പൊതുസ്ഥലങ്ങളിലെ നഗ്നതാപ്രദര്‍ശനം ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. അതുകൊണ്ടുതന്നെ വിദേശരാജ്യങ്ങളില്‍ കാണാറുള്ളതു പോലെയുള്ള ന്യൂഡ്‌ ബീച്ചുകള്‍ ഇന്ത്യയിലില്ല. എന്നിരുന്നാലും സ്വിം സ്യൂട്ടിലും മറ്റും കറങ്ങി നടക്കാവുന്ന ബീച്ചുകള്‍ നമ്മുടെ നാട്ടിലുമുണ്ട്. ഇവയില്‍ പലയിടങ്ങളും ആളുകള്‍ തിങ്ങിനിറഞ്ഞെത്തുന്ന

പൊതുസ്ഥലങ്ങളിലെ നഗ്നതാപ്രദര്‍ശനം ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. അതുകൊണ്ടുതന്നെ വിദേശരാജ്യങ്ങളില്‍ കാണാറുള്ളതു പോലെയുള്ള ന്യൂഡ്‌ ബീച്ചുകള്‍ ഇന്ത്യയിലില്ല. എന്നിരുന്നാലും സ്വിം സ്യൂട്ടിലും മറ്റും കറങ്ങി നടക്കാവുന്ന ബീച്ചുകള്‍ നമ്മുടെ നാട്ടിലുമുണ്ട്. ഇവയില്‍ പലയിടങ്ങളും ആളുകള്‍ തിങ്ങിനിറഞ്ഞെത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുസ്ഥലങ്ങളിലെ നഗ്നതാപ്രദര്‍ശനം ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. അതുകൊണ്ടുതന്നെ വിദേശരാജ്യങ്ങളില്‍ കാണാറുള്ളതു പോലെയുള്ള ന്യൂഡ്‌ ബീച്ചുകള്‍ ഇന്ത്യയിലില്ല. എന്നിരുന്നാലും സ്വിം സ്യൂട്ടിലും മറ്റും കറങ്ങി നടക്കാവുന്ന ബീച്ചുകള്‍ നമ്മുടെ നാട്ടിലുമുണ്ട്. ഇവയില്‍ പലയിടങ്ങളും ആളുകള്‍ തിങ്ങിനിറഞ്ഞെത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുസ്ഥലങ്ങളിലെ നഗ്നതാപ്രദര്‍ശനം ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. അതുകൊണ്ടുതന്നെ വിദേശരാജ്യങ്ങളില്‍ കാണാറുള്ളതു പോലെയുള്ള ന്യൂഡ്‌ ബീച്ചുകള്‍ ഇന്ത്യയിലില്ല. എന്നിരുന്നാലും സ്വിം സ്യൂട്ടിലും മറ്റും കറങ്ങി നടക്കാവുന്ന ബീച്ചുകള്‍ നമ്മുടെ നാട്ടിലുമുണ്ട്. ഇവയില്‍ പലയിടങ്ങളും ആളുകള്‍ തിങ്ങിനിറഞ്ഞെത്തുന്ന ബീച്ചുകളുമല്ല. സ്വകാര്യത ഉറപ്പുനല്‍കുന്ന ഇത്തരത്തിലുള്ള ചില ബീച്ചുകള്‍ പരിചയപ്പെടാം.

 

saiko3p | Shutterstock
ADVERTISEMENT

1. ഗോവയിലെ ഓസ്രാൻ ബീച്ച്

 

ഗോവയിലെ മറ്റിടങ്ങളെ അപേക്ഷിച്ച്, അത്രയധികം പ്രശസ്തമല്ലാത്ത ബീച്ചാണ് ഒസ്രാൻ ബീച്ച്. ലിറ്റിൽ വാഗതോർ എന്നു അറിയപ്പെടുന്ന ഈ കടൽത്തീരത്തേക്ക് ഒരു ക്ലിഫ് കടന്നുവേണം എത്താന്‍. ‘ദിൽ ചാഹ്താ ഹേ’ കോട്ട എന്നറിയപ്പെടുന്ന ചപ്പോര കോട്ടയും തെങ്ങുകളും ചെറിയ പാറകളും കടൽത്തീരത്ത് ഇരിക്കുന്ന ശിവന്‍റെ മുഖഘടനയുമെല്ലാം നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. 1960കളിൽ ഗോവയിലെ പ്രശസ്തമായ ഹിപ്പി സംസ്കാരം ആരംഭിച്ച ബീച്ചാണ് ഓസ്രാൻ എന്നാണ് പറയപ്പെടുന്നത്. ആ ഒരു സംസ്കാരം ഇന്നും ഇവിടെയുണ്ട്.

Porco_Rosso | Shutterstock

 

ADVERTISEMENT

ഒസ്രാൻ ബീച്ചിലെത്തിയാല്‍ വിദേശികളടക്കമുള്ള നിരവധി സഞ്ചാരികളെ കാണാം. പനാജിയിൽ നിന്ന് 24 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബീച്ചിലെ, ആളൊഴിഞ്ഞതും ശാന്തവുമായ അന്തരീക്ഷം ബീച്ച് യാത്രക്കാരുടെ സ്വകാര്യത ഉറപ്പാക്കുന്നു. സുരക്ഷാ കാരണങ്ങളാൽ ഫോട്ടോഗ്രാഫിയും വിഡിയോഗ്രാഫിയും ഇവിടെ അനുവദനീയമല്ല.

