യാത്രകൾക്ക് പ്രിയം കൂടി വരികയാണ്. തനിച്ചും കൂട്ടമായും കുടുംബമായും ആളുകൾ യാത്ര ചെയ്യുന്നു. ഇതുവരെ കാണാത്ത ദേശങ്ങളും ചരിത്ര സ്മാരകങ്ങളും പുൽമേടും മലനിരകളും വരെ സഞ്ചാരികളുടെ യാത്രാപട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. കോവിഡിനു ശേഷം യാത്രകൾ പണ്ടത്തേതിനേക്കാൾ സജീവമായിരിക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകൾക്ക് പ്രിയം കൂടി വരികയാണ്. തനിച്ചും കൂട്ടമായും കുടുംബമായും ആളുകൾ യാത്ര ചെയ്യുന്നു. ഇതുവരെ കാണാത്ത ദേശങ്ങളും ചരിത്ര സ്മാരകങ്ങളും പുൽമേടും മലനിരകളും വരെ സഞ്ചാരികളുടെ യാത്രാപട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. കോവിഡിനു ശേഷം യാത്രകൾ പണ്ടത്തേതിനേക്കാൾ സജീവമായിരിക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങൾ സഞ്ചാരികളെ കൊണ്ട് നിറയുന്നു.

ഇന്ന് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരിൽ പലർ‌ക്കും പലപ്പോഴും തടസ്സമാകുന്നത് പണച്ചെലവാണ്. എന്നാൽ, കൊതിപ്പിക്കുന്ന പല വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ചെലവു കുറഞ്ഞ ഒരു ബദൽ ഉണ്ടെങ്കിലോ? 2024ൽ സഞ്ചാരികൾക്കിടയിൽ ട്രെൻഡ് ആകുന്നത് ഡെസ്റ്റിനേഷൻ ഡ്യൂപ്പിങ് ആണ്.

ADVERTISEMENT

എന്താണ് ഡെസ്റ്റിനേഷൻ ഡ്യൂപ്പിങ്? 

മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലും വലിയ തിരക്കാണ്. യാത്രകളുടെ സുഖം തന്നെ ഈ തിരക്ക് നഷ്ടപ്പെടുത്തുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് ഡെസ്റ്റിനേഷൻ ഡ്യൂപ്പിങ്ങിന്റെ പിറവി. തിരക്കുള്ള ഹോട് സ്പോട്ടുകൾക്ക് പകരം അതേ അനുഭവം പകരുന്ന മറ്റു ചില സ്ഥലങ്ങളിലേക്കുള്ള യാത്രയാണ് ഇത്. സോഷ്യൽ മീഡിയയിൽ ഇതു തരംഗമായി മാറിയിരിക്കുകയാണ്. യുവാക്കളായ സഞ്ചാരികൾ പുതിയ ഡെസ്റ്റിനേഷനുകൾ കണ്ടെത്തുന്നതിനാണു മുൻഗണന നൽകുന്നത്. എല്ലാവരും പോകുന്ന, ആളും തിരക്കും നിറഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളേക്കാൾ ആൾത്തിരക്ക് കുറഞ്ഞ, ശാന്തതയും സ്വസ്ഥതയും ലഭിക്കുന്ന സ്ഥലങ്ങൾക്കാണ് അവർ മുൻഗണന നൽകുന്നത്. അമിത ടൂറിസം മൂലം വലയുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഇത് വലിയ തോതിൽ ഗുണം ചെയ്യും. തിരക്കു കുറയുന്നതു പരിസ്ഥിതിക്കും ആ പ്രദേശങ്ങളിലെ സാമൂഹിക വ്യവസ്ഥിതിക്കും വലിയ മാറ്റമുണ്ടാക്കും. 

ADVERTISEMENT

സന്ദർശകരുടെ എണ്ണം നിയന്ത്രിച്ച് ഏഥൻസ്

ഏഥൻസ് പോലുള്ള നഗരങ്ങൾ സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം മുതൽ ഏഥൻസിലെ ചരിത്ര സ്മാരകമായ അക്രോപോളിസിൽ ദൈനംദിന സന്ദർശകരുടെ എണ്ണത്തിൽ പരിധിയുണ്ട്. ഒരു ദിവസം 20,000 സന്ദർശകരെ മാത്രമാണ് അനുവദിക്കുന്നത്. അതേസമയം, 2023 വിനോദസഞ്ചാര മേഖലയിൽ വലിയ വരുമാനമാണ് ഗ്രീസിന് ഉണ്ടാക്കിയത്. ഗ്രീക്ക് വിനോദസഞ്ചാരമന്ത്രി ഓൾഗ കെഫലോഗിയാനി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ADVERTISEMENT

ആൾക്കൂട്ട ടൂറിസം പൊതുജീവിതത്തെ ബാധിക്കുന്നതു കൊണ്ടുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ സ്ലോവേനിയയും മറ്റും നിരവധി മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തു വർഷമായി സുസ്ഥിര വിനോദസഞ്ചാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച സ്ലോവേനിയ വലിയ റിസോർട്ടുകൾ ഒഴിവാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. തുനീസിയയും ആൾക്കൂട്ട വിനോദസഞ്ചാരം ഒഴിവാക്കുന്ന നടപടികളിലാണ്. സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് തുനീസിയ സർക്കാരിന്റേത്.

Amsterdam, capital of the Netherlands. Image Credit : tunart/istockphoto

വിനോദസഞ്ചാര നികുതി വർദ്ധിപ്പിച്ച് വെനീസും ആംസ്റ്റർഡാമും

അമിതമായി വിനോദസഞ്ചാരികൾ എത്തുന്നതു തടയാൻ വിനോദസഞ്ചാര നികുതി ഏർപ്പെടുത്തിയിരിക്കുകയാണ് വെനീസും ആംസ്റ്റർഡാമും. ഐസ്‌ലൻഡും  ഈ നികുതിയെക്കുറിച്ച് ചിന്തിക്കുന്നു. 2040 ൽ കാർബൺ ന്യൂട്രാലിറ്റി പദവിയിലേക്ക് എത്താനാണ് ഐസ്​ലൻഡ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം,  വിനോദസഞ്ചാരികളുടെ ശ്രദ്ധയിൽ നിന്ന് മാറിക്കിടക്കുന്ന സ്ഥലങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കാൻ 10 ലക്ഷം യൂറോ മുടക്കി പ്രചാരണം നടത്താൻ ഒരുങ്ങുകയാണ് ഫ്രാൻസ്. 

English Summary:

Why is "destination duping" the newest travel fad and what does it mean?