ഓശാനയുടെ കുരുത്തോല കയ്യിലേന്തി ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ വിശുദ്ധവാര ആചരണത്തിലേക്ക് കടന്നിരിക്കുകയാണ്. യേശുവിന്റെ അന്ത്യ അത്താഴവും കുരിശുമരണവും ഉത്ഥാനവും അനുസ്മരിപ്പിക്കുന്ന ദിവസങ്ങളാണ് വരാൻ പോകുന്നത്. പെസഹാവ്യാഴവും ദുഃഖവെള്ളിയും കടന്ന് ഉത്ഥാനത്തിന്റെ, ഉയിർപ്പിന്റെ സന്തോഷം പങ്കുവയ്ക്കുന്ന

ഓശാനയുടെ കുരുത്തോല കയ്യിലേന്തി ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ വിശുദ്ധവാര ആചരണത്തിലേക്ക് കടന്നിരിക്കുകയാണ്. യേശുവിന്റെ അന്ത്യ അത്താഴവും കുരിശുമരണവും ഉത്ഥാനവും അനുസ്മരിപ്പിക്കുന്ന ദിവസങ്ങളാണ് വരാൻ പോകുന്നത്. പെസഹാവ്യാഴവും ദുഃഖവെള്ളിയും കടന്ന് ഉത്ഥാനത്തിന്റെ, ഉയിർപ്പിന്റെ സന്തോഷം പങ്കുവയ്ക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓശാനയുടെ കുരുത്തോല കയ്യിലേന്തി ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ വിശുദ്ധവാര ആചരണത്തിലേക്ക് കടന്നിരിക്കുകയാണ്. യേശുവിന്റെ അന്ത്യ അത്താഴവും കുരിശുമരണവും ഉത്ഥാനവും അനുസ്മരിപ്പിക്കുന്ന ദിവസങ്ങളാണ് വരാൻ പോകുന്നത്. പെസഹാവ്യാഴവും ദുഃഖവെള്ളിയും കടന്ന് ഉത്ഥാനത്തിന്റെ, ഉയിർപ്പിന്റെ സന്തോഷം പങ്കുവയ്ക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓശാനയുടെ കുരുത്തോല കയ്യിലേന്തി ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ വിശുദ്ധവാര ആചരണത്തിലേക്ക് കടന്നിരിക്കുകയാണ്. യേശുവിന്റെ അന്ത്യ അത്താഴവും കുരിശുമരണവും ഉത്ഥാനവും അനുസ്മരിപ്പിക്കുന്ന ദിവസങ്ങളാണ് വരാൻ പോകുന്നത്. പെസഹാവ്യാഴവും ദുഃഖവെള്ളിയും കടന്ന് ഉത്ഥാനത്തിന്റെ, ഉയിർപ്പിന്റെ സന്തോഷം പങ്കുവയ്ക്കുന്ന ഈസ്റ്റർ ദിനത്തിനായുള്ള കാത്തിരിപ്പിലാണ് ഓരോ വിശ്വാസിയും. നിരവധി പേരാണ് ഈ സമയത്ത് തീർഥാടന യാത്രകൾ നടത്തുന്നത്. ഈസ്റ്റർ ദിനത്തിൽ വിശുദ്ധ നാടുകളിലേക്കും വത്തിക്കാനിലേക്കുമൊക്കെ യാത്ര നടത്തുന്നവരുണ്ട്. അൻപതു ദിവസത്തെ നോമ്പ് പൂർത്തിയാക്കി കുരിശിന്റെ വഴിയുടെ പാതയിലൂടെ കൂടുതൽ വിശുദ്ധിയിലേക്ക് നടന്നടുക്കുകയാണ് ഓരോ വിശ്വാസിയും. ലോകമെങ്ങും വ്യത്യസ്തമായ രീതിയിലാണ് ഈസ്റ്റർ ആഘോഷങ്ങൾ നടക്കുന്നത്. 

The Jesus way in Jerusalem. Image Credit : TTstudio/shutterstock

ബിബ്ലിക്കൽ ചരിത്രവും പാരമ്പര്യവുമുള്ള ജറുസലം

ADVERTISEMENT

നിലവിലെ സ്ഥിതിയിൽ ഇസ്രയേലിലേക്ക് യാത്ര ചെയ്യുന്നത് അത്ര സുരക്ഷിതമല്ല. പ്രദേശത്തെ യുദ്ധവും സംഘർഷങ്ങളും യാത്ര ചിലപ്പോൾ പ്രതിസന്ധിയിലാക്കിയേക്കാം. അതുകൊണ്ടുതന്നെ സർക്കാർ നിർദ്ദേശം അനുസരിച്ച് വേണം ഇവിടേക്ക് യാത്ര ചെയ്യാൻ. ക്രൈസ്തവർക്ക് മാത്രമല്ല ജൂതർക്കും മുസ്‌ലിംകൾക്കും മതപരമായി ഏറെ പ്രധാനപ്പെട്ട സ്ഥലമാണ് ജറുസലം. ഈ നഗരത്തിന്റെ ആത്മീയമായ ആകർഷണം ഇവിടേക്ക് എത്തുന്നവരെ വിശാലമനസ്സുള്ളവരാക്കി മാറ്റുന്നു. ഓരോ വർഷവും ക്രിസ്ത്യൻ വിനോദസഞ്ചാരികളും ഈജിപ്തിൽ നിന്നുള്ള വിശ്വാസികളും അർമേനിയൻ സന്ദർശകരും ഇവിടേക്ക് എത്തുന്നു. യേശുവിന്റെ അവസാനയാത്ര നടന്ന ഇടങ്ങൾ സന്ദർശിക്കുവാൻ. ദുഃഖവെള്ളിയാഴ്ച ഇവിടെ നടത്തപ്പെടുന്ന കുരിശിന്റെ വഴിയിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധിപേരാണ് എത്തുന്നത്. യേശു ജനിച്ച സ്ഥലമായ ബത്‌ലഹേമും ഇവിടേക്കുള്ള യാത്രയുടെ ഭാഗമായി സന്ദർശിക്കാവുന്നതാണ്. 

