മനുഷ്യരുടെ യാത്രകൾ പലതായി വിഭജിക്കപ്പെട്ടിരിക്കുന്നു. എന്തെങ്കിലും ആവശ്യങ്ങൾക്കായി യാത്ര പോകുന്നവരുണ്ട്, ആസ്വദിക്കാനായി പോകുന്നവരുണ്ട്, കാഴ്ചകളെയും മനുഷ്യരെയും കാണാനും അറിയാനും പോകുന്നവരുണ്ട്, എവിടേയ്ക്കുമുള്ള യാത്രകൾ വളരെയേറെ ബുദ്ധിമുട്ടി നടത്തുന്ന മനുഷ്യരുമുണ്ട്. ഭിന്നശേഷിക്കാരായവർക്ക് വീടിനു

മനുഷ്യരുടെ യാത്രകൾ പലതായി വിഭജിക്കപ്പെട്ടിരിക്കുന്നു. എന്തെങ്കിലും ആവശ്യങ്ങൾക്കായി യാത്ര പോകുന്നവരുണ്ട്, ആസ്വദിക്കാനായി പോകുന്നവരുണ്ട്, കാഴ്ചകളെയും മനുഷ്യരെയും കാണാനും അറിയാനും പോകുന്നവരുണ്ട്, എവിടേയ്ക്കുമുള്ള യാത്രകൾ വളരെയേറെ ബുദ്ധിമുട്ടി നടത്തുന്ന മനുഷ്യരുമുണ്ട്. ഭിന്നശേഷിക്കാരായവർക്ക് വീടിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യരുടെ യാത്രകൾ പലതായി വിഭജിക്കപ്പെട്ടിരിക്കുന്നു. എന്തെങ്കിലും ആവശ്യങ്ങൾക്കായി യാത്ര പോകുന്നവരുണ്ട്, ആസ്വദിക്കാനായി പോകുന്നവരുണ്ട്, കാഴ്ചകളെയും മനുഷ്യരെയും കാണാനും അറിയാനും പോകുന്നവരുണ്ട്, എവിടേയ്ക്കുമുള്ള യാത്രകൾ വളരെയേറെ ബുദ്ധിമുട്ടി നടത്തുന്ന മനുഷ്യരുമുണ്ട്. ഭിന്നശേഷിക്കാരായവർക്ക് വീടിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യരുടെ യാത്രകൾ പലതായി വിഭജിക്കപ്പെട്ടിരിക്കുന്നു. എന്തെങ്കിലും ആവശ്യങ്ങൾക്കായി യാത്ര പോകുന്നവരുണ്ട്, ആസ്വദിക്കാനായി പോകുന്നവരുണ്ട്, കാഴ്ചകളെയും മനുഷ്യരെയും കാണാനും അറിയാനും പോകുന്നവരുണ്ട്, എവിടേയ്ക്കുമുള്ള യാത്രകൾ വളരെയേറെ ബുദ്ധിമുട്ടി നടത്തുന്ന മനുഷ്യരുമുണ്ട്. ഭിന്നശേഷിക്കാരായവർക്ക് വീടിനു പുറത്തിറങ്ങുക എന്നതു തന്നെ ഒരുകാലത്ത് സാഹസികതയായിരുന്നു. അതിനെയും അതിജീവിച്ച് ലോകവും കാഴ്ചകളും തങ്ങൾക്കു കൂടി അവകാശപ്പെട്ടതാണെന്ന് മനസിലായപ്പോൾ എല്ലാ അതിരുകളെയും ഭേദിച്ച് ഭേദഗതി വരുത്തിയ മുച്ചക്രങ്ങളിലും മറ്റു വാഹനങ്ങളിലും അവർ പുറത്തിറങ്ങി. കൂടുതൽ ആളുകൾ പുറത്തിറങ്ങിയതോടെ ഒരു തിരിച്ചറിവുണ്ടായി. സംസ്ഥാനത്തെ വഴികളൊന്നും ഭിന്നശേഷിക്കാരുടെ വീൽ ചെയറുകൾ കടന്നു പോകാൻ പ്രാപ്തമല്ല. നിരന്തരമുള്ള ആവശ്യങ്ങളെത്തുടർന്നു പുതിയ കെട്ടിടങ്ങൾക്കായി സർക്കാർ നിയമത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്തി. പുതിയതായി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന എവിടെയും ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കാനാകണം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് വീൽ ചെയറുകളിൽ സഞ്ചരിക്കാൻ തക്ക വിധത്തിലുള്ള പ്രതലമായിരിക്കണം, സ്ഥാപനങ്ങളാണെങ്കിൽ ഉള്ളിലേക്ക് കയറാൻ റാംപുകളുണ്ടാവണം. പരിഷ്കരണം ഒരുപാടു നടപ്പിലാക്കപ്പെട്ടു. ഇപ്പോഴും നടപ്പിലായതിൽ പലതും പതിരാണെന്നു അനുഭവിച്ച ഭിന്നശേഷിക്കാർക്കറിയാം. യാത്രയിലെ അനുഭവങ്ങളും ബുദ്ധിമുട്ടുകളും പങ്കുവയ്ക്കുകയാണ് ഇവർ. കേരളം ഇപ്പോഴും ഭിന്നശേഷി സൗഹൃദമാണോ? ശാരീരികമായി വെല്ലുവിളി നേരിടുന്നവർക്കു വേണ്ടിയാണെന്ന പേരിൽ നിർമിക്കുന്നതെല്ലാം ശാസ്ത്രീയമായാണോ? ഒരു പ്രശ്നത്തിനും തളർത്താൻ പറ്റാത്ത മനക്കരുത്തോടെ ഒരു കാര്യം അവർ ഉറപ്പിച്ചു പറയുന്നു–‘ഔദാര്യമല്ല, ഞങ്ങളുടെ അവകാശമാണു ചോദിക്കുന്നത്...’

