കുട്ടിക്കാലം മുതല്‍ക്കേ, സ്വര്‍ഗ്ഗം എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്ന ഒരു ചിത്രമുണ്ട്... എങ്ങും വെളുത്ത നിറം. ചെരുപ്പിട്ട് ചവിട്ടിയാല്‍ ചെളി പറ്റുമോ എന്ന് തോന്നിക്കുന്ന വിധം ശുദ്ധമായ മണല്‍ വിരിച്ച ഭൂമി. ആ സ്വര്‍ഗ്ഗം നേരിട്ട് കാണണമെങ്കില്‍ തുര്‍ക്കിയേയിലെ പമുക്കലെയിലേക്കൊരു

കുട്ടിക്കാലം മുതല്‍ക്കേ, സ്വര്‍ഗ്ഗം എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്ന ഒരു ചിത്രമുണ്ട്... എങ്ങും വെളുത്ത നിറം. ചെരുപ്പിട്ട് ചവിട്ടിയാല്‍ ചെളി പറ്റുമോ എന്ന് തോന്നിക്കുന്ന വിധം ശുദ്ധമായ മണല്‍ വിരിച്ച ഭൂമി. ആ സ്വര്‍ഗ്ഗം നേരിട്ട് കാണണമെങ്കില്‍ തുര്‍ക്കിയേയിലെ പമുക്കലെയിലേക്കൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടിക്കാലം മുതല്‍ക്കേ, സ്വര്‍ഗ്ഗം എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്ന ഒരു ചിത്രമുണ്ട്... എങ്ങും വെളുത്ത നിറം. ചെരുപ്പിട്ട് ചവിട്ടിയാല്‍ ചെളി പറ്റുമോ എന്ന് തോന്നിക്കുന്ന വിധം ശുദ്ധമായ മണല്‍ വിരിച്ച ഭൂമി. ആ സ്വര്‍ഗ്ഗം നേരിട്ട് കാണണമെങ്കില്‍ തുര്‍ക്കിയേയിലെ പമുക്കലെയിലേക്കൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടിക്കാലം മുതല്‍ക്കേ, സ്വര്‍ഗ്ഗം എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്ന ഒരു ചിത്രമുണ്ട്... എങ്ങും വെളുത്ത നിറം. ചെരുപ്പിട്ട് ചവിട്ടിയാല്‍ ചെളി പറ്റുമോ എന്ന് തോന്നിക്കുന്ന വിധം ശുദ്ധമായ മണല്‍ വിരിച്ച ഭൂമി. ആ സ്വര്‍ഗം നേരിട്ട് കാണണമെങ്കില്‍ തുര്‍ക്കിയേയിലെ പമുക്കലെയിലേക്കൊരു യാത്ര നടത്തിയാല്‍ മതി! ടര്‍ക്കിഷ് ഭാഷയില്‍ "കോട്ടണ്‍ കൊട്ടാരം" എന്നാണ് പമുക്കലെ എന്ന വാക്കിനര്‍ത്ഥം.  തെക്കുപടിഞ്ഞാറൻ തുർക്കിയിലെ ഡെനിസ്ലിയിലാണ് ഈ മനോഹര സ്ഥലം സ്ഥിതിചെയ്യുന്നത്. എവിടെ നോക്കിയാലും പരന്നുകിടക്കുന്ന വെള്ളമണലും ചുടുനീരുറവകളുമെല്ലാം നിറഞ്ഞ ഈ പ്രദേശം സഞ്ചാരികളുടെ പറുദീസയാണ്‌. കാണാനും അറിയാനും ഒട്ടേറെ കാര്യങ്ങളും ഇവിടെയുണ്ട്.

Cappadocia, Turkey. Image Credit : tawatchaiprakobkit/istockphoto

പമുക്കലെ നാചുറല്‍ പാര്‍ക്ക്‌

ADVERTISEMENT

പമുക്കലെയിലെ നാച്ചുറല്‍ പാര്‍ക്കാണ് കോട്ടണ്‍ കൊട്ടാരം എന്ന് അറിയപ്പെടുന്നത്. പതിനേഴോളം ചൂടുനീരുറവകൾക്കും ട്രാവെർട്ടൈൻ ടെറസുകൾക്കും പേരുകേട്ട ഈ പ്രദേശത്ത് പുരാതന നഗരമായ ഹീരാപോളിസിന്‍റെ അവശിഷ്ടങ്ങള്‍ കാണാം. സന്ദർശകർക്ക് ഒരു ബോട്ട് വാടകയ്‌ക്ക് എടുത്ത് ഇവിടെയുള്ള ചെറിയ തടാകത്തില്‍ സവാരി നടത്താം.

ട്രാവെർട്ടൈൻസിലൂടെ നടക്കാം

യുനെസ്കോയുടെ ലോക പൈതൃക സ്ഥാനമായി അടയാളപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളാണ് ട്രാവെർട്ടൈനുകൾ. വെളുത്ത ധാതുക്കള്‍ നിറഞ്ഞ പാറകളും കുന്നുകളുമാണ് ഇതിന്‍റെ പ്രത്യേകത. ഇവിടെ സന്ദര്‍ശകര്‍ നഗ്നപാദരായി നടക്കേണ്ടതുണ്ട്.

Turkey natural travertine pools and terraces in Pamukkale cotton castle. Image Credit : fokkebok /.istockphoto

ക്ലിയോപാട്രയുടെ കുളം

ADVERTISEMENT

യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ, പമുക്കലെയിലെ പുരാതന കുളം, ക്ലിയോപാട്രയുടെ കുളം എന്നും അറിയപ്പെടുന്നു. ട്രാവെർട്ടൈൻ ടെറസുകൾക്ക് സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്. എപ്പോഴും കുമിളകള്‍ ഉയര്‍ന്ന് ഷാംപെയ്ൻ പോലെ നുരയുന്ന ഇവിടുത്തെ വെള്ളത്തിനും ചൂടാണ്. കാൽസ്യം സമ്പുഷ്ടമായ വെള്ളം നിറഞ്ഞ ഈ കുളം സ്ഫടികസമാനമാണ്.

