പെയ്യാതെ പെയ്യാതെ പിടിച്ചു നിന്ന്, ഇപ്പോള്‍ പെയ്തലക്കുകയാണ് മഴ. വേനല്‍ മഴയുടെ ആശ്വാസമായി തുടങ്ങിയ മഴ കാലവര്‍ഷത്തിന്റെ കെടുതികളിലേക്കു കൂടി നീങ്ങിയതോടെ വെള്ളക്കെട്ടും മണ്ണിടിച്ചിലും ഗതാഗത തടസവുമെല്ലാം പതിവായിരിക്കുകയാണ്. എറണാകുളം മുതല്‍ വയനാട് വരെയുള്ള ഏഴു ജില്ലകളില്‍ വ്യാഴാഴ്ച്ച ഓറഞ്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെയ്യാതെ പെയ്യാതെ പിടിച്ചു നിന്ന്, ഇപ്പോള്‍ പെയ്തലയ്ക്കുകയാണ് മഴ. വേനല്‍ മഴയുടെ ആശ്വാസമായി തുടങ്ങിയ മഴ കാലവര്‍ഷത്തിന്റെ കെടുതികളിലേക്കു കൂടി നീങ്ങിയതോടെ വെള്ളക്കെട്ടും മണ്ണിടിച്ചിലും ഗതാഗത തടസവുമെല്ലാം പതിവായിരിക്കുകയാണ്. എറണാകുളം മുതല്‍ വയനാട് വരെയുള്ള ഏഴു ജില്ലകളില്‍ വ്യാഴാഴ്ച്ച ഓറഞ്ച് അലര്‍ട്ടായിരുന്നു. മഴ പെരുമഴയായതോടെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സന്ദര്‍ശകര്‍ക്ക് നിയന്ത്രണം വന്നിട്ടുണ്ട്. 

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ജില്ല ആലപ്പുഴയായിരുന്നു. -105.3 മില്ലിമീറ്റര്‍. മാര്‍ച്ച് ഒന്നു മുതലുള്ള വേനല്‍ മഴ സീസണില്‍ സംസ്ഥാനത്ത് ഇന്നലെ വരെ 326.4 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഇതോടെ കേരളത്തില്‍ വേനല്‍മഴ ഇതുവരെ 18% അധികമാവുകയും ചെയ്തിട്ടുണ്ട്. 

ADVERTISEMENT

അടച്ച വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

∙ മേയ് 18 മുതല്‍ തിരുവനന്തപുരം പൊന്‍മുടി ഹില്‍ സ്റ്റേഷനില്‍ സഞ്ചാരികള്‍ക്ക് നിരോധനമുണ്ട്. അധികൃതര്‍ അറിയിക്കുന്നതു വരെ ഈ നിരോധനം തുടരും. 

ADVERTISEMENT

∙ ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ രാത്രികാല യാത്രയ്ക്ക് നിരോധനമുണ്ട്. സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് വെള്ളച്ചാട്ടങ്ങള്‍ക്കും ജലാശയങ്ങള്‍ക്കും സമീപത്തുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഫ് റോഡ് സഫാരികള്‍ക്കും കര്‍ശന നിയന്ത്രണങ്ങളുണ്ട്. 

∙ കടലാക്രമണ സാധ്യതയുള്ള ബീച്ചുകള്‍ സന്ദര്‍ശിക്കരുതെന്ന് സഞ്ചാരികള്‍ക്ക് നിര്‍ദേശമുണ്ട്. 

ADVERTISEMENT

∙ കനത്തമഴയെ തുടര്‍ന്ന് അതിരപ്പിള്ളി വാഴച്ചാല്‍ ഉള്‍പ്പടെയുള്ള തൃശൂര്‍ ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്. വിലങ്ങന്‍ കുന്ന്, പൂമല ഡാം, കലശമല, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, ഏനാമാവ് നെഹ്‌റു പാര്‍ക്ക്, സ്‌നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച്, തുമ്പൂര്‍മുഴി റിവര്‍ഗാര്‍ഡന്‍ എന്നിവയടക്കമുള്ള കേന്ദ്രങ്ങളാണ് അടച്ചിരിക്കുന്നത്. 

ഗവിയില്‍ നിയന്ത്രണം

ഗവിയില്‍ കേരള വനം വകുപ്പിന്റെ വണ്ടിപ്പെരിയാര്‍-വള്ളക്കടവ് പ്രതിദിന ടൂറിന് ബുക്കു ചെയ്ത സഞ്ചാരികള്‍ക്കു മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു. മറ്റു വിനോദസഞ്ചാരികള്‍ക്ക് പ്രവേശന അനുമതിയില്ല. 

വര്‍ക്കലയില്‍ മലയിടിഞ്ഞു

വര്‍ക്കലയിലെ പാപനാശത്ത് ഹെലിപാഡിനോഡു ചേര്‍ന്നുള്ള ഭാഗം കനത്ത മഴയില്‍ ഇടിഞ്ഞു. ഇതുവരെ വര്‍ക്കല ബീച്ചിലേക്ക് സന്ദര്‍ശക നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും സഞ്ചാരികള്‍ കടലില്‍ ഇറങ്ങുന്നത് പരമാവധി കുറച്ച് സുരക്ഷിതമായ അകലത്തില്‍ കടല്‍ ആസ്വദിക്കണമെന്ന നിര്‍ദേശം അധികൃതര്‍ നല്‍കുന്നുണ്ട്. 

English Summary:

Heavy rain in Kerala: These tourist spots are closed.