 രാജീവ് രാജൻ

ADVERTISEMENT

യാത്രകൾ ചെയ്യാൻ ഇഷ്ടമുള്ളയാളാണ് തണൽ പാരാപ്ലീജിക് പേഷ്യന്സ് വെൽഫെയർ  സൊസൈറ്റിയുടെ ട്രഷറർ രാജീവ്. വീടിനുള്ളിലായിപ്പോയ ഒരുപാടു ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രവൃത്തിക്കുന്ന സംഘടനയെന്ന നിലയിൽ സൊസൈറ്റിയുടെ കൂടി അജണ്ടയാണ് പുറത്തേയ്ക്കുള്ള യാത്രകൾ. ഒരു യാത്രയുടെ ഓർമയിൽ രാജീവ്.

രാജീവ് രാജൻ

 

രാജീവ് രാജൻ

"ആലപ്പുഴ ബീച്ചിൽ പോയിരുന്നു കഴിഞ്ഞ ദിവസം. കടലിൽ ഇറങ്ങാം എന്ന ആഗ്രഹത്തോടെയാണ് പോയത്. അവിടെ ഒരുപാട് തുക മുടക്കി കടലിലേക്ക് റാമ്പുകൾ നിർമിച്ചു എന്നു അറിഞ്ഞിരുന്നു. നമുക്ക് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ അത് ആസ്വദിക്കേണ്ടതുണ്ട്. അവിടെ ചെന്നപ്പോൾ കുറച്ചു ദൂരം മാത്രമായിരുന്നു റാംപുണ്ടായിരുന്നത്. അവിടെ ചെന്ന് നിന്നാലും കടൽ കാണാൻ സാധിക്കില്ല. കടലിന്റെ ഭംഗി ആസ്വദിക്കണമെങ്കിൽ തീരത്ത് തന്നെ എത്തണം. കുറച്ചു ആൾക്കാരുടെ സഹായത്തോടെ മണലിലൂടെ കടലിന്റെ അടുത്തെത്തി കാഴ്ചകൾ കണ്ടു. മണലിലൂടെയുള്ള വീൽ ചെയർ യാത്ര അത്രയെളുപ്പമല്ല, ചക്രങ്ങൾ ഉരുളാൻ ബുദ്ധിമുട്ടാണ്. 

മറ്റൊരിക്കൽ ഒരു പ്രീമിയം ഹോട്ടലിൽ പോയിരുന്നു, അവിടെ വീൽ ചെയറിൽ ഇറങ്ങി റാമ്പിന്റെ അടുത്തേയ്ക്ക് ചെന്നപ്പോൾ അവിടെ ഒരാൾ മോട്ടർ ബൈക്ക് ഇട്ടിരിക്കുന്നു. സെക്യൂരിറ്റിയെ വിളിച്ച് കാര്യം പറഞ്ഞു. സെക്യൂരിറ്റിയും മാനേജരും ഒക്കെ നേരിട്ട് വന്നു വേണ്ടുന്ന സൗകര്യങ്ങളെല്ലാം ഒരുക്കി തന്നു ക്ഷമയും പറഞ്ഞു. ഇവിടെ അങ്ങനെ ആരും വീൽ ചെയറിൽ വരാറില്ല, അതുകൊണ്ടാണ് അവിടെ മോട്ടർ ബൈക്ക് വയ്ക്കുന്നതെന്നും പറഞ്ഞു. 