Porco_Rosso

 

2. ലക്ഷദ്വീപിലെ അഗത്തി ബീച്ച്

Elena Odareeva | shutterstock

 

ADVERTISEMENT

ലക്ഷദ്വീപിലെ അഗത്തി ബീച്ച് സ്വകാര്യത ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ പറുദീസയാണ്. ഈന്തപ്പന, തെങ്ങുകൾ, വെളുത്ത മണൽ, പവിഴപ്പുറ്റുകൾ എന്നിവയാൽ ചുറ്റപ്പെട്ട ഈ കടൽത്തീരം കാഴ്ചയ്ക്ക് അതീവ ആകർഷകമാണ്. മാത്രമല്ല സ്വിംസ്യൂട്ട് പോലെയുള്ള വസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ട് കടല്‍ത്തീരത്ത് നടക്കാനും നീന്താനുമൊന്നും ഇവിടെ യാതൊരു തടസ്സവുമില്ല.

diy13| shutterstock

 

3. ഗോവയിലെ അരംബോൾ ബീച്ച്

 

ഗോവയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഒന്നാണ് വടക്കൻ ഗോവയിൽ സ്ഥിതി ചെയ്യുന്ന അരംബോൾ. ലോകമെമ്പാടുമുള്ള നിരവധി വിനോദസഞ്ചാരികളെ ഈ ബീച്ച് ആകർഷിക്കുന്നു. ഒരറ്റത്ത് കാടും മറുവശത്ത് കടലുമുള്ള ഈ ബീച്ചില്‍ ഓപ്പൺ എയർ ഇവന്റുകൾ, തത്സമയ സംഗീത പരിപാടികൾ എന്നിവയെല്ലാം സജീവമായി നടക്കാറുണ്ട്. ഗോവയിൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് സാംസ്കാരിക പരിപാടികളായ ട്രൈബൽ ഡാൻസ് ഫെസ്റ്റിവലും ഇന്ത്യൻ ജഗ്ഗ്ലിംഗ് കൺവെൻഷനും നടക്കുന്നത് ഇവിടെയാണ്. സഞ്ചാരികള്‍ക്ക് പാരാസെയിലിങ്, ജെറ്റ് സ്കീ, ബമ്പർ റൈഡ്, ബനാന ബോട്ട് റൈഡ് മുതലായ സാഹസിക വിനോദങ്ങള്‍ക്കും പേരുകേട്ടതാണ് ഇവിടം.

 

4. കർണാടകയിലെ പാരഡൈസ് ബീച്ച്

 

ഗോകർണ പട്ടണത്തിന് കുറുകെ സ്ഥിതിചെയ്യുന്ന പാരഡൈസ് ബീച്ച്, 'ഫുൾ മൂൺ ബീച്ച്' എന്ന പേരിലും അറിയപ്പെടുന്നു. ഏകദേശം 150 മീറ്ററോളം നീണ്ടുകിടക്കുന്ന ബീച്ചിന്‍റെ, എഴുപത് ശതമാനത്തോളം പാറകളാണ്. പണ്ടുകാലത്ത് ‘ഹിപ്പികളുടെ ഹോട്ട് സ്പോട്ട്’ എന്നാണ് പാരഡൈസ് ബീച്ച് അറിയപ്പെട്ടിരുന്നത്. ബോട്ട് വഴി മാത്രമേ ഇവിടേക്ക് എത്തിച്ചേരാനാവൂ. അതുകൊണ്ടുതന്നെ അധികം ജനത്തിരക്കോ ബഹളമോ ഇല്ല. ജലവിനോദങ്ങളും ഇവിടെ പൊതുവേ കുറവാണ്. സ്വകാര്യമായും ശാന്തമായും ക്യാംപിങ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് പാരഡൈസ് ബീച്ച്.

 

5. കേരളത്തിലെ മാരാരി ബീച്ച്

 

ആലപ്പുഴ നഗരത്തിൽ നിന്നു 11 കിലോമീറ്റർ വടക്കു മാറി മാരാരിക്കുളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ബീച്ചാണിത്. കടലിനഭിമുഖമായി ഒരു കിലോമീറ്ററോളം നീളത്തിൽ വളർന്നു നിൽക്കുന്ന തെങ്ങിൻതോപ്പുകളും മനോഹരമായ കടലുമെല്ലാം ബീച്ചിലെത്തുന്ന സഞ്ചാരികളുടെ ഹൃദയം കവരും. ജനക്കൂട്ടത്തിന്‍റെ ശല്യമില്ലാതെ സമാധാനമായി ഒന്ന് സണ്‍ബാത്ത് ചെയ്തേക്കാം എന്നു എപ്പോഴെങ്കിലും തോന്നുകയാണെങ്കില്‍ പോകാന്‍ പറ്റിയ ഏറ്റവും മികച്ച സ്ഥലമാണ് മാരാരി ബീച്ച്. ഇവിടുത്തെ ഉദയാസ്തമയക്കാഴ്ച്ചകളും അതിമനോഹരമാണ്.

 

English Summary: Beaches Of India That Must Have Missed Your Eyes