ചൂടു പരിപ്പുവടയും ചായയും കുടിക്കണമെന്നു തോന്നുമ്പോൾ കൊച്ചിയിലെ യാത്രാ പ്രേമികൾക്ക് ആദ്യം ഓർമ വരിക ഗാന്ധിനഗറിലുള്ള വിജയൻ ചേട്ടന്റെ ശ്രീ ബാലാജി ചായക്കട. ചായ കുടിക്കുന്നതിനെക്കാൾ വിജയൻ ചേട്ടന്റെ ലോക യാത്രകളിലേക്ക് തന്റെ കൂടി ചെറു വിഹിതമെന്ന സ്വകാര്യ ആഹ്ലാദം പലരും അനുഭവിച്ചു. ഭിത്തികളിൽ പതിച്ചിട്ടുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൂടു പരിപ്പുവടയും ചായയും കുടിക്കണമെന്നു തോന്നുമ്പോൾ കൊച്ചിയിലെ യാത്രാ പ്രേമികൾക്ക് ആദ്യം ഓർമ വരിക ഗാന്ധിനഗറിലുള്ള വിജയൻ ചേട്ടന്റെ ശ്രീ ബാലാജി ചായക്കട. ചായ കുടിക്കുന്നതിനെക്കാൾ വിജയൻ ചേട്ടന്റെ ലോക യാത്രകളിലേക്ക് തന്റെ കൂടി ചെറു വിഹിതമെന്ന സ്വകാര്യ ആഹ്ലാദം പലരും അനുഭവിച്ചു. ഭിത്തികളിൽ പതിച്ചിട്ടുള്ള ലോകയാത്രയുടെ ചിത്രങ്ങൾക്ക് ചായയ്ക്ക് ഒപ്പം തരുന്ന കടികളെക്കാൾ ആഹ്ലാദം സമ്മാനിക്കാനായി. വിജയന്റെയും ഭാര്യ മോഹനയുടെയും ലോകയാത്രകളെക്കുറിച്ചു കേട്ടറിഞ്ഞ് യാത്രകൾക്കായി പിന്നീടുള്ള ജീവിതം മാറ്റിവച്ചത് നിരവധിപ്പേരാണ്. യാത്രയ്ക്കായി ഒരു വിഹിതം സമ്പാദ്യമായി കരുതി ലോകം കാണാൻ ഇറങ്ങിയവരും നിരവധിയാണ്. ആഗ്രഹങ്ങൾ മനസ്സിൽ വെച്ച് പൂട്ടാൻ ഉള്ളതല്ല അതൊക്കെ സാധിച്ചെടുക്കാൻ ഉള്ളതാണ് എന്ന് തെളിയിച്ച 2 മനുഷ്യരാണ് വിജയനും ഭാര്യ മോഹനയും.

ജപ്പാന്‍ ടൂര്‍ മോഹം ബാക്കിവച്ചു നിര്യാതനായ ലോക സഞ്ചാരി വിജയന്റെ ഭാര്യ മോഹന വിജയന്റെ ജപ്പാൻ യാത്രയുടെ മുഴുവൻ ചെലവുകളും വഹിക്കാനൊരുങ്ങിരിക്കുകയാണ് സോമന്‍സ് ലിഷര്‍ ടൂർസ്. കൊച്ചിയിൽ വനിതാ ദിനത്തിൽ കോവിഡ് പ്രതിരോധത്തിനു മികച്ച സംഭാവന നൽകുകയും അറിയപ്പെടാതെ പോകുകയും ചെയ്ത വനിതകളെ കണ്ടെത്തി ആദരിക്കുകയായരുന്ന ചടങ്ങിലാണ് സോമൻസ് ഗ്രൂപ് എംഡി എം.കെ. സോമന്റെ പ്രഖ്യാപനം. സോമന്‍സ് ലിഷര്‍ ടൂര്‍സും സോമന്‍സ് ഗ്ലോബല്‍ എഡ്യുക്കേഷനും ചേർന്നാണ് മൂന്നു വനിതകള്‍ക്ക് വിമെന്‍ ഓഫ് ഇന്‍സ്പിരേഷന്‍ അവാര്‍ഡ് സമ്മാനിച്ചത്. 

ADVERTISEMENT

പനങ്ങാട് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ.വി. ബിജി, എറണാകുളം ജനറല്‍ ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ് നൈസി ജോസ്, ആലുവയിലെ സ്‌നേഹതീരം ചാരിറ്റബ്ള്‍ ട്രസ്റ്റിലെ സാമൂഹ്യപ്രവര്‍ത്തക സീനത്ത് എന്നിവരെയാണ് ആദരിച്ചത്. ഇവരുടെ കലൂര്‍ ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ജേതാക്കള്‍ക്ക് എംഡി എം.കെ. സോമന്‍ 10,001 രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും മൊമെന്റോയും സമ്മാനിച്ചു. വിവിധ ഗവണ്മെന്റ് ഡിപ്പാര്‍ട്ടുമെന്റുകള്‍, സാമൂഹ്യസേവന സംഘടനകള്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് ചടങ്ങില്‍ സംസാരിച്ച ഡയറക്ടര്‍ ജീന പറഞ്ഞു. വനിതകള്‍ക്കg മാത്രമായി കശ്മീര്‍, ഗവി-തേക്കടി. ദുബായ് എന്നിവിടങ്ങളിലേയ്ക്ക് സോമന്‍സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ടൂര്‍ പാക്കേജുകളുടെ ബുക്കിങ് ഉദ്ഘാടനവും നടന്നു.

യൂറോപ്പിലേക്കുള്ള ടൂര്‍ പാക്കേജുകളുമായി സോമന്‍സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന യൂറോപ്പ് ട്രാവല്‍ ഫെസ്റ്റ്, ലയണ്‍്‌സ് ക്ല്ബ് സോണ്‍ 5 സോള്‍ ചെയര്‍പെഴ്‌സണ്‍ വല്‍സല ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. 2022-ലെ ഏറ്റവും താഴ്ന്ന ചെലവില്‍ യൂറോപ്പ് സന്ദര്‍ശിക്കാനുള്ള പാക്കേജുകളാണ് മൂന്നു ദിവസം നടക്കുന്ന യൂറോപ്പ് ട്രാവല്‍ ഫെസ്റ്റിലൂടെ ബുക്കു ചെയ്യാനാവുകയെന്ന് എം കെ സോമന്‍ പറഞ്ഞു. 

ADVERTISEMENT

English Summary: Somans Group to Sponsor vijaya mohanas japan travel