കേവിഡും ഒമിക്രോണും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ എവിടേയ്ക്കും സുരക്ഷിതമായി യാത്രപേകാനാവാത്ത സ്ഥിതിയിലാണ് മിക്കവരും. എന്നാലിപ്പോള്‍ സഞ്ചാരികൾക്ക് സന്തേഷവാർത്തയാണ് പുറത്തുവരുന്നത്. വിനോദസഞ്ചാരകേന്ദ്രമായ സൈപ്രസ് ഭരണകൂടം യാത്രാനിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചു. വാക്‌സീൻ സ്വീകരിച്ചിട്ടുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡും ഒമിക്രോണും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സുരക്ഷിതമായി യാത്രപോകാനാവാത്ത സ്ഥിതിയിലാണ് മിക്കവരും. എന്നാലിപ്പോള്‍ സഞ്ചാരികൾക്ക് സന്തോഷവാർത്തയാണ് പുറത്തുവരുന്നത്. വിനോദസഞ്ചാരകേന്ദ്രമായ സൈപ്രസ് ഭരണകൂടം യാത്രാനിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചു.

വാക്‌സീൻ സ്വീകരിച്ചിട്ടുള്ള എല്ലാ യാത്രികർക്കും മാർച്ചു മാസത്തോടെ രാജ്യത്തു പ്രവേശിക്കാം. വിനോദസഞ്ചാരത്തിനു ഏറെ പ്രധാന്യമുള്ള രാജ്യങ്ങളിലൊന്നാണ് സൈപ്രസ്. നിലവിലുള്ള സാഹചര്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് മാർച്ച് 1 മുതൽ മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കു ഏർപ്പെടുത്തിയിട്ടുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യും. വാക്‌സീന്റെ രണ്ടു ഡോസുകളും ബൂസ്റ്റർ ഡോസും എടുത്തവർക്കാണ് സൈപ്രസിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. സന്ദർശകർ വാക്‌സീൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് കയ്യിൽ കരുതേണ്ടതാണ്.

ADVERTISEMENT

സൈപ്രസിലേക്ക് യാത്ര തിരിക്കാം

സൈപ്രസിലെ വിനോദസഞ്ചാര മന്ത്രാലയം കഴിഞ്ഞ ബുധനാഴ്ചയാണ് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ ഇവിടെ പ്രവേശിക്കുന്നതിനു ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ‌വേണം കൂടാതെ ഏഴു ദിവസത്തെ ക്വാറന്റീനും. എന്നാലിപ്പോൾ ഇൗ നിയന്ത്രണങ്ങളെല്ലാം നീക്കം ചെയ്യും എന്നതാണ് പുതിയ പ്രഖ്യാപനം. വാക്‌സീൻ സ്വീകരിച്ചിട്ടുള്ള യാത്രികർക്കു രാജ്യത്തു പ്രവേശിക്കാം. രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു ഒമ്പതു മാസം പൂർത്തിയാകാത്തവർക്കു ബൂസ്റ്റർ ഡോസ് സർട്ടിഫിക്കറ്റും നിർബന്ധമില്ല. 

ADVERTISEMENT

വാക്‌സീൻ സ്വീകരിക്കാത്തവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുമെങ്കിലും കോവിഡ് ഇല്ലെന്നു തെളിയിക്കുന്ന ആർടി പിസിആർ സർട്ടിഫിക്കറ്റും സ്വയം ക്വാറന്റീനും നിർബന്ധമാണ്. മാർച്ച് ഒന്ന് മുതൽ രാജ്യങ്ങളെ തരംതിരിച്ച് കോവിഡ് 19  റിസ്ക് അസ്സസ്മെന്റ് സിസ്റ്റം നടപ്പിലാക്കാനും സൈപ്രസ് ആലോചിക്കുന്നുണ്ട്. അതുപ്രകാരം ഗ്രീൻ വിഭാഗത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്നുള്ള വാക്‌സീൻ സ്വീകരിക്കാത്തവർ യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് ആർടി പിസിആർ ടെസ്റ്റ് എടുക്കുകയോ അല്ലെങ്കിൽ പുറപ്പെടുന്നതിനു 24 മണിക്കൂർ മുൻപ് റാപിഡ് ടെസ്റ്റ് നടത്തുകയോ വേണം. വാക്‌സീൻ എടുക്കാത്ത റെഡ് വിഭാഗത്തിലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ സൈപ്രസിൽ  സ്വന്തം ചെലവിൽ ആർടി പിസിആർ ടെസ്റ്റിനു വിധേയരാകണം. ഗ്രേ വിഭാഗത്തിൽ നിന്നുള്ള യാത്രികർക്ക് പ്രത്യേക അനുമതിയുണ്ടെങ്കിൽ മാത്രമേ രാജ്യത്തിലേക്കു പ്രവേശിക്കാൻ കഴിയുകയുള്ളൂ. 

English Summary: Cyprus to remove travel restrictions for vaccinated travellers in March