സംസ്ഥാനത്ത് കാലവർഷം കനത്തു. അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇൗ സാഹചര്യത്തില്‍ വിനോദയാത്രകൾ ഒഴിവാക്കുന്നതാണ്. ഉചിതം. സഞ്ചാരികൾക്ക് വിലക്ക് ഇടുക്കി ജില്ലയിലെ മലയോര മേഖലയിലൂടെയുള്ള രാത്രിയാത്രയ്ക്കു നിരോധനം. രാത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് കാലവർഷം കനത്തു. അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇൗ സാഹചര്യത്തില്‍ വിനോദയാത്രകൾ ഒഴിവാക്കുന്നതാണ്. ഉചിതം. 

സഞ്ചാരികൾക്ക് വിലക്ക്

ADVERTISEMENT

ഇടുക്കി ജില്ലയിലെ മലയോര മേഖലയിലൂടെയുള്ള രാത്രിയാത്രയ്ക്കു നിരോധനം. രാത്രി 8 മുതൽ രാവിലെ 6 മണിവരെയാണ്. ജില്ലയിൽ ഖനന പ്രവർത്തനങ്ങളും ജലാശയങ്ങളിലെ മത്സ്യബന്ധനവും നിരോധിച്ചു. കൂടാതെ ഓഫ് റോഡ് ട്രെക്കിങ്, അഡ്വഞ്ചർ ടൂറിസം, വിനോദസഞ്ചാരത്തിനു വേണ്ടിയുള്ള സ്വകാര്യ ബോട്ടിങ് എന്നിവ താൽക്കാലികമായി ഒഴിവാക്കണമെന്നു കലക്ടർ അറിയിച്ചു. അതിരപ്പിള്ളി വെള്ളിച്ചാട്ടം ,വാഴച്ചാല്‍  വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചു.

കുംഭാവുരുട്ടി, പാലരുവി, കല്ലാര്‍, അടവി, മങ്കയം, പൊന്‍മുടി, നെയ്യാര്‍, കോട്ടൂര്‍, തുടങ്ങിയ ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദർശകര്‍ക്ക് പ്രവേശനമില്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. തെങ്കാശി കുറ്റാലം വെള്ളച്ചാട്ടവും താത്കാലികമായി അടച്ചിരിക്കുകയാണ്. പത്തനംതിട്ട സീതത്തോട് കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക്‌പോസ്റ്റ് വഴിയുള്ള ഗവി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

അതിശക്തമായ മഴയിൽ അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ അതീവജാഗ്രത പാലിക്കണം. കേരളത്തിലെ വിവിധ ജില്ലകളിൽ ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കഭീഷണിയും നേരിടുന്നതിനാൽ ഇവിടേക്കുള്ള യാത്ര പൂർണമായും ഒഴിവാക്കണം. ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകരുത്. വെള്ളം കയറിയ കാഴ്ച കാണാനും പോകാതിരിക്കുക. ജീവന്‍ തന്നെ അപകടത്തിലാക്കുന്ന തരത്തില്‍ പാലങ്ങളിലും നദിക്കരയിലും മറ്റും കയറിയുള്ള സെല്‍ഫി എടുക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെളളക്കെട്ടിലും മഴയത്ത് ഇറങ്ങരുത്. നദിയില്‍ കുളിക്കുന്നതും മറ്റും ഒഴിവാക്കണം. മാധ്യമങ്ങളിൽ വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണം.

English Summary: heavy-rain-landslide-kerala-things-to-consider-before-travelling