അതിമനോഹരമായ ഒരു ചിത്രത്തിലൂടെ മനസ്സുകീഴടക്കുകയാണ് ഇന്ത്യൻ റെയിൽവേ. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ് തിങ്കളാഴ്ച പങ്കുവച്ച ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. മേഘങ്ങൾക്കു മുകളിൽ ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കമാനം, ചിനാബ് പാലം എന്ന കുറിപ്പോടെയാണ് മന്ത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിമനോഹരമായ ഒരു ചിത്രത്തിലൂടെ മനസ്സുകീഴടക്കുകയാണ് ഇന്ത്യൻ റെയിൽവേ. കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് തിങ്കളാഴ്ച പങ്കുവച്ച ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. മേഘങ്ങൾക്കു മുകളിൽ ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കമാനം, ചിനാബ് പാലം എന്ന കുറിപ്പോടെയാണ് മന്ത്രി പാലത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ മേഘങ്ങൾക്കു മുകളിലായി, പർവതത്തിനൊപ്പമാണ് പാലത്തിന്റെ കമാനം നിലകൊള്ളുന്നത്.

ജമ്മു കശ്മീരിലെ റിയാസി ജില്ലയിലാണ് ചിനാബ് പാലം നിർമിക്കുന്നത്. 1315 മീറ്റർ നീളത്തിലുള്ള പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ യാത്ര സുഗമമാകും. പാലം കശ്മീർ താഴ്‍‍വരയുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നു 359 മീറ്റർ ഉയരമുണ്ടിതിന്. ഫ്രാൻസിലെ ഈഫൽ ടവറിനെക്കാളും 35 മീറ്റർ ഉയരത്തിലാകും ഈ നിർമിതി. ചിനാബ് പാലം ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒന്നായിരിക്കും.

ADVERTISEMENT

വിവിധ വശങ്ങളിൽ നിന്നുമുള്ള പാലത്തിന്റെ കൂടുതൽ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടു ബി ജെ പി വക്താവ് സംബിത് പത്ര, ചിനാബ് പാലമൊരു 'എൻജിനീയറിങ് വിസ്മയം' എന്നാണ് കുറിച്ചത്. കൂടാതെ, പാലത്തിന്റെ പ്രത്യേകതകളെ കുറിച്ചും പത്ര തന്റെ കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. ചിത്രങ്ങൾ കണ്ട ധാരാളം പേർ വിസ്മയകരമായ ഒരു നിർമിതിയായിരിക്കുമിതെന്നും, രാജ്യത്തെ എഞ്ചിനീറിങ് മേഖലയ്ക്ക് ഇതൊരു  പുതിയ കാൽവെയ്പ്പായിരിക്കുമെന്നും എഴുതിയിട്ടുണ്ട്. 

റെയിൽവേ മന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു പാലത്തിന്റെ ഘടനാപരമായ വിശദാംശങ്ങൾക്കായി ടെക്ല എന്ന സോഫ്റ്റ്‌വെയർ ആണ് ഉപയോഗിക്കുന്നത്. മാത്രമല്ല, നിർമിതിക്കായി ഉപയോഗിക്കുന്ന സ്റ്റീലിനു, മൈനസ് 10 ഡിഗ്രി മുതൽ 40 ഡിഗ്രി വരെ താപം താങ്ങാനുള്ള ശേഷിയുമുണ്ടായിരിക്കും. ഉധംപൂർ - ശ്രീനഗർ - ബാരാമുള്ള റെയിൽവേ ലിങ്ക് പ്രോജക്ടിന്റെ ഭാഗമായാണ് ചിനാബ് പാലത്തിന്റെ നിർമിതി.

ADVERTISEMENT

English Summary: World's Highest Railway Bridge In Jammu And Kashmir