ADVERTISEMENT

എന്തുകൊണ്ടാണ് വീൽചെയറിൽ ഉള്ളവർ പുറത്തിറങ്ങാത്തത്? ഇറങ്ങിയാൽ തങ്ങൾക്ക് പറ്റിയ സൗകര്യങ്ങൾ ചെല്ലുന്നിടത്ത് ഉണ്ടോ എന്ന ആശങ്ക കൊണ്ടാണ്. അങ്ങനെ ഇറങ്ങാത്തതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള സൗകര്യങ്ങളെ ഒക്കെ പാടെ അവഗണിക്കുകയാണ് അധികൃതർ. യഥാർത്ഥത്തിൽ അവർ അവഗണിക്കുന്നത് ഞങ്ങളെത്തന്നെയാണ്!"

ഉണ്ണിമാക്സ്

ഉണ്ണി മാക്സ്

തണൽ ഫ്രീഡം ഓൺ വീൽസിലെ പാട്ടുകാരനാണ് ഉണ്ണിമാക്സ്. കേരളത്തിലെ തന്നെ പല ജില്ലകളിലും ഗാനമേളയുമായി പങ്കെടുത്ത അനുഭവങ്ങളുണ്ട് ഉണ്ണിയ്ക്ക്. അതിൽ ആരാധനാലയങ്ങളും വിവാഹ ചടങ്ങുകളും പ്രമുഖ വേദികളുമുണ്ട്. എങ്ങനെ കയറി വേദിയിലെത്തി എന്ന് ചോദിച്ചാൽ എല്ലാവരും കൂടി പൊക്കിയെടുത്ത് സ്റ്റേജിൽ വയ്ക്കും, എന്നാണു അദ്ദേഹത്തിന്റെ ഉത്തരം. ഒന്ന് രണ്ടുമല്ല പാട്ടുപാടാനെത്തുന്ന ഏഴോളം പേരെ മറ്റുള്ളവർ സഹായിക്കേണ്ടി വരുന്ന അവസ്ഥ. അപൂർവം ചിലയിടങ്ങളിൽ വീൽ ചെയറിൽ പാടാൻ വരുന്നവരുണ്ട് എന്ന കാരണത്താൽ സ്റ്റേജിലേക്ക് റാംപ് നിർമിച്ചവരുമുണ്ട്. സ്റ്റേജ് പരിപാടികൾക്കപ്പുറം യാത്രികനാണ് ഉണ്ണിമാക്സ്. 

ഉണ്ണിമാക്സ്

"ഒരുപാടു യാത്രകൾ പോയിട്ടുണ്ട്, കേരളത്തിലും ഇന്ത്യയ്ക്ക് പുറത്തുമൊക്കെ. ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടായത് കേരളത്തിലാണ്. അവസാനം പോയത് തേക്കടിയിലേക്കായിരുന്നു. അവിടെ അടുത്തുള്ള ഒരു ഹോട്ടലിൽ താമസിച്ച് പെരിയാർ ടൈഗർ റിസേർവ് ഫോറസ്റ്റിലെ തടാകത്തിലെ യാത്രയ്ക്ക് എല്ലാവരും തയാറായി. ആദ്യം പോകുന്നില്ലെന്ന് ചിന്തിച്ചിരുന്നു കാരണം ആഗ്രഹമില്ലാഞ്ഞിട്ടല്ല, അവിടേക്കുള്ള വഴി ദുർഘടം പിടിച്ചതാണെന്നു കേട്ടിട്ടുണ്ട്. 