അൽ അഖ്സ മസ്‌ജിദ് (Photo by AHMAD GHARABLI / AFP)

ലോക ക്രൈസ്തവരുടെ കേന്ദ്രമായ വത്തിക്കാൻ സിറ്റി

ADVERTISEMENT

ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ കേന്ദ്രമാണ് വത്തിക്കാൻ സിറ്റി. ലോകത്തിലെതന്നെ ഏറ്റവും വലിയ ദേവാലയമായ സെന്റ് പീറ്റേഴ്സ് ബസിലിക്ക ഇവിടെയാണ്. കത്തോലിക്കാ സഭയുടെ ആത്മീയാചാര്യൻ മാർപാപ്പയും വത്തിക്കാനിലാണ്. വിശുദ്ധവാരത്തിലും ഈസ്റ്റർ ദിനത്തിലും സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളാൻ നിരവധി ക്രൈസ്തവരാണ് എത്തിച്ചേരുന്നത്. വത്തിക്കാനിൽ എത്തിയാൽ ഇവിടെയുള്ള മ്യൂസിയങ്ങളും സിസ്റ്റൈൻ ചാപ്പലും നിർബന്ധമായും സന്ദർശിക്കേണ്ടതാണ്. പ്രശസ്ത ചിത്രകാരനായ മൈക്കൽ ആഞ്ജലോയുടെ ചുമർ ചിത്രങ്ങൾ ഇവിടെ കാണാൻ കഴിയും. വത്തിക്കാൻ സിറ്റിയുടെ മതിലിന് അപ്പുറം റോം ആണ്. നാല് പേപൽ ബസിലിക്കകൾ ഉൾപ്പെടെ ഇവിടെയും നിരവധി കാഴ്ചകളാണ് സന്ദർശകരെ കാത്തിരിക്കുന്നത്.

ഇത്യോപ്യൻ ഓർത്തഡോക്സ് വിശ്വാസങ്ങളെ അടുത്തറിയാം

ADVERTISEMENT

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്തുമത വിശ്വാസ കേന്ദ്രമാണ് ഇത്യോപ്യ. എഡി നാലാം നൂറ്റാണ്ടു മുതലുള്ള ക്രൈസ്തവ പാരമ്പര്യമാണ് ഇത്യോപ്യയ്ക്ക് ഉള്ളത്. ഇത്യോപ്യൻ ക്രൈസ്തവ ഓർത്തഡോക്സ് പാരമ്പര്യത്തിന്റെ കേന്ദ്രം എന്നു പറയുന്നത് ലാലിബെലയാണ്. പർവതങ്ങളുടെ വശങ്ങളിൽ സ്ഥിതി ചെയ്യുന്ന 11 പള്ളികളാണ് ഇവിടെയുള്ളത്. ഈസ്റ്റർ ഇവിടെ പ്രാദേശികമായി അറിയപ്പെടുന്നത് ടിൻസായെ എന്നാണ്. ഇവിടം സന്ദർശിക്കാൻ പറ്റിയ ഏറ്റവും അനുയോജ്യമായ സമയവും ഈസ്റ്റർ കാലമാണ്. ഒരു പള്ളിയിൽനിന്ന് മറ്റൊരു പള്ളിയിലേക്ക് വെള്ളവസ്ത്രധാരികളായ തീർഥാടകർ പതിയെ നീങ്ങുന്നത് വ്യത്യസ്തമായ ഒരു കാഴ്ചയാണ്. പാശ്ചാത്യ ഓർത്തഡോക്സ്, കാത്തലിക്, പ്രൊട്ടസ്റ്റന്റ് ചർച്ചുകളിൽനിന്ന് വ്യത്യസ്തമായ രീതിയാണ് ഇത്യോപ്യൻ ഓർത്തഡോക്സ് വിഭാഗത്തിന്റേത്. അതുകൊണ്ടുതന്നെ ഒരു പ്രാദേശിക ഗൈഡിന്റെ സഹായത്തോടെ ലാലിബെല സന്ദർശിക്കുന്നതായിരിക്കും ഉത്തമം.

Lalibela, Ethiopia. Image Credit : Katja Tsvetkova/shutterstock
English Summary:

Timing of Pilgrimage Journeys: Journeys can be made during Easter