ആഘോഷങ്ങള്‍ക്കൊപ്പം അവധിക്കാലത്തിന്‍റെ മേളമൊരുക്കുന്ന കാലമാണ് വരുന്നത്. വിഷു - ഈസ്റ്റർ അവധിയും തൊട്ടുപുറകെയെത്തുന്ന റംസാൻ അവധിയുമെല്ലാം യാത്ര ചെയ്ത് ഉല്ലാസമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസില്‍(ഡി.ടി.പി.സി) തയാറായി. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഘോഷങ്ങള്‍ക്കൊപ്പം അവധിക്കാലത്തിന്‍റെ മേളമൊരുക്കുന്ന കാലമാണ് വരുന്നത്. വിഷു - ഈസ്റ്റർ അവധിയും തൊട്ടുപുറകെയെത്തുന്ന റംസാൻ അവധിയുമെല്ലാം യാത്ര ചെയ്ത് ഉല്ലാസമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസില്‍(ഡി.ടി.പി.സി) തയാറായി. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കും.

എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലങ്ങൾക്കാണ് ഡിടിപിസി മുൻഗണന നൽകുന്നത്. മറൈൻ ഡ്രൈവിനും എറണാകുളം ബോട്ട് ജെട്ടിക്കും സമീപം സ്ഥിതി ചെയ്യുന്ന നവീകരിച്ച ഇന്ദിര പ്രിയദർശിനി പാർക്ക് കുട്ടികളുമായി സിറ്റിയില്‍ എത്തുന്നവര്‍ക്ക് മികച്ച ഒരിടമാണ്. നഗരത്തിലെത്തുന്നവർക്ക് രാവിലെ 11നും വൈകിട്ട് ആറിനും ഇടയിൽ ഈ ചിൽഡ്രൻസ് പാർക്ക് സന്ദർശിക്കാം.

ADVERTISEMENT

നഗരം വിട്ട്, എറണാകുളത്തിന്‍റെ ഗ്രാമീണ ഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായും ഡിടിപിസി പാക്കേജ് ടൂറുകൾ ഒരുക്കിയിട്ടുണ്ട്. മുനമ്പം, കുമ്പളങ്ങി എന്നിവിടങ്ങളിലെ ജല കായിക വിനോദങ്ങളും ഭൂതത്താൻകെട്ട്, ഏഴാറ്റുമുഖം എന്നിവിടങ്ങളിലെ പാക്കേജുകളുമെല്ലാം അവയിൽ ഉള്‍പ്പെടുന്നു. ബൂഗി ബോർഡ്, കയാക്കിങ്, ബനാന റൈഡ്, ക്വാഡ് ബൈക്ക്, സ്പീഡ് ബോട്ടുകൾ, കാറ്റമാരൻ ബോട്ടുകൾ, ലെ ലോ റൈഡ്, ബമ്പർ റൈഡ്, ജെറ്റ് സ്കീ, സ്കൂബ ഡൈവിങ്, വിൻഡ് സർഫിങ് എന്നിവ മുനമ്പം പാക്കേജിലെ ജല കായിക വിനോദങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നു.

കുമ്പളങ്ങിയിൽ മൂന്ന് പാക്കേജുകളാണ് ഉള്ളത്. കായൽ സൗന്ദര്യം അനുഭവിക്കാനും ഭക്ഷണം ആസ്വദിക്കാനുമായാണ് ഗ്രാമ സന്ദർശന പാക്കേജ്. ഒരാൾക്ക് 2000 രൂപയാണ് ഇതിനു ചിലവ്. രണ്ടോ നാലോ പേര്‍ അടങ്ങുന്ന ഗ്രൂപ്പാണെങ്കില്‍ ഒരാൾക്ക് 1000 രൂപയാണ് നിരക്ക്. അഞ്ചോ ഒമ്പതോ പേരുണ്ടെങ്കിൽ ഒരാള്‍ക്ക് 800 രൂപ മതി. ഗ്രൂപ്പിൽ 10 പേരിൽ കൂടുതൽ ഉണ്ടെങ്കിൽ ഒരാൾക്ക് 750 രൂപയായി കുറയും. ബോട്ടിങ്ങും ഫാം വിസിറ്റും മാത്രമുള്ള പാക്കേജിന് ഒരാള്‍ക്ക് 900 രൂപയാണ് ഈടാക്കുന്നത്. സൺസെറ്റ് ക്രൂയിസിന് ഒരാൾക്ക് 1,750 രൂപയാണ് നിരക്ക്.

ADVERTISEMENT

ഭൂതത്താൻകെട്ട് അണക്കെട്ടിലേക്കും വിനോദയാത്ര ഒരുക്കിയിട്ടുണ്ട്. കാട്ടിലൂടെയുളള നടത്തവും, തടാകത്തിലെ ബോട്ടുയാത്രയും സലിം അലി പക്ഷി നിരീക്ഷണ കേന്ദ്രവും പെരിയാർ വാലി, ഇടമലയാർ ജലസേചന പദ്ധതികളുമെല്ലാം അണക്കെട്ടിനരികിലെ അനുഭവങ്ങളാണ്. സാഹസിക വിനോദ സഞ്ചാരികൾക്കായി പിറവത്തിനടുത്തുള്ള കൂരുമല വ്യൂപോയിന്‍റിലും ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇലഞ്ഞി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ മലയാണ് കൂരുമല. 

കേരള ഷിപ്പിങ് ആന്‍ഡ്‌ ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്‍റെ സാഗർ റാണി , നെഫെർറ്റിറ്റി എന്നീ ക്രൂസ് കപ്പലുകളിൽ യാത്ര ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. 

ADVERTISEMENT

English Summary: Holiday Trip To Ernakulam