ADVERTISEMENT

അവിടെ ചെന്ന് അന്വേഷിച്ചപ്പോൾ അവിടേയ്ക്കു പോകാം, വഴികളില്‍ റാംപ് നിർമച്ചിട്ടുണ്ടെന്നു അറിഞ്ഞു. ബോട്ടിൽ എന്തായാലും എടുത്തു കയറ്റണം. അത് സാരമില്ല, പോകാം എന്ന് വിചാരിച്ചു. അടുത്ത കടമ്പ, ടിക്കറ്റ് എടുക്കുന്നിടത്ത് നിന്നും അവരുടെ ബസിൽ മാത്രമേ യാത്ര അനുവദിക്കൂ. ബസിൽ വീൽ ചെയർ കൊണ്ട് കയറാൻ എളുപ്പവുമല്ല. അത്ര വീതിയില്ലാത്ത വാതിലുകൾ കണ്ടപ്പോഴേ മനസ്സ് വീണ്ടും മടുത്തു. ഒടുവിൽ കസിൻ അവരോടു സംസാരിച്ചു ഒടുവിൽ ഞങ്ങളെ രണ്ടു പേരെയും മാത്രം കാറിൽ അകത്തേയ്ക്ക് പെർമിഷൻ അനുവദിച്ചു. 

എന്നാൽ ഓരോ ചെക്ക്പോസ്റ്റിലും പറഞ്ഞത് അടുത്ത ചെക്കിങ്ങിൽ അവർ തടയാൻ സാധ്യതയുണ്ട് എന്നായിരുന്നു. ഞങ്ങൾ രണ്ടും കൽപ്പിച്ച് വരുന്നത് കണ്ടിട്ടാവണം എല്ലാവരും അകത്തേയ്ക്ക് കടക്കാൻ അനുമതി നൽകി. അവിടെ ചെന്നപ്പോൾ ബോട്ടിന്റെ അടുത്തേയ്ക്ക് പോകാൻ ചെങ്കുത്തായ ഒരു ചെരിവ് മാത്രമാണുള്ളത്. റാമ്പുണ്ടെന്നു ആരാണ് പറഞ്ഞതാവോ! ഒടുവിൽ അവിടെയും ആളുകൾ സഹായിക്കേണ്ടി വന്നു. പട്ടാളക്കാരായ ഗാർഡുമാർ പറയുന്നതിന് മു‌ൻപ് തന്നെ വീൽ ചെയറിൽ പല ഭാഗങ്ങളിലായി പിടിച്ച് ബോട്ടിൽ കൊണ്ടിരുത്തി. കാണുമ്പോൾ ആളുകൾ സഹായിക്കുന്നുണ്ട്, പക്ഷേ അത്തരമൊരു സഹായമല്ലല്ലോ ഞങ്ങൾക്ക് വേണ്ടത്. ഞങ്ങൾക്ക് സ്വയം അവിടെ വരെ എത്താനാകുന്ന സൗകര്യമല്ലേ വേണ്ടത്. 

അവിടെ റാംപ് ഇല്ലാത്തതോ നിയമം ഇല്ലാഞ്ഞിട്ടോ ഒന്നുമല്ല, എന്താണ് ഭിന്നശേഷിക്കാർക്ക് വേണ്ടത് എന്നത് കൃത്യമായി അറിയാതെ നടപ്പാക്കുന്നതിന്റെ പ്രശ്നങ്ങളാണ്. ഇത്തരം കമ്മിറ്റികളിൽ ഒരിക്കൽപ്പോലും ഒരു ഭിന്നശേഷിക്കാരനുണ്ടാകില്ല, പിന്നെയെങ്ങനെയാണ് ഞങ്ങളെപ്പോലെയുള്ളവർക്ക് എന്താണ് വേണ്ടത്, ഏതാണ് സൗകര്യം എന്നറിയുക? നിയമം ഉള്ളത് കൊണ്ട് മാത്രം നിർമിക്കുന്നു എന്നതാണ് പല റാംപുകളും സൗകര്യങ്ങളും. അതിൽ പലതും ഉപയോഗ ശൂന്യമാണ്. 

