ശാരീരിക ആരോഗ്യം പോലെ തന്നെ വ്യക്തികള്‍ക്കു പ്രധാനമാണ് മാനസികാരോഗ്യവും. അപൂര്‍വമായി കണ്ടു വരുന്ന ബൈ പോളാര്‍ ഡിസ്ഓര്‍ഡര്‍ മുതല്‍ കാരണമില്ലാത്ത വിഷാദവും സമ്മര്‍ദവുമെല്ലാം മാനസിക പ്രശ്‌നങ്ങളുടെ പരിധിയില്‍ വരും. മുതിര്‍ന്നവരില്‍ നാലിലൊന്നു പേരും കുട്ടികളില്‍ പത്തിലൊന്നു പേരും ഏതെങ്കിലും തരത്തിലുള്ള

ശാരീരിക ആരോഗ്യം പോലെ തന്നെ വ്യക്തികള്‍ക്കു പ്രധാനമാണ് മാനസികാരോഗ്യവും. അപൂര്‍വമായി കണ്ടു വരുന്ന ബൈ പോളാര്‍ ഡിസ്ഓര്‍ഡര്‍ മുതല്‍ കാരണമില്ലാത്ത വിഷാദവും സമ്മര്‍ദവുമെല്ലാം മാനസിക പ്രശ്‌നങ്ങളുടെ പരിധിയില്‍ വരും. മുതിര്‍ന്നവരില്‍ നാലിലൊന്നു പേരും കുട്ടികളില്‍ പത്തിലൊന്നു പേരും ഏതെങ്കിലും തരത്തിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാരീരിക ആരോഗ്യം പോലെ തന്നെ വ്യക്തികള്‍ക്കു പ്രധാനമാണ് മാനസികാരോഗ്യവും. അപൂര്‍വമായി കണ്ടു വരുന്ന ബൈ പോളാര്‍ ഡിസ്ഓര്‍ഡര്‍ മുതല്‍ കാരണമില്ലാത്ത വിഷാദവും സമ്മര്‍ദവുമെല്ലാം മാനസിക പ്രശ്‌നങ്ങളുടെ പരിധിയില്‍ വരും. മുതിര്‍ന്നവരില്‍ നാലിലൊന്നു പേരും കുട്ടികളില്‍ പത്തിലൊന്നു പേരും ഏതെങ്കിലും തരത്തിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാരീരിക ആരോഗ്യം പോലെ തന്നെ വ്യക്തികള്‍ക്കു പ്രധാനമാണ് മാനസികാരോഗ്യവും. അപൂര്‍വമായി കണ്ടു വരുന്ന ബൈ പോളാര്‍ ഡിസ്ഓര്‍ഡര്‍ മുതല്‍ കാരണമില്ലാത്ത വിഷാദവും സമ്മര്‍ദവുമെല്ലാം മാനസിക പ്രശ്‌നങ്ങളുടെ പരിധിയില്‍ വരും. മുതിര്‍ന്നവരില്‍ നാലിലൊന്നു പേരും കുട്ടികളില്‍ പത്തിലൊന്നു പേരും ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളിലൂടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും കടന്നുപോവുന്നവരാണെന്ന കണക്കുക തന്നെ എത്രത്തോളം സര്‍വവ്യാപിയും പ്രാധാന്യം അര്‍ഹിക്കുന്നതുമാണ് മാനസികാരോഗ്യ പ്രശ്‌നങ്ങളെന്നു കാണാം. ഈ പ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റമൂലിയായി പലപ്പോഴും യാത്രകള്‍ മാറാറുണ്ട്. മാനസികാരോഗ്യം സംരക്ഷിക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗങ്ങളിലൊന്നാണ് യാത്രകളെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന കാരണങ്ങള്‍ വിശദമായി നോക്കാം. 

1. പുതിയ മനുഷ്യര്‍ ∙ പുതിയ ലോകങ്ങള്‍- യാത്ര നല്‍കുന്ന ഏറ്റവും വലിയ പ്രതിഫലം പുതിയ മനുഷ്യരേയും പുതിയ ലോകങ്ങളേയും പരിചയപ്പെടാനാവുമെന്നതാണ്. ജീവിതത്തില്‍ സ്വാഭാവികമായുണ്ടാവുന്ന വിരസത അകറ്റാന്‍ യാത്രകള്‍ സഹായിക്കും. പുതിയ സംസ്‌ക്കാരങ്ങളേയും മനുഷ്യരേയും അടുത്തറിയുന്നതിലൂടെ സഹജീവിസ്‌നേഹം നിങ്ങളില്‍ വര്‍ധിക്കും. ശരിയായ യാത്രകള്‍ ക്ഷമ കൂട്ടുകയും പക്ഷപാതിത്വവും ആശങ്കയുമെല്ലാം കുറയ്ക്കുകയും ചെയ്യും. 

