ലോകമെമ്പാടുമുള്ള രാജ്യങ്ങൾ പലതും കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഇപ്പോള്‍ പതിയെ എടുത്തു മാറ്റുകയാണ്. പണ്ടത്തെ അതേ സ്ഥിതിയിലേക്ക് മാറുന്നതിനു മുന്നോടിയായി പല യാത്രാ നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ഇപ്പോഴിതാ മാസ്ക് ധരിക്കേണ്ട ആവശ്യകതയും എടുത്തു മാറ്റിയിരിക്കുകയാണ് ചില രാജ്യങ്ങള്‍. മാസ്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെമ്പാടുമുള്ള രാജ്യങ്ങൾ പലതും കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഇപ്പോള്‍ പതിയെ എടുത്തു മാറ്റുകയാണ്. പണ്ടത്തെ അതേ സ്ഥിതിയിലേക്ക് മാറുന്നതിനു മുന്നോടിയായി പല യാത്രാ നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ഇപ്പോഴിതാ മാസ്ക് ധരിക്കേണ്ട ആവശ്യകതയും എടുത്തു മാറ്റിയിരിക്കുകയാണ് ചില രാജ്യങ്ങള്‍. മാസ്ക് ധരിക്കുന്നത് നിര്‍ബന്ധം അല്ലാതാക്കി മാറ്റിയ ചില രാജ്യങ്ങള്‍ ഇതാ.

1. ഇംഗ്ലണ്ട്

ADVERTISEMENT

ലോകത്ത് വാക്സീൻ നല്‍കിയ ആദ്യത്തെ രാജ്യങ്ങളില്‍ ഒന്നാണ് ഇംഗ്ലണ്ട്. ഇപ്പോള്‍ ഇവിടെ ഉള്ളവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കേണ്ട ആവശ്യം ഇല്ല. എന്നാല്‍ പുറമേ നിന്നുള്ള ആളുകള്‍ ധാരാളം എത്തുന്നതും തിരക്കേറിയതും അടച്ചു പൂട്ടിയതുമായ ഇടങ്ങളില്‍ മാസ്ക് ഇടുന്നത് തുടരണം.

ജോലിസ്ഥലങ്ങളില്‍ മാസ്ക് നിയമപരമായി ധരിക്കേണ്ടതില്ല. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങാതെ, വീട്ടില്‍ ഐസോലേറ്റ് ചെയ്യണം എന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.

2. ഇറ്റലി

ഇറ്റലിയില്‍ പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമല്ല. എന്നിരുന്നാലും പൊതു സ്ഥലങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും മാസ്‌ക് ധരിക്കണം. നിര്‍ബന്ധം ഒന്നുമില്ലെങ്കിലും  ഇവിടുത്തെ ജനങ്ങളില്‍ പലരും ശീലം കൊണ്ടോ അണുബാധ ഭയന്നോ മാസ്ക് ധരിക്കുന്നത് തുടരുന്നു.

ADVERTISEMENT

3. യുണൈറ്റഡ് സ്റ്റേറ്റ്സ്

യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) സ്‌കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കുള്ള മാസ്‌ക് ആവശ്യകത ഫെബ്രുവരി അവസാന വാരം മുതല്‍ ലഘൂകരിച്ചു. വേഗം  പടരുന്ന ഒമൈക്രോൺ വേരിയന്റ് മൂലമുണ്ടാകുന്ന കൊറോണ വൈറസ് അണുബാധ തരംഗം യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 

ന്യൂജേഴ്‌സി പോലുള്ള സംസ്ഥാനങ്ങൾ വരും ദിവസങ്ങളിൽ സ്കൂളുകൾക്കും മറ്റ് പൊതു സ്ഥലങ്ങൾക്കും ഇൻഡോർ മാസ്ക് നിർബന്ധമാക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരിക്കെയാണ് ഈ നീക്കം. എന്നാല്‍ വിമാനങ്ങളിലും ട്രെയിനുകളിലും ബസുകളിലും വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാർ ഇപ്പോഴും മാസ്‌ക് ധരിക്കേണ്ടതുണ്ട്.

ADVERTISEMENT

4. യുഎഇ

യുഎഇയിൽ തുറസ്സായ സ്ഥലങ്ങളിൽ മാസ്ക്  ധരിക്കുന്നത് ഓപ്ഷണലാക്കിയതായി നാഷണൽ അതോറിറ്റി ഫോർ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (എൻസിഇഎംഎ) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ടൂറിസം, ഇക്കോണമിക് സൈറ്റുകൾ എന്നീ മേഖലകളില്‍ സാമൂഹിക അകല പ്രോട്ടോക്കോളുകൾ നീക്കം ചെയ്തിട്ടുണ്ട്. എന്നാലും, അടച്ചുപൂട്ടിയ സ്ഥലങ്ങളില്‍ ഇരിക്കുന്ന ആളുകൾ മാസ്ക് തുടര്‍ന്നും ധരിക്കേണ്ടതുണ്ട്.

5. ഡെൻമാർക്ക്

മാസ്ക് ധരിക്കുന്നതുൾപ്പെടെ എല്ലാകോവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ ആദ്യത്തെ യൂറോപ്യൻ യൂണിയൻ രാജ്യമാണ് ഡെൻമാർക്ക്.

സാമൂഹ്യ അകലം പോലെയുള്ള കോവിഡ് പ്രതിരോധ മാര്‍ഗങ്ങളും രാജ്യത്തെ ജനങ്ങള്‍ പാലിക്കേണ്ടതില്ല. കോവിഡ് പഴയതുപോലെ  അപകടകാരി അല്ലെന്നും രാജ്യത്ത് ഉയര്‍ന്ന വാക്സിനേഷന്‍ നിരക്ക് ഉണ്ടെന്നുമാണ് അധികൃതരുടെ നിലപാട്. 

6. ഫ്രാൻസ്

ഫ്രാൻസിലെ പൊതു സ്ഥലങ്ങളിൽ കോവിഡ്-19 വാക്‌സിൻ പാസിന് വിധേയമായി പ്രവേശിക്കുന്ന ആളുകൾ ഇനി വീടിനുള്ളിൽ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചു. പൊതുഗതാഗത  സൗകര്യങ്ങളിലും വാക്‌സിൻ പാസിന് വിധേയമല്ലാത്ത ഇൻഡോർ സ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമായി തുടരുമെന്നും സർക്കാർ വ്യക്തമാക്കി. ഫെബ്രുവരി 28 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. 

ശ്രദ്ധിക്കുക: പല രാജ്യങ്ങളിലും ആഭ്യന്തര യാത്രികര്‍ക്കും സ്വദേശികള്‍ക്കും മാത്രം വേണ്ടിയാണ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടുള്ളത്. മറ്റു രാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്യുന്നവര്‍, യാത്രക്ക് മുന്‍പ് അതാതു രാജ്യങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് യാത്രാ നിയന്ത്രണങ്ങളും മറ്റും മനസ്സിലാക്കുക.

English Summary: These countries have waived mandatory mask rule