ഇന്ത്യയ്ക്ക് എക്കാലവും അഭിമാനിക്കാവുന്ന ഉദാത്ത സൃഷ്ടികളിലൊന്നാണ് താജ്മഹൽ. ലോകത്തുള്ളതിൽ ഏറ്റവും സുന്ദരമായ പ്രണയകാവ്യം എന്നു ചരിത്രം വിശേഷിപ്പിച്ചിട്ടുള്ള താജ്മഹൽ, അർജുമംദ് ബാനു ബീഗം എന്ന മുംതാസിനുള്ള ഷാജഹാന്റെ ഉപഹാരമായിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമായെങ്കിലും ഇന്നും തെളിമ മങ്ങാതെ, ആ പ്രണയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയ്ക്ക് എക്കാലവും അഭിമാനിക്കാവുന്ന ഉദാത്ത സൃഷ്ടികളിലൊന്നാണ് താജ്മഹൽ. ലോകത്തുള്ളതിൽ ഏറ്റവും സുന്ദരമായ പ്രണയകാവ്യം എന്നു ചരിത്രം വിശേഷിപ്പിച്ചിട്ടുള്ള താജ്മഹൽ, അർജുമംദ് ബാനു ബീഗം എന്ന മുംതാസിനുള്ള ഷാജഹാന്റെ ഉപഹാരമായിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമായെങ്കിലും ഇന്നും തെളിമ മങ്ങാതെ, ആ പ്രണയം പോലെത്തന്നെ ജ്വലിച്ചു നിൽക്കുന്നു. ഇൗ കാഴ്ച ആസ്വദിക്കുവാനായി നിരവധിപേരാണ് ആഗ്രയിലേക്ക് എത്തിച്ചേരുന്നത്.

സഞ്ചാരികൾക്കിതാ സന്തോഷ വാർത്ത, മുഗൾ ചക്രവർത്തി ഷാജഹാന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ഈ മാസം 27 മുതൽ 3 ദിവസം താജ്മഹലിൽ സന്ദർശകർക്ക് പ്രവേശനം സൗജന്യമാക്കി.

ADVERTISEMENT

27, 28 തീയതികളിൽ ഉച്ചയ്ക്ക് 2 മുതൽ സൂര്യാസ്തമയം വരെയും മാര്‍ച്ച് ഒന്നിന് സൂര്യോദയം മുതൽ അസ്തമയം വരെയുമാണ് സൗജന്യ പ്രവേശനം. 

ഷാജഹാൻ ചക്രവർത്തിയുടെ 367 ാമത് ചരമവർഷത്തോടനുബന്ധിച്ചു വിപുലമായ ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഷാജഹാന്റെയും മുംതാസ് ബീഗത്തിന്റെയും യഥാര്‍ഥ യവകുടീരം കാണാനുള്ള അവസരവുമുണ്ട്. 

ADVERTISEMENT

English Summary: Free Entry for Tourists for three days at Taj Mahal