ഞാൻ പോയ രാജ്യങ്ങളിൽ പലയിടത്തും ഭിന്നശേഷിക്കാർക്കായി എന്തൊക്കെ സൗകര്യങ്ങളാണ്, ബസ് നിർത്തി ഡ്രൈവർ സ്വയം ഇറങ്ങി വന്നു സഹായിക്കുന്ന സർക്കാർ ബസുകളും ചെറിയ സ്റ്റെപ്പുകൾ ഉള്ളൂ എങ്കിൽപ്പോലും നിർമിച്ചിരിക്കുന്ന സ്പെഷ്യൽ റാംപുകളുമൊക്കെ നമുക്കും പ്രവർത്തികമാക്കാവുന്നതേയുള്ളൂ. ഞങ്ങളെ കേൾക്കാനും എന്താണ് വേണ്ടതെന്നറിയാനും തയാറാവണം. നിയമം ഉള്ളതുകൊണ്ട് മാത്രമല്ല ഭിന്നശേഷിക്കാർക്ക് ഉപകാരം ഉണ്ടാകുന്നതിനു വേണ്ടി തന്നെ സൗകര്യങ്ങൾ ഉണ്ടാവണം"

പ്രീത തോന്നയ്ക്കല്‍

പ്രീത തോന്നയ്ക്കല്‍

കൈ കൊണ്ട് നിർമിക്കുന്ന ആഭരണങ്ങളും പേനകളുമൊക്കെയാണ് പ്രീത തോന്നയ്ക്കലിന്റെ ജീവിത മാർഗം. അതിനു വേണ്ടി തന്നെ പലപ്പോഴും യാത്രകളും അത്യാവശ്യമാണ്. ഇത്തരം ഓട്ടങ്ങൾക്കിടയിൽ അടിച്ചു പൊളിയ്ക്ക് വേണ്ടിയുള്ള യാത്രകൾ പലപ്പോഴും എളുപ്പമായിരിക്കില്ല, പക്ഷേ എല്ലാ യാത്രകളെയും പ്രീത 'അടിച്ചുപൊളി' ആക്കാറുമുണ്ട്. ഇത്തരം പുറത്തിറങ്ങലുകളിലെ ബുദ്ധിമുട്ടുകളെക്കുറിച്ചാണ് പ്രീത പറയുന്നത്,

'അവസാനം പോയത് പൊന്മുടി-മീന്മുട്ടിയിലാണ്. പോകാൻ ആഗ്രഹിച്ച ഇടമായിരുന്നു. വീൽ ചെയറിൽ എത്തിപ്പെടാൻ സൗകര്യമുള്ള ഒരു സ്ഥലമല്ലായിരുന്നു. അവിടെ പോയത് വർഷങ്ങൾക്ക് മുൻപാണ്. എന്നാൽ ഇപ്പോഴും അവിടെ ഒരു മാറ്റവുമില്ലാതെ കിടക്കുന്നുവെന്നാണ് ഈയടുത്ത് പോയ ഒരു സുഹൃത്ത് പറഞ്ഞത്. യാത്രാപ്രശ്‌നത്തെക്കുറിച്ച് പറയാൻ പൊന്മുടി വരെ പോകേണ്ട കാര്യമില്ല. ഈ ആഴ്ച കണ്ണിനു പ്രശ്നമായി ഒരു ആശുപത്രിയിൽപ്പോയിരുന്നു. ഹോസ്പിറ്റലിന്റെ മുന്നിൽ കുറച്ചു സ്റെപ്പുകൾ, പിന്നീട് കൺസൾട്ടേഷൻ മുകളിലെ നിലയിൽ. ഒരു ആശുപത്രിയായിട്ടും ലിഫ്റ്റ് പോലുമില്ല. എന്നെ അവിടെ വരെ എത്തിച്ച ഓട്ടോയിലെ ചേട്ടനും സെക്യൂരിറ്റിയുമാണ്. അവരുടെ സഹായത്തിലാണ് മുകളിലെത്തിയത്.

ഡോക്ടറോട് ചോദിച്ചപ്പോൾ ഇവിടെ ഭിന്നശേഷിക്കാർ ആരും ഇതുവരെ എത്തിയിട്ടില്ലെന്നായിരുന്നു മറുപടി. ഭിന്നശേഷിക്കാർക്ക് കണ്ണിനു അസുഖം വന്നാൽ അങ്ങനെയൊരാൾക്ക് ആശുപത്രിയിൽ പോകേണ്ടതില്ലേ? പലയിടത്തും നമ്മുടെ പ്രാഥമിക ആവശ്യങ്ങൾ തീർപ്പാക്കേണ്ട അക്ഷയ സെന്ററുകൾ പോലും മുകൾ നിലയിലാണ്. കോവിഡ് ആയതുകൊണ്ട് നിർത്തലാക്കിയ ഡോർ റ്റു ഡോർ സമ്പ്രദായം തുടങ്ങുന്നതുവരെ അത്തരം ഒരു ആവശ്യം വന്നാൽ ഒരു ഭിന്നശേഷിക്കാരൻ എന്തു ചെയ്യണം? ഇതുമാത്രമല്ല പല സർക്കാർ സ്ഥാപനങ്ങളിൽപ്പോലും റാമ്പുകൾ സുരക്ഷിതമായി സ്വയം കയറാൻ പറ്റുന്നതല്ല, പലതും കുത്തനെയുള്ളവയാണ്. 

