ചിന്നക്കനാലിൽനിന്നു പിടികൂടി തേക്കടിയിൽ തുറന്നുവിട്ട അരിക്കൊമ്പൻ‌ ഇടയ്ക്കൊന്ന് ‘വെക്കേഷൻ’ ആസ്വദിക്കാൻ പോയ മേഘമല ഓർമയില്ലേ? രണ്ടാഴ്ചയാണ് നാടിനെ അരിക്കൊമ്പൻ വിറപ്പിച്ചത്. അരിക്കൊമ്പനെ ‘സ്ഥലംമാറ്റിയതോടെ’ മേഘമല വീണ്ടും സഞ്ചാരികൾക്കായി തുറന്നു. തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് മേഘങ്ങളെ തൊട്ടുനിൽക്കുന്ന ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിന്നക്കനാലിൽനിന്നു പിടികൂടി തേക്കടിയിൽ തുറന്നുവിട്ട അരിക്കൊമ്പൻ‌ ഇടയ്ക്കൊന്ന് ‘വെക്കേഷൻ’ ആസ്വദിക്കാൻ പോയ മേഘമല ഓർമയില്ലേ? രണ്ടാഴ്ചയാണ് നാടിനെ അരിക്കൊമ്പൻ വിറപ്പിച്ചത്. അരിക്കൊമ്പനെ ‘സ്ഥലംമാറ്റിയതോടെ’ മേഘമല വീണ്ടും സഞ്ചാരികൾക്കായി തുറന്നു. തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് മേഘങ്ങളെ തൊട്ടുനിൽക്കുന്ന ഈ മല.  

Teni Meghamala route. Image Credit : Josekutty panackal (File Image)

ADVERTISEMENT

സ്വർഗത്തിലേക്കൊരു 18 പടി

Meghamala. Image Credit : Josekutty panackal (File Image)

കട്ടപ്പന– കമ്പം വഴി തേനി റൂട്ടിൽ ചിന്നമണ്ണൂരിൽനിന്നു തിരിഞ്ഞ് 50 കിലോമീറ്റർ സഞ്ചരിച്ചാൽ സ്ഥലത്തെത്താം. കമ്പം– തേനി വഴിയുള്ള ഡ്രൈവ് രസകരമാണ്. തെങ്ങിൻത്തോപ്പുകളും മുന്തിരിപ്പാടങ്ങളും നിറയെ പച്ചക്കറിപ്പന്തലുകളും കണ്ടു തമിഴ്കാറ്റേറ്റ് ഒരുയാത്ര.

Meghamala . Image Credit : Josekutty panackal (File Image)
Meghamala . Image Credit : Josekutty panackal (File Image)

ഇരുവശവും കൂറ്റൻ കാറ്റാടിപ്പാടങ്ങൾ നിരന്നുനിൽക്കുന്ന വഴി. മേഘമല കടുവ സങ്കേതത്തിന്റെ ചെക്പോസ്റ്റ് രാവിലെ 7നു തുറക്കും. വൈകിട്ട് 5ന് അടയ്ക്കുകയും ചെയ്യും. രാത്രിയാത്ര നടപ്പില്ലെന്നു സാരം. ചെക്പോസ്റ്റ് കഴിഞ്ഞാൽ മലയെ ചുറ്റിവരിഞ്ഞുള്ള 18 ഹെയർപിന്നുകൾ. ഓരോ വളവിനും പൂക്കളുടെ പേരുകളാണ്. കുറുഞ്ഞി, മുല്ല, മരുത, തുമ്പ, കാന്ത, താമര...  ധാരാളം വ്യൂപോയിന്റുകളുണ്ട്. ഇഷ്ടമുള്ളയിടത്തു വണ്ടിയൊതുക്കി താഴേക്കു നോക്കിയാൽ വന്ന വഴിയുടെ അഴകു കാണാം. കമ്പത്തു കണ്ട പച്ചക്കറിപ്പാടങ്ങളും കാറ്റാടികളും നിറഞ്ഞ മനോഹര ഫ്രെയിമുകൾ. നട്ടുച്ചയ്ക്കാണെങ്കിലും കോടമഞ്ഞു പൊതിയും. 

