പരിചിതമല്ലാത്ത കാഴ്ചകൾ, മോഹിപ്പിക്കുന്ന ഭൂപ്രകൃതി, ഹരം പകരുന്ന വിനോദങ്ങൾ ഇതെല്ലാം കൊണ്ട് സമ്പന്നമാണ് പല രാജ്യങ്ങളും. ഇത്തരം രാജ്യങ്ങളിലേക്കൊക്കെ യാത്രകൾ പോകാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. ഈ ആഗ്രഹങ്ങളെയെല്ലാം പലപ്പോഴും പിന്നോട്ടു വലിക്കുന്ന ഒന്നാണ് പണത്തിന്റെ അപര്യാപ്തത. പണം അല്പം

പരിചിതമല്ലാത്ത കാഴ്ചകൾ, മോഹിപ്പിക്കുന്ന ഭൂപ്രകൃതി, ഹരം പകരുന്ന വിനോദങ്ങൾ ഇതെല്ലാം കൊണ്ട് സമ്പന്നമാണ് പല രാജ്യങ്ങളും. ഇത്തരം രാജ്യങ്ങളിലേക്കൊക്കെ യാത്രകൾ പോകാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. ഈ ആഗ്രഹങ്ങളെയെല്ലാം പലപ്പോഴും പിന്നോട്ടു വലിക്കുന്ന ഒന്നാണ് പണത്തിന്റെ അപര്യാപ്തത. പണം അല്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിചിതമല്ലാത്ത കാഴ്ചകൾ, മോഹിപ്പിക്കുന്ന ഭൂപ്രകൃതി, ഹരം പകരുന്ന വിനോദങ്ങൾ ഇതെല്ലാം കൊണ്ട് സമ്പന്നമാണ് പല രാജ്യങ്ങളും. ഇത്തരം രാജ്യങ്ങളിലേക്കൊക്കെ യാത്രകൾ പോകാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. ഈ ആഗ്രഹങ്ങളെയെല്ലാം പലപ്പോഴും പിന്നോട്ടു വലിക്കുന്ന ഒന്നാണ് പണത്തിന്റെ അപര്യാപ്തത. പണം അല്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിചിതമല്ലാത്ത കാഴ്ചകൾ, മോഹിപ്പിക്കുന്ന ഭൂപ്രകൃതി, ഹരം പകരുന്ന വിനോദങ്ങൾ ഇതെല്ലാം കൊണ്ട് സമ്പന്നമാണ് പല രാജ്യങ്ങളും. ഇത്തരം രാജ്യങ്ങളിലേക്കൊക്കെ യാത്രകൾ പോകാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. ഈ ആഗ്രഹങ്ങളെയെല്ലാം പലപ്പോഴും പിന്നോട്ടു വലിക്കുന്ന ഒന്നാണ് പണത്തിന്റെ അപര്യാപ്തത. പണം അല്പം കുറവെങ്കിലും വ്യക്തമായ ആസൂത്രണത്തോടെയും വിവേകത്തോടെയും യാത്രയ്ക്കുള്ള പദ്ധതികൾ തയ്യാറാക്കിയാൽ കുറഞ്ഞ ചെലവിൽ ചില രാജ്യങ്ങൾ സന്ദർശിക്കാം. മാത്രമല്ല, ഈ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അവിടെ താമസത്തിനും ഭക്ഷണത്തിനും യാത്രകൾക്കുമായി ചെലവാക്കേണ്ട തുകയെക്കുറിച്ചു ഒരു മുൻധാരണയും വേണം. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ വലിയ മുതൽ മുടക്കില്ലാതെ ആഗ്രഹിക്കുന്ന നാടുകളെല്ലാം കണ്ടു തിരിച്ചുവരാം. 

 

ADVERTISEMENT

അതിസുന്ദരമായ കാഴ്ചകൾ കൊണ്ട് സമ്പന്നമായ ഒരു ദ്വീപ് രാഷ്ട്രമാണ് ഇന്തോനേഷ്യ. മനോഹരമായ ബീച്ചുകളും പച്ച നിറം കൊണ്ട് വശീകരിക്കുന്ന പ്രകൃതിയും പൗരാണിക ക്ഷേത്രങ്ങളും പുകയുന്ന അഗ്നിപർവതങ്ങളും ചരിത്രത്തിന്റെ അവശേഷിപ്പുകളുമായി അതിഥികളെ കാത്തിരിക്കുന്ന മ്യൂസിയങ്ങളുമൊക്കെ ഇന്തോനേഷ്യയിലെ കാഴ്ചകളാണ്. ആ രാജ്യത്തേക്കാണ് യാത്ര പോകാൻ ആഗ്രഹിക്കുന്നതെങ്കിൽ, ധനച്ചെലവ് കുറയ്ക്കാൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നു നോക്കാം. 

