വടക്കു - കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഒരു കിടിലൻ വിമാനയാത്രാ പാക്കേജുമായി ഐആർസിടിസി. മാർച്ച് 11 മുതൽ 17 വരെയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോര്‍പറേഷൻ ലിമിറ്റഡ് (IRCTC) ന്റെ നേതൃത്വത്തിലുള്ള വടക്കു - കിഴക്കൻ യാത്ര. അസം, മേഘാലയ എന്നീ വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ഉദ്ദേശിച്ചാണ് വിമാനയാത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കു - കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഒരു കിടിലൻ വിമാനയാത്രാ പാക്കേജുമായി ഐആർസിടിസി. മാർച്ച് 11 മുതൽ 17 വരെയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോര്‍പറേഷൻ ലിമിറ്റഡ് (IRCTC) ന്റെ നേതൃത്വത്തിലുള്ള വടക്കു - കിഴക്കൻ യാത്ര. അസം, മേഘാലയ എന്നീ വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ഉദ്ദേശിച്ചാണ് വിമാനയാത്ര പാക്കേജ് സംഘടിപ്പിച്ചിരിക്കുന്നത്.

ഏഴു ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ ഗുവഹാത്തി, ചിറാപുഞ്ചി, കാസിരംഗ ദേശീയോദ്യാനം, മൗലിനോങ് തുടങ്ങിയ  വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും. നെടുമ്പാശ്ശേരിയിൽ നിന്നും ഗുവഹാത്തിയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകൾ, പ്രഭാത ഭക്ഷണം, അത്താഴം എന്നിവയോടൊപ്പം ഹോട്ടൽ താമസം, യാത്രകൾക്ക് വാഹനം,  ഐ ആർസിടിസി ടൂർ മാനേജറുടെ സേവനം,  യാത്രാ ഇൻഷുറൻസ്  തുടങ്ങിയവയും ഈ വിമാനയാത്രാ പാക്കേജിൽ ഉൾപ്പെടുന്നു. 51,250 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

ADVERTISEMENT

കസിരംഗ ദേശീയ പാർക്കും കാമാഖ്യ ക്ഷേത്രവും

നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളാണ് അസമിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. കാമാഖ്യ ക്ഷേത്രവും ബ്രഹ്മപുത്ര നദിയും കാസിരംഗ ദേശീയോദ്യാനവും കകോചാങ്ങ് വെള്ളച്ചാട്ടം തുടങ്ങി വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് അസമിൽ ഉള്ളത്. പ്രാദേശിക ശാസ്ത്ര കേന്ദ്രം, തലാതൽ ഘർ, അസം മൃഗശാല, ഫാൻസി ബസാർ തുടങ്ങി നിരവധി കേന്ദ്രങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. 

ADVERTISEMENT

പ്രകൃതിഭംഗി കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന മേഘാലയ

വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയുടെ പ്രത്യേകത തന്നെ അവിടുത്തെ പ്രകൃതിഭംഗിയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് ചിറാപുഞ്ചി. വർഷം മുഴുവൻ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം കൂടിയാണ് ചിറാപുഞ്ചി. വേരുകളുടെ പാലവും മാവ്സമൈ ഗുഹയും എല്ലാം ചിറാപുഞ്ചിയുടെ പ്രത്യേകതയാണ്. ഷില്ലോങ്ങ്, മാവ്ലിന്നോങ്ങ് ഗ്രാമം, ബൽപാക്രം നാഷണൽ പാർക്ക്, ഡോൺ ബോസ്കോ മ്യൂസിയം തുടങ്ങി മേഘാലയിൽ നിരവധി പ്രദേശങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

ADVERTISEMENT

കേന്ദ്ര/സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് LTC സൗകര്യം ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 

ഐ ആർ സി ടി സി – 8287932082

ഇ മെയിൽ – tourismkerala@irctc.com, 

വെബ്സൈറ്റ് – https://www.irctctourism.com/tourpackageBooking

English Summary:

Assam Meghalaya air package, Travel News.