ഒരാൾ പിടിച്ചാൽപ്പോലും അത്ര സുരക്ഷിതമല്ല. പലരും നിയമത്തിനു വേണ്ടി മാത്രമാണ് ഇതൊക്കെ ചെയ്യുന്നത്. കെട്ടിടം പണി കഴിഞ്ഞാൽ പലതും പൊളിച്ചു കളയുകയും ചെയ്യും. യാത്രകൾ ചെയ്യാനും ആവശ്യങ്ങൾ നേടിയെടുക്കാനും ഒക്കെ ഞങ്ങൾക്കും പുറത്തു പോകണം. ഒറ്റയ്ക്ക്, ആരുടെയും സഹായമില്ലാതെ ചെയ്യണം എന്ന് തന്നെയാണ് എല്ലാവരെയും പോലെ ഞങ്ങളുടെയും ആഗ്രഹം. അപൂർവമായി അല്ലാതെ അങ്ങനയൊരു ഭാഗ്യം കിട്ടിയിട്ടില്ല. സഞ്ചാര സ്വാതന്ത്ര്യമാണ് ഏറ്റവും വലുത്, അതാണ് ഞങ്ങൾക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നത്. ഏർപ്പെടുത്തുന്ന സൗകര്യങ്ങൾ കുറച്ചു കൂടി ബുദ്ധിപൂർവവും അനുഭാവ പൂർവവും ആയിരുന്നാൽ തന്നെ ഞങ്ങൾക്ക് അത് പ്രയോജനപ്പെടും, അല്ലെങ്കിൽ ഇനിയും കൊല്ലങ്ങളെടുക്കും ഭിന്നശേഷിക്കാർ കരുത്താർജ്ജിക്കണമെങ്കിൽ..."

'ഞങ്ങൾക്കും യാത്ര ചെയ്യണം' - മലപ്പുറംകാരനായ ബദറുസ്മാൻ

ബദറുസ്മാൻ

യാത്രകൾ ഒരുപാട് ചെയ്യുന്നയാളാണ് മലപ്പുറംകാരനായ ബദറുസ്മാൻ. അതിനൊപ്പം തന്നെ പല ചാരിറ്റി പ്രവർത്തനങ്ങളിലും അദ്ദേഹം ഇടപെടുന്നുണ്ട്. വീൽ ചെയറിൽ ആണെങ്കിലും വീടിനുള്ളിലിരിക്കാനിഷ്ടപ്പെടാത്ത ബദറുസ്മാന്റെ ജീവിതം തന്നെ പുറത്തിറങ്ങിയുള്ള കർമ പരിപാടികളിലും യാത്രകളിലുമാണ്. ബദറുസ്മാന്റെ അനുഭവത്തിലൂടെ

'വാഗമൺ പോയപ്പോഴാണ് മനസിനെ വിഷമിപ്പിച്ച ഒരു അനുഭവമുണ്ടായത്. അവിടുത്തെ അഡ്വഞ്ചർ പാർക്ക് ഇപ്പോൾ പുതിയതായി പണി കഴിപ്പിച്ചതാണ്. അത്തരത്തിൽ പണി നടത്തുന്നയിടങ്ങളെല്ലാം തന്നെ വീൽ ചെയർ പ്രവേശിക്കാൻ പറ്റുന്നതായിരിക്കണം എന്നാണു നിയമം. ടൈൽ ഇട്ട വഴിയിലൂടെ വീൽ ചെയർ ഉന്തി പോകാം എന്നല്ലാതെ സമീപത്തുള്ള ഹട്ടിലേക്കൊന്നും വീൽ ചെയർ ഉപയോഗിച്ച് കയറാനാകില്ല. അവിടെത്തന്നെയുള്ള വ്യൂ പോയ്ന്റ് സ്റ്റെപ്പ് ഒക്കെ കയറി മുകളിലാണ്. അവിടെ നിന്നും താഴേയ്ക്ക് നോക്കുമ്പോഴുള്ള ഭംഗിയറിയാൻ കൗതുകം തോന്നി. 

