പഞ്ചസാര വാരിവിതറിയതു പോലെ വെളുത്ത നിറമുള്ള മണല്‍ വിരിച്ച കടല്‍ത്തീരങ്ങള്‍ ലോകത്തെങ്ങുമുണ്ട്. ഇവയില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായി, രക്തച്ചുവപ്പ് പടര്‍ന്ന്, മനോഹരമായി കാണപ്പെടുന്ന ഒരു ബീച്ചാണ് ചൈനയിലെ ലിയോണിങ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന പാൻജിനിലുള്ള റെഡ് ബീച്ച്. ശരത്കാലമാകുമ്പോഴേക്കും ചുവന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഞ്ചസാര വാരിവിതറിയതു പോലെ വെളുത്ത നിറമുള്ള മണല്‍ വിരിച്ച കടല്‍ത്തീരങ്ങള്‍ ലോകത്തെങ്ങുമുണ്ട്. ഇവയില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായി, രക്തച്ചുവപ്പ് പടര്‍ന്ന്, മനോഹരമായി കാണപ്പെടുന്ന ഒരു ബീച്ചാണ് ചൈനയിലെ ലിയോണിങ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന പാൻജിനിലുള്ള റെഡ് ബീച്ച്. ശരത്കാലമാകുമ്പോഴേക്കും ചുവന്ന നിറമുള്ള കടല്‍ പോലെ ഇവിടമെങ്ങും നിറം പടരും. ഈ കാഴ്ച കാണാന്‍ ഭൂഗോളത്തിന്‍റെ മുക്കിലും മൂലയിലും നിന്നുമുള്ള സഞ്ചാരികള്‍ ഇവിടേക്കെത്തും.

Red beach. Image Credit: F. Setiawan/shutterstock

സവിശേഷമായ ചുവന്ന നിറമുള്ള സീപ് വീഡാണ് ഈ ചുവപ്പ് നിറത്തിന് കാരണം.  സുയെദ സല്‍സ(Suaeda salsa) എന്ന് പേരായ ഈ സസ്യത്തിന്‌ ഉയര്‍ന്ന അളവില്‍ ലവണാംശം ആഗിരണം ചെയ്യാന്‍ കഴിവുണ്ട്. വളരെ ക്ഷാരഗുണമുള്ള മണ്ണിൽ ജീവിക്കാൻ കഴിയുന്ന ചുരുക്കം ചില സസ്യങ്ങളിൽ ഒന്നാണ് ഇത്. സെപ്റ്റംബർ മുതൽ ഒക്‌ടോബർ ആദ്യം വരെയുള്ള സമയത്ത് ഇവയുടെ നിറം പച്ചയില്‍ നിന്നും ചുവപ്പായി മാറും.

ADVERTISEMENT

ബെയ്ജിങിൽ നിന്ന് ഏകദേശം ആറ് മണിക്കൂർ യാത്ര ചെയ്താൽ പാന്‍ജിനിലെത്താം. ബസിലോ ട്രെയിനിലോ പാൻജിനിൽ എത്തിച്ചേരാം. ലോകത്തിലെ ഏറ്റവും വലിയ തണ്ണീർത്തടങ്ങളിൽ ഒന്നാണ് ഈ പ്രദേശം. സഞ്ചാരികള്‍ക്ക് നടക്കാനായി പ്രത്യേക നടപ്പാതകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ ഇവിടം സന്ദര്‍ശിക്കുന്നുവെന്നാണ് കണക്ക്. ചൈനയില്‍ ഏറ്റവും കൂടുതല്‍ ഫോട്ടോകള്‍ എടുത്ത പ്രദേശങ്ങളില്‍ ഒന്നുകൂടിയാണിത്‌.

റെഡ് ബീച്ച് ഒരു സംരക്ഷിത പ്രകൃതി സംരക്ഷണ കേന്ദ്രമാണ്. പേരില്‍ ബീച്ചുണ്ടെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ ഒരു ചതുപ്പാണ്‌. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചതുപ്പ് പ്രദേശങ്ങളില്‍ ഒന്നാണിത്. ഇവിടെ മണല്‍ കാണാനാവില്ല എന്നതും ഒരു പ്രത്യേകതയാണ്. 

ADVERTISEMENT

 തീരത്ത് ഏകദേശം 260 ലധികം ഇനം പക്ഷികളും 399 ഇനം വന്യജീവികളും വസിക്കുന്നു. വംശനാശഭീഷണി നേരിടുന്ന ബ്ലാക്ക് മൗത്ത് ഗല്‍, ചുവന്ന കിരീടമുള്ള കൊക്ക് മുതലായവയും ഈ പ്രദേശത്ത് കാണാം. പേപ്പര്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഈറ്റകളും ഈ ചതുപ്പ് പ്രദേശത്ത് ധാരാളമായി കാണപ്പെടുന്നു.

റെഡ് ബീച്ച് കൂടാതെ, പ്രകൃതിദത്തമായ വേറെയും അത്ഭുതക്കാഴ്ചകള്‍ പാന്‍ജിനിലുണ്ട്. 321 ഇനം മൃഗങ്ങളുടെ സ്വാഭാവിക ആവാസകേന്ദ്രമായ ഷുവാങ്ടൈഹെകൗ സ്റ്റേറ്റ് നാച്ചുറൽ റിസർവ്, ബോഹായ് കടലിലെ ഗോൾഡൻ ബീച്ച്, ചൈനീസ് കാലിഗ്രാഫി ലിഖിതങ്ങള്‍ കൊത്തിയ ശിലാഫലകങ്ങള്‍ നിറഞ്ഞ പാൻഷാനിലെ ഹുബിൻ പാർക്ക് എന്നിവയും പാന്‍ജിനിലെ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍പ്പെടുന്നു.

English Summary:

The red beach is located in Panjin city liaoning China.