 

പതിനേഴായിരത്തിലധികം ദ്വീപുകളുടെ കൂട്ടമാണ് ഇന്തോനേഷ്യ എന്ന രാജ്യം.  ഓരോ ദ്വീപുകളും മനോഹരമായ പ്രകൃതിയാൽ അനുഗ്രഹീതമാണ്. ജാവ ദ്വീപിലാണ് ആ രാജ്യത്തെ ഏറ്റവും കൂടുതൽ ആളുകൾ അധിവസിക്കുന്നത്. വ്യത്യസ്തമായ ജനവിഭാഗങ്ങളും സംസ്കാരവും പാരമ്പര്യവുമൊക്കെ ഓരോ ദ്വീപുകളുടെയും  സവിശേഷതകളാണ്. പുകയുന്ന അഗ്നിപർവ്വതങ്ങളും ലോകത്തു അപൂർവമായി മാത്രം കാണാൻ സാധിക്കുന്ന ഒറാങ്ഗുട്ട കുരങ്ങുവർഗങ്ങളും പോലുള്ള ഏറെ വ്യത്യസ്തമായ കാഴ്ചകൾ ഇന്തോനേഷ്യയുടെ പ്രത്യേകതയാണ്. 

 

ADVERTISEMENT

ഇന്ത്യൻ പൗരന്മാർക്കു വിസ ഓൺ അറൈവൽ പ്രകാരം സന്ദർശിക്കാൻ കഴിയുന്ന ഒരു രാജ്യമാണ് ഇന്തോനേഷ്യ. എയർപോർട്ടിൽ ഇറങ്ങിയതിനുശേഷം വളരെ എളുപ്പത്തിൽ തന്നെ ഈ നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും. ആഡംബരവും അത്യാധുനിക സൗകര്യങ്ങളും നിറഞ്ഞ ധാരാളം ഹോട്ടലുകൾ ഇന്തോനേഷ്യയിലുണ്ട്. കയ്യിലുള്ള പണത്തിനനുസരിച്ചു താമസസ്ഥലങ്ങൾ കണ്ടുപിടിക്കാം. ആഡംബര ഹോട്ടലുകൾ അല്ലാതെ കുറഞ്ഞ ചെലവിൽ താമസിക്കാവുന്ന അതിഥി മന്ദിരങ്ങൾ, ജക്കാർത്തയിലും ബാലിയിലുമൊക്കെയുണ്ട്. താമസത്തിനായി അത്തരം അതിഥി മന്ദിരങ്ങൾ തെരഞ്ഞെടുക്കുന്നത് പണച്ചെലവ് കുറയ്ക്കാൻ സഹായിക്കും. ബാലി പോലുള്ള ധാരാളം വിനോദ സഞ്ചാരികൾ എത്തുന്ന ദ്വീപുകളിൽ താമസത്തിനു വലിയ തുക ചെലവാക്കേണ്ടതായി വരും. മികച്ച താമസ സൗകര്യങ്ങൾ നൽകുന്ന, കുറഞ്ഞ വില ഈടാക്കുന്ന ഹോട്ടലുകളെ കുറിച്ചുള്ള വിവരങ്ങൾ ബുക്കിംഗ്. കോം പോലുള്ള നിരവധി വെബ്സൈറ്റുകളിൽ ലഭ്യമാണ്. അത്തരം സൈറ്റുകൾ തിരയുന്നത് വില കുറഞ്ഞ റൂമുകൾ ലഭിക്കുന്നതിനു സഹായിക്കും. 

 

രുചിയേറിയ ഭക്ഷണം വിളമ്പുന്ന തെരുവോരങ്ങൾ ഇന്തോനേഷ്യയിലെ പ്രധാനപ്പെട്ട എല്ലാ ദ്വീപുകളിലുമുണ്ട്. വലിയ റെസ്റ്റോറന്റുകളെ അപേക്ഷിച്ചു വില വളരെ കുറവാണ് ഇത്തരം തട്ടുകട ഭക്ഷണങ്ങൾക്ക്. വലിയ ഹോട്ടലുകളെ ഭക്ഷണത്തിനായി ആശ്രയിക്കാതിരിക്കുന്നതാണ് ഉത്തമം. വലിയ ഭക്ഷ്യശാലകളിൽ ഒരാൾക്കു 200 രൂപ മുതൽ 500 രൂപ മുതൽ ഒരു നേരത്തെ ഭക്ഷണത്തിനു ചെലവ് വരും. മദ്യത്തിനു വിലയധികം നൽകേണ്ട ഒരു രാജ്യമാണ് ഇന്തോനേഷ്യ. അത്തരം ശീലമുണ്ടെങ്കിൽ അതൊഴിവാക്കുന്നതാണ് പണച്ചെലവ് കുറയ്ക്കാൻ ഉത്തമം. അന്നാട്ടിൽ ലഭ്യമാകുന്ന, തദ്ദേശീയമായി നിർമിക്കുന്ന ബിയറിന് വില കുറവാണ്.