സുഹൃത്തുക്കൾ കൂടെയുണ്ടായിരുന്നതുകൊണ്ട് വീൽ ചെയറിൽ എല്ലാവരും കൂടി പിടിച്ച് മുകളിൽ കയറ്റാൻ തുടങ്ങി. അപ്പോഴേക്കും ഉത്തരവാദിത്തപ്പെട്ടയാൾ എന്നറിയിച്ച് ഒരാൾ വന്നു വീൽ ചെയർ ഇവിടെ അനുവദനീയമല്ല എന്ന് പറഞ്ഞത്. എന്തുകൊണ്ടാണ് വീൽ ചെയർ ഇവിടെ കയറ്റാൻ ആകാത്തത് എന്ന് ചോദിച്ചപ്പോൾ കൃത്യമായ ഒരു മറുപടിയില്ല, എന്നാൽ നമ്മുടെ സുരക്ഷിതത്വത്തിന്റെ പ്രശ്നമായി അല്ല അവർ അതിനെക്കുറിച്ച് പറഞ്ഞത്, പകരം അവിടുത്തെ വൃത്തിയുടെ പ്രശ്നമായി ആണ് പറഞ്ഞത്. വീൽ ചെയർ ഇല്ലാതെ കൈകൊണ്ടു എടുത്തു കയറ്റിയ ശേഷം വീൽ ചെയർ മുകളിൽ കൊണ്ട് വയ്ക്കട്ടെ എന്ന് ചോദിച്ചപ്പോഴും അവരുടെ മറുപടി വീൽ ചെയർ അനുവദിക്കാനാവില്ല എന്നായിരുന്നു.

അതൊന്നു കടലാസ്സിൽ എഴുതി തരാൻ ആവശ്യപ്പെട്ടപ്പോൾ അവർ തയാറായില്ല. അങ്ങനെയൊരു നിയമം ഉണ്ടെങ്കിൽ അവർക്കതു ധൈര്യമായി എഴുതി തരാമല്ലോ. ഇതൊക്കെ ഒരുതരം നിർബന്ധങ്ങളാണ്, കാരണങ്ങൾ കൃത്യമായി അവർക്ക് പോലുമറിയാത്ത നിർബന്ധങ്ങൾ. തിരുവനന്തപുരം മൃഗശാലയിലെ സമാനമായ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. മുൻവശത്തെ ഗേറ്റ് തുറന്നു തരാൻ ആവശ്യപ്പെട്ടിട്ടും അവർ തരാതെ ഇരുന്നിട്ടുണ്ട്. വീൽ ചെയറിൽ ആയതുകൊണ്ട് മാത്രം ഇത്തരത്തിൽ എത്ര കാഴ്ചകളാണ് ഞങ്ങൾക്കൊക്കെ നിഷേധിക്കപ്പെടുന്നത്!

സൗമ്യ ജോയ്

സൗമ്യ ജോയ്

സൗമ്യ ജോയ്

സൗമ്യ ജോയ് വർഷങ്ങളായി വീൽ ചെയറിലാണ്. വായനയും സംഗീതവുമാണ് സൗമ്യയുടെ പ്രാണൻ. യാത്രകൾ താരതമ്യേനെ കുറവാണെങ്കിലും ആവശ്യങ്ങൾക്കായി നിരന്തരം അവർ പുറത്തിറങ്ങിക്കൊണ്ടേയിരിക്കുന്നു. അതിജീവനങ്ങൾക്കായുള്ള യാത്രകളാണ് സൗമ്യയുടേത്. പല ഗാനമേള പരിപാടികളിലും സൗമ്യ പാട്ടുകൾ പാടാറുണ്ട്. ഒപ്പം ബോട്ടിൽ ആർട്ട്, ക്രാഫ്റ്റ് എന്നിവ ചെയ്യുന്നുണ്ട്. ഡി ടി പി, ഫോട്ടോസ്റ്റാറ്റ് എന്നിവ ചെയ്യുന്ന ഒരു ഷോപ്പ് നടത്തുന്നുമുണ്ട് സൗമ്യ ജോയ്.

