ശ്രീലങ്കയ്ക്കു പുറമേ തായ്ലൻഡിലും സൗജന്യ വീസ; ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ പോകാവുന്ന രാജ്യങ്ങള്‍
വിദേശയാത്രയെന്നു മനസില്‍ കരുതുമ്പോള്‍ത്തന്നെ ആദ്യം ഓർമയിലെത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനം മിക്കപ്പോഴും തായ്‌ലൻഡ് തന്നെയായിരിക്കും. പാര്‍ട്ടിപ്രേമികള്‍ക്കായി നിശാക്ലബ്ബുകളും പ്രകാശമണയാത്ത തെരുവോരങ്ങളും മസാജ് പാര്‍ലറുകളുമൊക്കെയുണ്ടെങ്കിലും പ്രകൃതിരമണീയതയുടെ കാര്യത്തിലും ഒട്ടും

കുറഞ്ഞ ബജറ്റിൽ വിദേശയാത്രയ്ക്ക് പ്ലാനിടുന്ന മലയാളികളുടെ മനസ്സിൽ ആദ്യമോടിയെത്തുന്ന രാജ്യങ്ങളിലൊന്നാണ് തായ്‌ലൻഡ്. പാര്‍ട്ടിപ്രേമികള്‍ക്കായി നിശാക്ലബ്ബുകളും പ്രകാശമണയാത്ത തെരുവോരങ്ങളും മസാജ് പാര്‍ലറുകളുമൊക്കെയുണ്ടെങ്കിലും പ്രകൃതിരമണീയതയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല തായ്‌ലൻഡ്. പഞ്ചാരമണല്‍ വിരിച്ച ബീച്ചുകളും പച്ചപ്പണിഞ്ഞ പര്‍വ്വതങ്ങളുമെല്ലാം തായ്‌ലൻഡിലേക്ക് സഞ്ചാരികളെ മാടി വിളിക്കുന്നു. ഇനി മുതല്‍ തായ്‌ലൻഡ് യാത്ര കൂടുതല്‍ ആയാസരഹിതവും ചെലവു കുറഞ്ഞതുമാകും. ഉടന്‍ തന്നെ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വീസയില്ലാതെ രാജ്യത്തേക്ക് പ്രവേശനം ലഭിക്കുമെന്ന തായ്‌ലൻഡ് പ്രധാനമന്ത്രി ശ്രേത്ത തവിസിന്‍റെ അറിയിപ്പ് ആവേശത്തോടെയാണ് സഞ്ചാരികള്‍ സ്വീകരിച്ചത്. രാജ്യത്തെ ടൂറിസം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ഈ തീരുമാനം.
വിനോദസഞ്ചാരം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി, 2023 നവംബർ 10 മുതൽ 2024 മേയ് 10 വരെ ഇന്ത്യയിൽ നിന്നും തായ്‌വാനിൽ നിന്നുമുള്ള യാത്രക്കാർക്കുള്ള വീസ ആവശ്യകതകൾ തായ്‌ലൻഡ് താൽക്കാലികമായി നീക്കം ചെയ്തു. ഇന്ത്യയിൽ നിന്നും തായ്‌വാനിൽ നിന്നും എത്തുന്നവർക്ക് 30 ദിവസത്തേക്ക് തായ്‌ലൻഡില്‍ തങ്ങാം. നിലവിൽ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്കുള്ളത് തായ്‌ലൻഡിൽ വീസ ഓണ്‍ അറൈവല്‍ സൗകര്യമാണുള്ളത്. ഒരാൾക്ക് 2,000 Thai Baht ആണ് (ഏകദേശം 4,600 രൂപ) ചെലവ്. നാലുപേരുള്ള കുടുംബത്തിന് 18000 രൂപയോളം വീസയിനത്തിൽ ചെലവാകുമായിരുന്നു. എന്നാൽ അടുത്ത 6 മാസക്കാലം ഈ കാശ് ലാഭിക്കാം!
തായ്‌ലൻഡിലെ ടൂറിസം അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജനുവരി മുതൽ ഒക്ടോബർ 29 വരെ തായ്‌ലൻഡ് 22 ദശലക്ഷം സന്ദർശകരെ സ്വാഗതം ചെയ്തു. അതിന്‍റെ ഫലമായി 927.5 ബില്യൺ ബാറ്റ് (25.67 ബില്യൺ ഡോളറിന് തുല്യം) വരുമാനം ലഭിച്ചു. മലേഷ്യയിൽ നിന്നുമാണ് ഈ വർഷം ഏറ്റവും കൂടുതൽ വിനോദസഞ്ചാരികള്‍ എത്തിയത്, 3 ദശലക്ഷത്തിലധികം മലേഷ്യന്‍ സഞ്ചാരികള്‍ രാജ്യം സന്ദര്‍ശിച്ചു.

ഇന്ത്യയുടെ തൊട്ടടുത്ത് കിടക്കുന്ന മറ്റൊരു മനോഹര രാജ്യമായ ശ്രീലങ്ക, ഇന്ത്യക്കാർക്ക് സൗജന്യ വീസ പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ നീക്കം. 2024 മാർച്ച് 31 വരെ നീണ്ടുനിൽക്കുന്ന പൈലറ്റ് പ്രോഗ്രാമിന്‍റെ ഭാഗമായി, ഇന്ത്യ, ചൈന , റഷ്യ, മലേഷ്യ , ജപ്പാൻ, ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ശ്രീലങ്ക സൗജന്യ വീസ അനുവദിച്ചിരുന്നു.
ശ്രീലങ്കയുടെ വിനോദസഞ്ചാര വരുമാനത്തിന്‍റെ ഏറ്റവും വലിയ ഉറവിടങ്ങളില്‍ ഒന്നാണ് ഇന്ത്യ, 26 ശതമാനത്തോളം വരുമാനം ഇന്ത്യന്‍ സഞ്ചാരികളില്‍ നിന്നാണ് ലഭിക്കുന്നത്.
വീസയില്ലാതെ ഇന്ത്യക്കാര്‍ക്ക് പോകാവുന്ന രാജ്യങ്ങള്‍
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് 16 രാജ്യങ്ങളാണ് ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പ്രവേശനം നല്‍കുന്നത്. ബാര്‍ബഡോസ്, ഭൂട്ടാന്‍, ഡൊമിനിക്ക, ഗ്രനേഡ, ഹെയ്തി, ഹോങ്കോങ്, മാലദ്വീപ്, മൗറീഷ്യസ്, മോണ്ട്സെറാത്ത്, നേപ്പാള്‍, നിയു ഐലന്‍ഡ്, സെന്‍റ് വിൻസന്‍റ് ആൻഡ് ഗ്രനഡീൻസ്, സമോവ, സെനഗല്‍, സെര്‍ബിയ, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ തുടങ്ങിയവയാണ് അവ.
ഇതുകൂടാതെ ഇ – വിസ അനുവദിക്കുന്ന 25 രാജ്യങ്ങളും വീസ ഓണ്‍ അറൈവല്‍ നല്‍കുന്ന 26 രാജ്യങ്ങളുമുണ്ട്. മൊത്തം 11 രാജ്യങ്ങള്‍ ഈ രണ്ടു സൗകര്യങ്ങളും ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ലഭ്യമാക്കുന്നുണ്ട്.