അതിശൈത്യത്തിൽ തണുത്തുറഞ്ഞ് മൂന്നാർ. മഞ്ഞുവീഴ്ച ആസ്വദിക്കാനായി‍ മൂന്നാറിലേക്ക് പോകുന്നുണ്ടോ? ഇപ്പോൾ അടിപൊളി വൈബാണ് ഇവിടെ. മൂന്നാറിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെയെത്തി. ഇപ്പോഴിതാ സഞ്ചാരികളുടെ ഒഴുക്കാണ് മൂന്നാറിലേക്ക്. ഇൗ മാസം മിക്ക റിസോർട്ടുകളിലും ബുക്കിങ് ഫുള്ളാണ്. കണ്ണൻദേവൻ കമ്പനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിശൈത്യത്തിൽ തണുത്തുറഞ്ഞ് മൂന്നാർ. മഞ്ഞുവീഴ്ച ആസ്വദിക്കാനായി‍ മൂന്നാറിലേക്ക് പോകുന്നുണ്ടോ? ഇപ്പോൾ അടിപൊളി വൈബാണ് ഇവിടെ. മൂന്നാറിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെയെത്തി. ഇപ്പോഴിതാ സഞ്ചാരികളുടെ ഒഴുക്കാണ് മൂന്നാറിലേക്ക്. ഇൗ മാസം മിക്ക റിസോർട്ടുകളിലും ബുക്കിങ് ഫുള്ളാണ്. കണ്ണൻദേവൻ കമ്പനി ചെണ്ടുവര എസ്റ്റേറ്റില്‍ ഇന്നലെ രാവിലെ താപനില മൈനസ് 2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇതോടെ ചെണ്ടുവരയിൽ ഇന്നലെ മഞ്ഞുവീഴ്ചയുണ്ടായി. ഫാക്ടറി ഡിവിഷനിലെ പുൽമേട്ടിലായിരുന്നു മഞ്ഞുവീഴ്ച. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് ഇന്നലെ ചെണ്ടുവരയിൽ രേഖപ്പെടുത്തിയത്.

ചെണ്ടുവര ഫാക്ടറി ഡിവിഷനു സമീപമുള്ള പുൽമേട്ടിൽ മഞ്ഞ് വീണുകിടക്കുന്നു

ADVERTISEMENT

ഇന്ന് ചെണ്ടുവര എസ്റ്റേറ്റില്‍ 2 ഡിഗ്രിയും മൂന്നാർ പോത്തമേട് വ്യൂപോയിന്റിൽ 4 ഡിഗ്രിയുമാണ് താപനില. ശൈത്യത്തിൽ മ‍ഞ്ഞുവീഴ്ച  ആസ്വദിക്കുവാനായി നിരവധി പേർ എത്തുന്നുണ്ടെന്നും റിസോർട്ടുകളുടെ ബുക്കിങ് പൂർത്തിയായികൊണ്ടിരിക്കുന്നുവെന്ന് അബാദ് കൂപ്പർ കാസിൽ മാനേജർ മുരളി പറയുന്നു. കൂടുതലും നോർത്തിന്ത്യൻ സഞ്ചാരികളാണ് മൂന്നാറിന്റെ കുളിരിലേക്ക് താമസത്തിനായി എത്തിയിരിക്കുന്നത്. മലയാളികളും കുറവല്ലെന്ന് മുരളി പറയുന്നു. ക്രിസ്മസ് അവധിക്കാലത്തും മൂന്നാറിൽ വൻതിരക്കായിരുന്നു. തണുപ്പുള്ള കാലാവസ്ഥ ആയതിനാൽ മാർച്ച് ആദ്യം വരെ മൂന്നാറിൽ തിരക്കുണ്ടാകും എന്ന പ്രതീക്ഷയിലാണ്. മറ്റു ദിവസങ്ങളെക്കാൾ ശനിയും ഞായറുമാണ് ഇവിടെ തിരക്കേറുന്നത്. രാജമലയിലും മാട്ടുപ്പെട്ടിയിലുമടക്കം മൂന്നാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വൻതിരക്കാണ്.

മഞ്ഞിലലിഞ്ഞ് മൂന്നാർ

ADVERTISEMENT

പ്രകൃതിയുടെ സൗന്ദര്യം എത്ര ആസ്വദിച്ചാലും ആർക്കും മടുക്കില്ല. മൂന്നാറിലെ കാഴ്ചകളും അങ്ങനെയാണ്. തേയിലത്തോട്ടവും മൂന്നാറിന്റെ തണുപ്പും ആസ്വദിച്ചുള്ള യാത്ര, മൂന്നാറിന്റെ വശ്യസൗന്ദര്യവും ഇരവികുളം ദേശീയോദ്യാനവുമെല്ലാം ഇടുക്കിയുടെ ടൂറിസം മേഖലയിലെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നു. മൂന്നാറിൽ സഞ്ചാരികളെ കാത്ത് നിരവധിയിടങ്ങളുണ്ട്. ചീയപ്പാറ വെള്ളച്ചാട്ടം, രാജമല, ചിന്നക്കനാൽ, മാട്ടുപെട്ടി അണക്കെട്ട്, കുണ്ടള അണക്കെട്ട്, ടോപ് സ്റ്റേഷൻ, സ്പൈസസ് ഗാര്‍ഡൻ അങ്ങനെ നീളുന്നു.

English Summary: Tourists Flow in munnar