സൗമ്യ ജോയ് വർഷങ്ങളായി വീൽ ചെയറിലാണ്. വായനയും സംഗീതവുമാണ് സൗമ്യയുടെ പ്രാണൻ. യാത്രകൾ താരതമ്യേനെ കുറവാണെങ്കിലും ആവശ്യങ്ങൾക്കായി നിരന്തരം അവർ പുറത്തിറങ്ങിക്കൊണ്ടേയിരിക്കുന്നു. അതിജീവനങ്ങൾക്കായുള്ള യാത്രകളാണ് സൗമ്യയുടേത്. പല ഗാനമേള പരിപാടികളിലും സൗമ്യ പാട്ടുകൾ പാടാറുണ്ട്.

സൗമ്യ ജോയ്

"മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് എടുക്കാൻ വേണ്ടി മെഡിക്കൽ കോളേജിൽ പോയതാണ് എന്റെ വിഷമകരമായ ഒരു ഓർമ. ആദ്യമായി പോയതാണ്, ഡോക്ടർമാർ മുകളിലത്തെ നിലയിലായിരുന്നു ഇരിക്കുന്നത്. എന്നെ പോലെ ഒരുപാട് പേര് ഡിസെബിലിറ്റി സർട്ടിഫിക്കറ്റിനായി താഴത്തെ നിലയിൽ സ്റ്റെപ്പുകൾ കയറാനാകാതെ ഇരിക്കുന്നുണ്ട്. പക്ഷെ മുകളിലേക്ക് എടുത്തു ചെല്ലുന്നവരുടെ മാത്രമേ അവർ നോക്കി സർട്ടിഫിക്കറ്റ്  നൽകുന്നുണ്ടായിരുന്നുള്ളു. ഏറെ നേരം അന്നവിടെ നിന്നു. അവർ താഴെ വരാൻ തയാറായില്ല, അവസാനം അവിടെ കൂടെ ഇരുന്നവർ ബഹളമുണ്ടാക്കി. അത് രൂക്ഷമായപ്പോഴാണ് അവസാനം അവർ താഴെ വന്നു ഞങ്ങളെ പരിശോധിക്കാൻ തയാറായത്.

ആദ്യത്തെ അനുഭവം ഒരിക്കലും മറക്കാനാവില്ല. അതുപോലെ സ്ഥിരമായി പോകുന്ന പള്ളിയിൽ റാമ്പ് ഇല്ലാത്തതിനാൽ പോകാൻ ബുദ്ധിമുട്ടായിരുന്നു, അവിടുത്തെ അടുത്ത പുനർനിർമാണത്തിൽ അവർ അത് പരിഗണിച്ചു, റാമ്പ് വച്ചു. അവിടെ ഞാൻ മാത്രമാണ് വീൽ ചെയറിൽ പോകുന്നത്, എന്നിട്ടും എനിക്ക് വേണ്ടി റാംപ് വച്ചു, അത്തരത്തിൽ ഒരുപാടു പേർ അനുകൂലമായി ചെയ്യാറുണ്ട്. അതുപോലെ പർച്ചേസ് ആവശ്യങ്ങൾക്കായി തുണിക്കടകളിലും ചെല്ലുമ്പോഴും ബുദ്ധിമുട്ടാണ്. 

ഒരിടത്ത് ചെന്നപ്പോൾ കാര്‍ പാർക്കിങ്ങിൽ നിന്നു ലിഫ്റ്റുണ്ട്, ലിഫ്റ്റിൽ കയറണമെങ്കിൽ മൂന്നു സ്റ്റെപ്പ് കയറണം. ഇത്തരത്തിൽ അശാസ്ത്രീയമായ ലിഫ്റ്റുകളും റാമ്പുകളും പലയിടങ്ങളിലും നിർമിച്ചിട്ടുണ്ട്. വീൽ ചെയറിൽ ഉള്ളവരും ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട്, ഞങ്ങൾക്കും എല്ലായിടത്തേയ്ക്കും കയറുവാൻ തക്ക സൗകര്യം ഉണ്ടായിരിക്കേണ്ടതുണ്ട്, അത് ഞങ്ങളുടെ ഔദാര്യം ചോദിക്കലല്ല, അവകാശത്തെക്കുറിച്ചുള്ള ബോധമുള്ളതുകൊണ്ട് ചോദിക്കുന്നതാണ്. മാറ്റങ്ങളുണ്ടാകുന്നുണ്ട്, അതിനെ സ്വീകരിക്കുവാൻ എല്ലാവരും തയാറാകണം. ഞങ്ങൾക്കും കാഴ്ചകൾ കാണണം.

English Summary: Make travel destinations disabled friendly