യാത്രകൾ പല ദേശങ്ങൾ കണ്ട് മാത്രമല്ല, പല രുചികൾ അറിഞ്ഞുകൊണ്ടു കൂടിയാണ് മുന്നോട്ടു പോകുന്നത്. യാത്ര ചെയ്യുമ്പോൾ പതിവു ഡയറ്റുകളോ ഭക്ഷണനിയന്ത്രണങ്ങളോ ആരും പാലിക്കാറില്ല. കാരണം, ഒരു നാടിന്റെ ഭക്ഷണം അറിയുന്നത് ആ നാടിന്റെ സംസ്കാരം അറിയുന്നതിന് സമമാണ്. കലർപ്പില്ലാത്ത സന്തോഷത്തിന്റെ അടിസ്ഥാനം നല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകൾ പല ദേശങ്ങൾ കണ്ട് മാത്രമല്ല, പല രുചികൾ അറിഞ്ഞുകൊണ്ടു കൂടിയാണ് മുന്നോട്ടു പോകുന്നത്. യാത്ര ചെയ്യുമ്പോൾ പതിവു ഡയറ്റുകളോ ഭക്ഷണനിയന്ത്രണങ്ങളോ ആരും പാലിക്കാറില്ല. കാരണം, ഒരു നാടിന്റെ ഭക്ഷണം അറിയുന്നത് ആ നാടിന്റെ സംസ്കാരം അറിയുന്നതിന് സമമാണ്. കലർപ്പില്ലാത്ത സന്തോഷത്തിന്റെ അടിസ്ഥാനം നല്ല ഭക്ഷണമാണെന്നു വരെ ഒരു ചൊല്ലുണ്ട്. നല്ല ഭക്ഷണം വയറ് മാത്രമല്ല, മനസും നിറയ്ക്കും. എന്നാൽ, ഇനി പറയാൻ പോകുന്ന ഭക്ഷണത്തെക്കുറിച്ചല്ല പാനീയത്തെക്കുറിച്ചാണ്. ഒരു ദിവസം 24 മണിക്കൂറും നല്ല റെഡ് വൈൻ ലഭിക്കുന്നിടം നിങ്ങൾക്കു മുൻപിലേക്ക് എത്തിയാലോ. ആലോചിക്കുമ്പോൾ തന്നെ മത്തു പിടിക്കുന്നുണ്ടോ. എങ്കിൽ അങ്ങനെ ഒന്നുണ്ട്. ഇറ്റലി വരെ ഒന്നു പോയാൽ അവിടെ നിങ്ങളെ കാത്തിരിക്കുന്നത് സൗജന്യ വൈൻ ഫൗണ്ടയിനാണ്.

Ancient village of Dolceacqua, listed among the most beautiful villages in Italy. Image Credit:StefyMorelli/istockphotos.com

മധ്യ ഇറ്റലിയിലെ അബ്രുസോ റീജീയനിലാണ് ഈ വൈൻ ഫൗണ്ടയിൻ സ്ഥിതി ചെയ്യുന്നത്. അഡ്രിയാറ്റിക് കടലിന്റെ കിഴക്കൻ തീരത്താണ് ഈ നഗരം. എന്നാൽ, ലോകത്തിലെ ആദ്യ വൈൻ ഫൗണ്ടയിൻ ആണ് ഇറ്റലിയിലുള്ളത് എന്നു കരുതേണ്ട. ഇറ്റലിയിൽ ഇത് ആദ്യമാണെങ്കിലും സ്പെയിനിൽ നേരത്തെ തന്നെ വൈൻ ഫൗണ്ടയിൻ ഉണ്ട്. ഇറ്റലിയിലെ ഈ പുതിയ വൈൻ ഫൗണ്ടയിൻ തന്നെ സ്പെയിനിലെ നവരയിൽ സ്ഥിതി ചെയ്യുന്ന വൈൻ ഫൗണ്ടയിനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്ഥാപിച്ചതാണ്. ഏതായാലും ഇറ്റിയിലെ ഈ വൈൻ ഫൗണ്ടയിനും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ വൈൻ ഫൗണ്ടയിനും തമ്മിലുള്ള പ്രധാനവ്യത്യാസം - ഇറ്റലിയിലേത് 24 മണിക്കൂറും പ്രവർത്തിക്കുന്നു എന്നതാണ്. 24 മണിക്കൂറും വൈൻ ലഭ്യമാകുന്നത് മാത്രമല്ല, ഇത് തികച്ചും സൗജന്യവുമാണ്.

ADVERTISEMENT

വിളവെടുപ്പിന് പിന്നാലെ വൈൻ ഫൗണ്ടയിൻ

വൈൻ പ്രേമികൾക്ക് വടക്കൻ അർദ്ധഗോളത്തിലെ വിളവെടുപ്പ് കാലം പ്രത്യേകത നിറഞ്ഞതാണ്. ഒക്ടോബർ ഒമ്പതിലെ പരിപാടിക്ക് ശേഷം ഫൗണ്ടയിൻ തുറക്കുമെന്ന് ഡോറ സാർഷെസെ അറിയിച്ചിരുന്നു. അബ്രുസ്സോയിലെ കാൽ‍ഡരി ഡി ഒർടോനയിലാണ് ഡോറ സാർഷെസെ വൈൻ ഫൗണ്ടയിൻ സ്ഥിതി ചെയ്യുന്നത്. സെൻ്റ് തോമസിന്റെ പേരിലുള്ള കമ്മിനോ ഡി സാൻ തൊമ്മാസോ എന്ന് പേരുള്ള  പാതയിലാണ് വൈൻ ഫൗണ്ടയിൻ സ്ഥിതി ചെയ്യുന്നത്. റോമിനെ ഒർടോനയുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാത.

ADVERTISEMENT

ആത്മീയസഞ്ചാരികളുടെ പാത

വർഷങ്ങളായി ആത്മീയതയുടെ പാതയിൽ ചരിക്കുന്ന നിരവധി സഞ്ചാരികളാണ് ഈ പാത തേടിയെത്തുന്നത്. അതുകൊണ്ടു തന്നെ ഈ പാത തേടിയെത്തുന്നവർക്ക് പുതിയൊരു അനുഭവം ആയിരിക്കും വൈൻ ഫൗണ്ടയിൻ സമ്മാനിക്കുന്നത്. ഇറ്റലിയിൽ വെറുതെ സന്ദർശിക്കാൻ എത്തുന്നവരെയും തീർത്ഥാടനത്തിന് എത്തുന്നവരെയും വളരെ ആവേശത്തോടെ വരവേൽക്കാൻ കഴിയുന്ന ഒന്നായിരിക്കും വൈൻ ഫൗണ്ടയിൻ.

English Summary:

Free wine fountain in Italy now open to the public.