കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രാപ്രേമികളുടെ അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങിക്കൊണ്ട് ജൈത്രയാത്ര നടത്തുകയാണ് കെഎസ്ആര്‍ടിസിയുടെ അഭിമാനമായ ബജറ്റ് ടൂറിസം പ്രോജക്റ്റ്. കേരളത്തിലെ പ്രസിദ്ധമായ ഒട്ടേറെ ടൂറിസം കേന്ദ്രങ്ങളിലേക്ക് ഇതിനോടകം തന്നെ ഒട്ടേറെ യാത്രകള്‍ കെഎസ്ആര്‍ടിസി സംഘടിപ്പിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രാപ്രേമികളുടെ അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങിക്കൊണ്ട് ജൈത്രയാത്ര നടത്തുകയാണ് കെഎസ്ആര്‍ടിസിയുടെ അഭിമാനമായ ബജറ്റ് ടൂറിസം പ്രോജക്റ്റ്. കേരളത്തിലെ പ്രസിദ്ധമായ ഒട്ടേറെ ടൂറിസം കേന്ദ്രങ്ങളിലേക്ക് ഇതിനോടകം തന്നെ ഒട്ടേറെ യാത്രകള്‍ കെഎസ്ആര്‍ടിസി സംഘടിപ്പിച്ചു കഴിഞ്ഞു. കുറഞ്ഞ ചെലവില്‍ ഒരുക്കുന്ന ഈ യാത്രകള്‍ വളരെയേറെ വിജയകരമായിരുന്നു. 

വടക്കന്‍ മലബാറിലുള്ളവര്‍ക്ക് മൂന്നാറിലേക്ക് ഒരുക്കുന്ന യാത്രകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. കാസര്‍ഗോഡ്‌ യൂണിറ്റില്‍ നിന്നും ശനിയാഴ്ച മൂന്നാറിലേക്ക് യാത്ര പുറപ്പെടാന്‍ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി. ശനിയാഴ്ച വൈകുന്നേരം ഏകദേശം നാലുമണിയോടെ കാസര്‍കോട് നിന്ന് യാത്ര ആരംഭിച്ചാല്‍ ഞായറാഴ്ച രാവിലെ ആറുമണിക്ക് മൂന്നാറില്‍ എത്തും. രാവിലെ ഭക്ഷണം കഴിച്ച് ഫ്രഷ്‌ ആയ ശേഷം മൂന്നാറിലെ കാഴ്ചകളിലേക്ക്.

ADVERTISEMENT

ഞായറാഴ്ച രാവിലെ ഇടുക്കിയിലെ ഫോട്ടോ പോയിന്‍റ്, ടോപ് സ്റ്റേഷന്‍, കുണ്ടള ഡാം, ഇക്കോ പോയിന്‍റ്, മാട്ടുപെട്ടി ഡാം, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ഫ്ലവര്‍ ഗാര്‍ഡന്‍ എന്നിവയും രണ്ടാം ദിവസം ഇരവിക്കുളം നാഷണല്‍ പാര്‍ക്ക്, മറയൂര്‍ ശര്‍ക്കര ഫാക്ടറി, മുനിയറകള്‍, സാന്‍ഡല്‍ വുഡ് ഫോറസ്റ്റ് എന്നീ സ്ഥലങ്ങളുമാണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

read more: മലനിരകളിലെ മഞ്ഞ് കാണിച്ച് കൊതിപ്പിച്ച് കിയാറ

ഞായറാഴ്ച രാത്രി താമസത്തിനുള്ള സൗകര്യം മൂന്നാറിലെ ഡിപ്പോയില്‍ ഒരുക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ ഏസി ബസുകളിലാണ് രാത്രി ഉറക്കം. ഇത് പാക്കേജില്‍ ഉള്‍പ്പെടുന്നതിനാല്‍ വേറെ പണം നല്‍കേണ്ട ആവശ്യമില്ല. തിങ്കളാഴ്ച രാത്രി ഭക്ഷണത്തിന് ശേഷം തിരിച്ച് യാത്ര പുറപ്പെടും. ചൊവ്വാഴ്ച രാവിലെ കാസര്‍ഗോഡ്‌ എത്തും.

ADVERTISEMENT

ഒരാള്‍ക്ക് 3250 രൂപയാണ് ടിക്കറ്റ് നിരക്ക് വരുന്നത്. 39 പേര്‍ക്ക് യാത്ര ചെയ്യാവുന്ന സെമിസ്ലീപ്പര്‍ ബസുകളിലാണ് മൂന്നാര്‍ യാത്ര ഒരുക്കിയിട്ടുള്ളത്. അവസാന നിമിഷം ചില സീറ്റുകള്‍ ഒഴിവുവന്നതിനാല്‍ ഏതാനും പേര്‍ക്ക് കൂടി നാളത്തെ യാത്രയ്ക്ക് ബുക്ക് ചെയ്യാനുള്ള അവസരം ഉണ്ടെന്ന് കാസര്‍ഗോഡ്‌ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ കോ ഓര്‍ഡിനേറ്റര്‍  സെല്‍വരാജ് പറഞ്ഞു.

ബുക്കിങ്ങിനും മറ്റ് വിവരങ്ങള്‍ക്കും 9495694525, 9446862282, 8075556767 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 

ADVERTISEMENT

English Summary: Kasaragod to Munnar ksrtc Trip