ഹോംസ്‌റ്റേകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. സംസ്ഥാനത്തെ ഹോംസ്‌റ്റേ സംരംഭകരുടെ ദീര്‍ഘകാല ആവശ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹോംസ്‌റ്റേകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. സംസ്ഥാനത്തെ ഹോംസ്‌റ്റേ സംരംഭകരുടെ ദീര്‍ഘകാല ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ സുപ്രധാന തീരുമാനമെടുത്തിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. 

ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ ലഭിക്കുവാനായി ഇനി തദ്ദേശ സ്ഥാപനങ്ങള്‍ NOC നല്‍കേണ്ടതില്ലെന്നാണ് ഈ ഉത്തരവിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ സംരംഭകര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ഹോംസ്‌റ്റേകള്‍ തുടങ്ങാനാകുമെന്നാണ് കരുതപ്പെടുന്നത്. സര്‍ക്കാരിന്റെ സംരംഭങ്ങള്‍ എളുപ്പത്തില്‍ ആരംഭിക്കുവാന്‍ സഹായിക്കുന്ന നയത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടിയെന്നും റിയാസ് അറിയിച്ചു. 

ADVERTISEMENT

പുതിയ തീരുമാനം വഴി ടൂറിസം മേഖലയില്‍ ഹോംസ്‌റ്റേകള്‍ വ്യാപകമാവാനും അതുവഴി സഞ്ചാരികള്‍ക്ക് താമസസൗകര്യങ്ങള്‍ വര്‍ധിക്കാനും പ്രദേശവാസികള്‍ക്ക് വരുമാനം കൂടാനുമുള്ള സാഹചര്യമുണ്ടാകുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ടും അനുഭവങ്ങള്‍ പങ്കുവച്ചു കൊണ്ടും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

English Summary: Homestay Registration no Objection Certificate