാഗവുമായിരുന്നു അനൂപ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർസ്‌പോർട്‌സ് (NIWS, ഗോവ), യോട്ടിങ് അസോസിയേഷൻ ഓഫ് ഇന്ത്യ (YAI ), റോവിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (RFI), ഇന്ത്യൻ കയാക്കിംഗ് ആൻഡ് കനോയിങ് അസോസിയേഷൻ (IKCA) എന്നിവയിൽ നിന്നും ആഡ്വെഞ്ചർ സ്‌പോർട്‌സിൽ പരിശീലനത്തിലും മത്സരത്തിലും സർട്ടിഫിക്കേഷനുള്ള വിദഗ്ധരടങ്ങുന്നതാണ് കെ .ബി.സി ടീം കൂടാതെ ഇന്ത്യൻ നേവിയിലും ഇന്ത്യൻ എയർഫോഴ്‌സിലും പരിശീലന സെഷനുകൾ കൈകാര്യം ചെയ്തുള്ള നേതൃത്വത്തിന്റെ അനുഭവം കെ .ബി.സി ടീമിന്റെ പരിചയസമ്പത്ത് വർധിപ്പിക്കുന്നു.

കായൽ സംരക്ഷണത്തിനായുള്ള പ്രവർത്തനം വളരെ മുമ്പുതന്നെ ആരംഭിച്ചിട്ടുണ്ടെങ്കിലും കെ .ബി.സി മൾട്ടിപ്പിൾ വാട്ടർസ്‌പോർട്‌സ് പ്ലാറ്റ്‌ഫോന്റെ ആദ്യ പതിപ്പ് 2021 മാർച്ചിലും മൂന്നാം പതിപ്പ് 2021 ഡിസംബർ 18-19 തീയതികളിലുമാണ് നടന്നത്. ഡിസംബർ എഡിഷനിൽ വ്യത്യസ്ത മേഖലകളിൽ നിന്നായെത്തിയ ഇരുപതോളം പേരാണ് പങ്കെടുത്തത്. കായലിലും കടലിലുമായി സാഹസികമായ വാട്ടർസ്പോർട്സ് ആസ്വദിക്കുവാൻ അവർക്ക് സാധിച്ചു. വാട്ടർസ്പോർട്സ്, ടീമിന്റെ പരിചയസമ്പത്തും വൈവിധ്യമാർന്ന ലൊക്കേഷനുകളുമാണ് ഇവന്റിന്റെ മുഖ്യ ആകർഷണം.

ADVERTISEMENT

കയാക്കിങ്, കനോയിങ്, സെയിലിങ്, സ്റ്റാൻഡപ്പ് പാഡിൽ, സർഫിങ് എന്നിവയാണ് സ്‌പോർട്‌സ് ഇനങ്ങൾ. പങ്കെടുക്കുന്നവർക്ക്  നീന്തൽ, ബീച്ച് ഗെംയിമുകൾ, പട്ടം പറത്തൽ, മീൻപിടുത്തം എന്നീ ആക്ടിവിറ്റികൾ ചെയ്യാനും അവസരം ഉണ്ടകും. കൂടാതെ കെ .ബി.സി വാലന്റീഴ്സ് സംഘടിപ്പിക്കുന്ന  ബാക്‌വാട്ടർ ക്ലീനപ്പ് ഡ്രൈവിലും പങ്കെടുക്കാവുന്നതാണ്. നിലവിൽ പരിപാടിയുടെ ആതിഥേയ നഗരം കൊല്ലമാണ്‌, ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മാര്‍ച്ചില്‍  കെ.ബി.സി നാല് പുതിയ സ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക : +91-8138890242 Instagram @keralabackwaterschallenge

ADVERTISEMENT

English Summary: Kerala back waters challenge starts in February