ലോകത്തെ അദ്ഭുതപ്പെടുത്തിയ നിര്‍മിതിയായ താജ്മഹലിനോടു ചേര്‍ന്നു നടത്തുന്ന സാംസ്‌ക്കാരിക ആഘോഷമാണ് താജ് മഹോത്സവ്. 18 ന് തുടങ്ങിയ ആഘോഷം 27 വരെയാണ്. ഇന്ത്യയുടെ സാംസ്‌ക്കാരികവും കലാപരവുമായ വൈവിധ്യത്തേയും സമ്പന്നതയേയും കാണിക്കുന്ന ആഘോഷമാണിത്. പത്തു ദിവസത്തോളം നീണ്ടു നില്‍ക്കുന്ന താജ് മഹോത്സവില്‍ പ്രാദേശിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ അദ്ഭുതപ്പെടുത്തിയ നിര്‍മിതിയായ താജ്മഹലിനോടു ചേര്‍ന്നു നടത്തുന്ന സാംസ്‌ക്കാരിക ആഘോഷമാണ് താജ് മഹോത്സവ്. 18 ന് തുടങ്ങിയ ആഘോഷം 27 വരെയാണ്. ഇന്ത്യയുടെ സാംസ്‌ക്കാരികവും കലാപരവുമായ വൈവിധ്യത്തേയും സമ്പന്നതയേയും കാണിക്കുന്ന ആഘോഷമാണിത്. പത്തു ദിവസത്തോളം നീണ്ടു നില്‍ക്കുന്ന താജ് മഹോത്സവില്‍ പ്രാദേശിക കലാകാരന്മാരും കൈത്തറി കരകൗശല വിദഗ്ധരും പങ്കെടുക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളുടെ അവതരണവും താജ് മഹോത്സവിന്റെ ഭാഗമായി നടക്കും. ആദ്യ താജ് മഹോത്സവ് 1992 ലാണ് അരങ്ങേറിയത്. ഇക്കുറി മുപ്പത്തിരണ്ടാം പതിപ്പാണ് ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ സംഘടിപ്പിക്കപ്പെടുന്നത്. ‘സംസ്‌കൃതിയും സമൃദ്ധിയും’ എന്നതാണ് ഈ വർഷത്തെ തീം.

താജ് മഹോത്സവിൽ നിന്നുള്ള കാഴ്ചകൾ. Image Credit :uttarpradeshtourism/instagram

ഉത്തര്‍പ്രദേശിലെ വിനോദ സഞ്ചാരവകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ഈ വാര്‍ഷിക മേള സംഘടിപ്പിക്കുന്നത്. മുഗള്‍ ശൈലിയിലുള്ള ഘോഷയാത്രയും നാടോടി കലാരൂപങ്ങളുടെ അവതരണവും ഇതിന്റെ ഭാഗമായി നടക്കും. 18, 19 നൂറ്റാണ്ടിലെ മുഗള്‍ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന നിരവധി പരിപാടികള്‍ താജ് മഹോത്സവവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യക്ക് അകത്തു നിന്നും പുറത്തുനിന്നുമുള്ള നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന സാംസ്‌ക്കാരിക പരിപാടിയായി താജ് മഹോത്സവ് മാറിയിട്ടുണ്ട്. 

താജ് മഹോത്സവിൽ നിന്നുള്ള കാഴ്ചകൾ. Image Credit :uttarpradeshtourism/instagram
ADVERTISEMENT

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ധരും പാരമ്പര്യ കലാകാരന്മാരുമെല്ലാം ഒത്തുചേരുന്ന താജ് മഹോത്സവ് സഞ്ചാരികള്‍ക്ക് സവിശേഷമായ അനുഭവമായി മാറുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്ഷണങ്ങള്‍ രുചിച്ചു നോക്കാനുള്ള അവസരവും താജ് മഹോത്സവിന്റെ ഭാഗമായി ലഭിക്കും. തമിഴ്‌നാട്, ഗുജറാത്ത്, പശ്ചിമബംഗാള്‍, കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം കലാകാരന്മാരും കരകൗശല വിദഗ്ധരും ഇവിടേക്കെത്തും. 

താജ്മഹല്‍ കാണാന്‍ പദ്ധതിയുണ്ടെങ്കില്‍ താജ് മഹോത്സവിന്റെ ദിവസങ്ങളിലാണെങ്കില്‍ കൂടുതല്‍ സമയം ആഗ്രയില്‍ ചെലവഴിക്കുന്നുവെന്നു ഉറപ്പുവരുത്തുക. ഇത് അധിക അനുഭവമാവുമെന്നുറപ്പ്. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ശില്‍പ്പഗ്രാം കേന്ദ്രമായാണ് താജ് മഹോത്സവ് നടക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 50 രൂപയാണ് പ്രവേശന ടിക്കറ്റ് നിരക്ക്. അഞ്ചുവയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും വിദേശികള്‍ക്കും പ്രവേശനം സൗജന്യമാണ്.

English Summary:

All About The Taj Mahotsav 2024