ADVERTISEMENT

2. പ്രതീക്ഷ കൂട്ടും ∙  നടത്തവും മലകയറ്റവുമെല്ലാം ശീലമാക്കിയിട്ടുള്ളവരില്‍ ജീവിതത്തിലുള്ള പ്രതീക്ഷ വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രാവിലെ പ്രകൃതിയുടെ മനോഹാരിതയും ആസ്വദിച്ച് നല്ല വായുവും ശ്വസിച്ചുള്ള നടത്തങ്ങളും പുതിയൊരു മലകയറുന്നതുമെല്ലാം ജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കുമെന്നുറപ്പ്. 

3. സമ്മര്‍ദം കുറയ്ക്കും ∙ 2013ല്‍ 25നും 70നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ പങ്കെടുത്ത 80% പേരും പറഞ്ഞതു യാത്രകള്‍ സമ്മര്‍ദം കുറച്ചുവെന്നാണ്. യാത്രകള്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്നതിന്റെ അനുഭവസാക്ഷ്യമാണിത്. 

ADVERTISEMENT

4. സര്‍ഗാത്മകത ∙  യാത്രകളിലൂടെ അറിയുന്ന പുതിയ സംസ്‌ക്കാരവും പുതിയ ജീവിതവും പുതിയ മനുഷ്യരും നമുക്കു പുതിയ ആശയങ്ങള്‍ കൂടിയാണ് നല്‍കുന്നത്. കൂടുതല്‍ ആഴത്തില്‍ ചിന്തിക്കാനും വ്യത്യസ്തമായ ചിന്തകളെ യോജിപ്പിക്കാനും യാത്രകള്‍ സഹായിക്കും. അതോടെ സര്‍ഗാത്മകത വര്‍ധിക്കുമെന്നതു യാത്രകളുടെ സ്വാഭാവിക പ്രതിഫലനമായി മാറുന്നു. 

5. ജോലിയിലെ കാര്യക്ഷമത ∙  400 യാത്രികര്‍ക്കിടയില്‍ ഹാര്‍വാഡ് ബിസിനസ് റിവ്യു നടത്തിയ സര്‍വേയില്‍ നല്ലൊരു ട്രിപ്പു കഴിഞ്ഞു വന്നാല്‍ കൂടുതല്‍ നന്നായി ജോലി ചെയ്യാന്‍ സാധിക്കാറുണ്ടെന്നു പ്രതികരിച്ചത് 94 ശതമാനമാണ്. ഇടവേളയെടുക്കുക, അവധി ആഘോഷിക്കുക, തിരിച്ചു വന്ന് കൂടുതല്‍ ഉഷാറായി ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങളെ ആ യാത്രകള്‍ സഹായിക്കും. 

ADVERTISEMENT

6. ആരോഗ്യം നോക്കാം ∙  യോഗ, മെഡിറ്റേഷന്‍ എന്നിവയൊക്കെ ഉള്‍പ്പെടുത്തിക്കൊണ്ട് ആരോഗ്യം സംരക്ഷിക്കാനായും യാത്രകള്‍ പോവാം. ഇത്തരം യാത്രകള്‍ നമ്മുടെ മാനസികാരോഗ്യത്തേയും വര്‍ധിപ്പിക്കും. മികച്ച ശാരീരിക ആരോഗ്യമുള്ളവരില്‍ മാനസികാരോഗ്യവും എളുപ്പം മികച്ചതാവും. 

7. നിങ്ങളുടെ സന്തോഷം ∙  വ്യക്തിപരമായ സന്തോഷങ്ങള്‍ക്കു വലിയ പ്രാധാന്യമുണ്ട്. നിങ്ങളുടെ സന്തോഷങ്ങള്‍ തിരിച്ചറിഞ്ഞ് അതിനായി പരിശ്രമിക്കുകയും സമയം കണ്ടെത്തുകയും ചെയ്യുക. സ്വന്തമായി ചെയ്യേണ്ട കാര്യങ്ങളുടെ ബക്കറ്റ് ലിസ്റ്റുണ്ടാക്കി അത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. ഇതെല്ലാം നിങ്ങളെ കൂടുതല്‍ സന്തോഷമുള്ളവരാക്കി മാറ്റും. 

8. ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം യാത്ര പോവാം ∙  യാത്രകള്‍ ഒറ്റക്കുള്ളവ മാത്രമല്ല. കുടുംബവുമൊത്തും സുഹൃത്തുക്കള്‍ക്കൊപ്പവും യാത്ര പോവാം. യാത്രക്കിടെ സംഭവിക്കുന്ന അനുഭവങ്ങളും വെല്ലുവിളികളുമെല്ലാം നിങ്ങളുടെ ബന്ധങ്ങളെ കൂടുതല്‍ ഊഷ്മളമാക്കും. മനോഹരമായ ഒരു ബീച്ചില്‍ ഇഷ്ട ഭക്ഷണവും രുചിച്ചുകൊണ്ട് കുടുംബത്തിനൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ ഇരിക്കുന്നത് ചിന്തിച്ചു നോക്കൂ. ഈ കാരണങ്ങള്‍ കൊണ്ടൊക്കെ യാത്രകള്‍ ജീവിതത്തെ കൂടുതല്‍ മനോഹരമാക്കുമെന്ന് ഉറപ്പിച്ചു പറയാം.

English Summary:

Travel is good for your mental health.