 

ADVERTISEMENT

നിരവധി ദ്വീപുകൾ നിറഞ്ഞ രാജ്യമായതു കൊണ്ടുതന്നെ ഒരു ദ്വീപിൽ നിന്നും മറ്റൊരു ദ്വീപിലേക്കുള്ള യാത്രകൾ അല്പം വെല്ലുവിളി നിറഞ്ഞതാണ്. പ്രധാന ദ്വീപുകളെ  തമ്മിൽ ബന്ധിപ്പിക്കുന്നതിനു ഫെറികൾ സർവീസ് നടത്തുന്നുണ്ട്. അതുപോലെ തന്നെ ഫ്ലൈറ്റുകളും ലഭ്യമാണ്. ജാവ,സുമാത്ര പോലുള്ള ദ്വീപുകളിൽ നിന്നും ട്രെയിൻ സർവീസുകളുണ്ട്. നഗരങ്ങളിൽ യാത്രയ്ക്കായി ബസുകളെ ആശ്രയിക്കാവുന്നതാണ്. ഓട്ടോറിക്ഷകളും റിക്ഷകളും കാറുകളുമൊക്ക വാടകയ്ക്കു ലഭിയ്ക്കും. ഒരു ദിവസത്തേയ്ക്ക് മോട്ടോർ സൈക്കിൾ വാടകയ്ക്കു എടുക്കുന്നതു ഏറെ ഉപകാരപ്രദമാണ്. കാഴ്ചകൾ കണ്ടുകൊണ്ടു നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും നമ്മുടെ താല്പര്യമനുസരിച്ചു യാത്ര ചെയ്യാം. 

 

സുമാത്ര ദ്വീപിൽ ട്രെക്കിങ് പോലുള്ള വിനോദങ്ങൾ ആസ്വദിച്ചുകൊണ്ട് കാട്ടിൽ ഒരു ദിനം ചെലവഴിക്കുന്നതിനു ഈടാക്കുന്നത് വലിയ തുകയാണ്. എന്നാൽ കുറഞ്ഞ മുതൽ മുടക്കിൽ കാണാൻ കഴിയുന്ന നിരവധി കാഴ്ചകൾ ബാലിയിലും ജാവയിലുമുണ്ട്. ജക്കാർത്ത ദേശീയ സ്മാരകം, ഇന്തോനേഷ്യ ദേശീയ മ്യൂസിയം, ബോറാബുദൂർ ക്ഷേത്രം, പരംബാണൻ ക്ഷേത്രം, മൗണ്ട് ബോണോ പാർക്ക് എന്നിവിടങ്ങളിലെ കാഴ്ചകളെല്ലാം ആസ്വദിക്കുന്നതിനു പ്രവേശനനിരക്കായി വളരെ കുറച്ചു പണം മാത്രം ചെലവഴിച്ചാൽ മതിയാകും. ബാലിയിലെ പ്രധാന കാഴ്ചകളാണ് താനാഹ് ലോട്ട് ക്ഷേത്രം, മൗണ്ട് ബാട്ടൂർ, എലിഫന്റ് ടെംപിൾ മുതലായവ. മനോഹരമായ ഈ കാഴ്ചകളൊക്കെ ആസ്വദിക്കാനും അധികം പണം മുടക്കേണ്ടതില്ല.

 

അല്പം ശ്രദ്ധിച്ച്, കയ്യിലുള്ള പണം കൈകാര്യം ചെയ്താൽ കാഴ്ചകൾ കാണുന്നതിനും താമസത്തിനും ഭക്ഷണത്തിനും യാത്രകൾക്കുമായി ഒരു ദിവസം ഏകദേശം 1500 രൂപ മുതൽ  2000 രൂപ വരെയേ ചെലവ് വരികയുള്ളു. ശീതീകരിച്ച, ആഡംബര സൗകര്യങ്ങൾ എല്ലാമുള്ള ഹോട്ടൽ മുറികൾ താമസത്തിനായി തെരെഞ്ഞെടുക്കുകയും രാത്രികളിലെ പാർട്ടികൾ ആസ്വദിക്കുകയും അല്പം കയ്യയച്ചു പണം ചെലവഴിക്കുകയും ചെയ്താൽ  2500 രൂപ മുതൽ 3500 രൂപ വരെ ഒരു ദിവസം മുടക്കേണ്ടി വരും. കയ്യിലുള്ള പണം ബുദ്ധിപരമായി ചെലവഴിച്ചാൽ ഒട്ടും നിരാശരാകാതെ, മനം നിറയ്ക്കുന്ന കാഴ്ചകളും കണ്ടുകൊണ്ടു ഇന്തോനേഷ്യയിൽ നിന്നും  മടങ്ങാം.