ചൂടന്‍ ബലൂണില്‍ പറന്നുയരാം

പമുക്കലെയിലെ വെളുത്ത ട്രാവെർട്ടൈൻ ഭൂപ്രദേശം സൂര്യാസ്തമയ സമയത്താണ് ഏറ്റവും മനോഹരമാകുന്നത്. ഈ സമയത്ത് ആകാശത്ത് പറന്നുയര്‍ന്ന് പ്രകൃതിഭംഗി ആസ്വദിക്കാന്‍ ഹോട്ട് എയർ ബലൂൺ റൈഡുകളുണ്ട്. ഇതിനായി ഓൺലൈനായോ ഏജന്റുമാർ വഴിയോ ബുക്കിങ് നടത്താം. ഇതേപോലെ പാരാഗ്ലൈഡിംഗ് ചെയ്യാനും അവസരമുണ്ട്.

ലാവോഡികിയ

ADVERTISEMENT

ഡെനിസ്ലിയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ വടക്കായി ലൈക്കോസ് നദിയുടെ സമതലത്തില്‍ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് ലാവോഡികിയ. റോമൻ സാമ്രാജ്യത്തിലെ ഏറ്റവും പഴയ ക്രിസ്ത്യൻ സമൂഹങ്ങളില്‍ ഒന്നായിരുന്നു ഇവിടം. ഹെല്ലനിസ്റ്റിക് കാലഘട്ടത്തിൽ സ്ഥാപിതമായ ലാവോഡികിയ, ഹിരാപോളിസിനും ട്രിപ്പോളിസിനും ഒപ്പം ഏറ്റവും പ്രധാനപ്പെട്ട ജനവാസകേന്ദ്രമായിരുന്നു. ഒട്ടേറെ ഭൂകമ്പങ്ങളില്‍ തകര്‍ന്നു പോയിരുന്നെങ്കിലും ഈ നഗരം പലതവണ പുനസ്ഥാപിക്കപ്പെട്ടു. 8,000-ത്തിലധികം ഇരിപ്പിടങ്ങൾ, നാല് ബാത്ത് കോംപ്ലക്സുകൾ, അഞ്ച് അഗോറകൾ, രണ്ട് തിയേറ്ററുകൾ, ഒരു ജിംനേഷ്യം, ഒരു ബൗള്യൂട്ടേറിയൻ അല്ലെങ്കിൽ സെനറ്റ് ഹൗസ് എന്നിവയുള്ള വലിയ ഒരു പുരാതന സ്റ്റേഡിയവും ഇവിടെയുണ്ട്.

കരാഹയിത് ഹോട്ട് സ്പ്രിംഗ്സ്

കാൽസൈറ്റ് പാറകളിൽ നിന്ന് ഉത്ഭവിക്കുന്ന താപ നീരുറവകളാണ് കരാഹായിത് ഹോട്ട് സ്പ്രിംഗ്‌സ് എന്നറിയപ്പെടുന്നത്. മഗ്നീഷ്യം, കാൽസ്യം, സൾഫർ എന്നിങ്ങനെയുള്ള ധാതുക്കളുടെ സാന്നിധ്യം മൂലം, ഇവിടുത്തെ വെള്ളം ചെറുതായി ചുവപ്പ് നിറം കലര്‍ന്നതാണ്. ഈ താപ നീരുറവകൾക്ക് രോഗശാന്തി ഗുണങ്ങളുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ ജൂണിലും ഇവിടെ രാജ്യാന്തര കരാഹായിത് റെഡ് വാട്ടർ കൾച്ചർ ആൻഡ് ടൂറിസം ഫെസ്റ്റിവൽ  സംഘടിപ്പിക്കാറുണ്ട്. 

പമുക്കലെ ആംഫിതിയേറ്റർ

ഹിരാപോളിസിന്റെ ഹൃദയഭാഗത്തുള്ള ഒരു കുന്നിൻ മുകളിലാണ്, പമുക്കലെ ആംഫിതിയേറ്റർ അഥവാ റോമൻ തിയേറ്റർ സ്ഥിതി ചെയ്യുന്നത്. എ ഡി രണ്ടാം നൂറ്റാണ്ടിൽ ഹാഡ്രിയൻ ചക്രവർത്തിയുടെ കാലത്ത് നിര്‍മ്മിച്ച ഇവിടെ ഏകദേശം 12,000 പേർക്ക് ഇരിക്കാൻ കഴിയും. ചുണ്ണാമ്പുകല്ലും മാർബിളും ഉപയോഗിച്ചാണ് ഇത് കെട്ടിപ്പൊക്കിയത്. സഞ്ചാരികള്‍ക്കായി ഇവിടെ ഗൈഡഡ് ടൂറുകൾ ലഭ്യമാണ്.

പമുക്കലെ സന്ദർശിക്കാൻ പറ്റിയ സമയം

ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള വസന്തകാലമാണ് പമുക്കലെ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ മാസങ്ങളിൽ കാലാവസ്ഥ സുഖകരമാണ്, ഏകദേശം 15 ഡിഗ്രി സെൽഷ്യസ് മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയാണ് ഈ സമയത്തെ താപനില. മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള വേനൽക്കാലത്ത് പമുക്കലെയിൽ ചൂട് 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ശീതകാലത്ത് താപനില 0 ഡിഗ്രി സെൽഷ്യസിൽ താഴെയാകും.

English Summary:

One of the most stunning locations in the World.