Meghamala . Image Credit : Josekutty panackal (File Image)
ADVERTISEMENT

Meghamala. Image Credit : Josekutty panackal (File Image)

∙ ആകാശത്തൊട്ടിൽ

തേയിലപ്പാടങ്ങളുടെ കുട്ടയിൽ മേഘങ്ങൾ നിറച്ചുവച്ച ആകാശത്തൊട്ടിലുപോലാണു മേഘമല. പതിനെട്ടാമത്തെ താമര വളവും കഴിഞ്ഞു മലമുകളിലെത്തുമ്പോഴാണ്, വെറുതേയല്ല  ഈ പേരുവീണതെന്നു തിരിച്ചറിയുക. മേഘങ്ങളുടെ ജാലമാണു ചുറ്റിലും. മഞ്ഞുപോലെ വെളുത്ത ഈറൻ മേഘ മാലകൾ. നീർ കനത്ത കരിമേഘങ്ങൾ. വെയിലുതട്ടി തിളങ്ങുന്ന സ്വർണമേഘങ്ങൾ...

Meghamala Tea Estate. Image Credit : Josekutty panackal (File Image)

Meghamala. Image Credit : Josekutty panackal (File Image)
ADVERTISEMENT

6000 ഏക്കറോളം വരും തേയിലത്തോട്ടം.  അവയ്ക്കിടയിലെല്ലാം ചെറു തടാകങ്ങൾ. തേയിലത്തോട്ടങ്ങൾക്കിയിൽ ഭംഗിയായി അടുക്കിവച്ച ലയങ്ങൾ. ഇരുമ്പു ഷീറ്റിട്ട മേൽക്കൂരകൾ വെയിലിൽ വെട്ടിത്തിളങ്ങും. എവിടെ നോക്കിയാലും കിടിലൻ ഫോട്ടോപോയിന്റുകൾ. പൊതിയുന്ന തണുപ്പ്. സാഹസികയാത്ര ഇഷ്ടപ്പെടുന്നവർക്കായി രണ്ടു മണിക്കൂർ ഓഫ് റോഡ് ഡ്രൈവും കാത്തിരിക്കുന്നുണ്ട്. റൈഡിനു റെഡിയായി ജീപ്പുകളുണ്ട്. സമുദ്ര നിരപ്പിൽനിന്ന് 5560 അടി വരെ ഉയരമുള്ള പശ്ചിമഘട്ട മലനിരകളുടെ വീര്യം നടു ഉലയ്ക്കുമെങ്കിലും ഉള്ളം നിറയ്ക്കും. മുകളിലെത്തിയാൽ മേഘങ്ങൾക്കിടയിലൂടെ ദൂരെ ഇടുക്കി കാണാം. 

Meghamala. Image Credit : Josekutty panackal (File Image)
Meghamala Highway Dam. Image Credit : Josekutty panackal (File Image)

മിനി മൂന്നാർ

Leech. Image Credit : Josekutty panackal (File Image)

ശരിക്കും മിനി മൂന്നാറാണു മേഘമല. നമ്മുടെ മൂന്നാറിനെ ചെറുകഷണങ്ങളായി മുറിച്ചു വനത്തിനുള്ളിൽ ഇടവിട്ടു പാകിവച്ചപോലെ. ദൃശ്യഭംഗിയിൽ മാത്രമാണു മൂന്നാറുമായി താരതമ്യം. 

സൗകര്യങ്ങളുടെ കാര്യത്തിൽ വളരെ പിന്നിലാണ്. കടകളും ഹോട്ടലുകളും വളരെക്കുറവ്. പഞ്ചായത്തിന്റെ രണ്ടു ഗെസ്റ്റ് ഹൗസുകളുണ്ട്. വിലയും ഗുണവും തുച്ഛം. ചില ബംഗ്ലാവുകളും കോട്ടേജുകളും ഉണ്ടെങ്കിലും റൂം ലഭ്യത വളരെക്കുറവാണ്. വനം ഉദ്യോഗസ്ഥരുടെ സമീപനത്തിലും സൗമ്യത പ്രതീക്ഷിക്കേണ്ട. 

നോട്ട് ദ് പോയിന്റ്

യാത്ര കഴിഞ്ഞു കണ്ടകാര്യങ്ങളും സന്ദർശിച്ച സ്ഥലങ്ങളും കൗതുകക്കാഴ്ചകളും എണ്ണി വിരൽമടക്കി കണക്കു കൂട്ടുന്നവർക്കുള്ളതല്ല മേഘമല യാത്ര. തിരക്കില്ല, സഞ്ചാരികളുടെ തള്ളില്ല. 

മനുഷ്യർ പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയാൻ തുടങ്ങിയിട്ടേയുള്ളൂ. ഓടിനടന്ന് കാണാനല്ല, നിശ്ശബ്ദമായി അനുഭവിക്കാനുള്ളതാണ് മേഘംനിറഞ്ഞ ഈ ഭൂമിക. 

Content Summary : Meghamalai, also known as the High Wavy Mountains, is a mountain range located in the Western Ghats in the Theni district near Kumily, Tamil Nadu.