ജലത്തിൽ ഒഴുകി നീങ്ങാൻ ഒരുങ്ങി നിൽക്കുന്ന ഓപറ ഹൗസിന്റെ ശിൽപഭംഗി, അതാണ് സിഡ്നിയുടെ മുഖമുദ്ര. നഗരത്തിലെ കലാകാരന്മാർക്കും പൊതുജനങ്ങൾക്കും കലാസൃഷ്ടികൾ അവതരിപ്പിക്കാനുള്ള വേദി തന്നെ വശ്യസുന്ദരമായൊരു കാഴ്ചയാണ്. 

സിഡ്നി തുറമുഖത്തിന് ചുറ്റുമായ നിർമിച്ചിരിക്കുന്ന നഗരത്തിൽ ഹാർബർ ബ്രിഡ്ജ്, പാറകൾ നിറഞ്ഞ കടൽതീരം, റോക്ക്സ് ഡിസ്കവറി മ്യൂസിയം, റോയൽ ബൊട്ടാണിക് ഗാർഡൻസ്, മ്യൂസിയം ഓഫ് കന്റെംപ്രറി ആർട്, ഡാർലിങ് ഹാർബർ, ഓസ്ട്രേലിയൻ നാഷനൽ മാരിടൈം മ്യൂസിയം, ചൈനീസ് ഗാർഡൻ ഓഫ് ഫ്രണ്ട്ഷിപ്പ് എന്നിവയാണ് മറ്റു പ്രധാന കാഴ്ചകൾ കെറോസൽ പ്ലേ ഗ്രൗണ്ടും വാട്ടർ പാർക്കും കുട്ടികളെ രസിപ്പിക്കും. 

വീസ നടപടികൾ അറിയാം

ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, മൂന്നു വർഷത്തെ ഇൻകം ടാക്സ് പേപ്പർ, ജോലി ചെയ്യുന്ന കമ്പനിയുടെ നോ ഒബ്ജ ക്ഷൻ സർട്ടിഫിക്കറ്റ്(NOC), ഫോട്ടോ എന്നിവ ഓസ്ട്രേലിയൻ ഹൈക്കമ്മിഷന്റെ  സൈറ്റിൽ അപ് ലോഡ് ചെയ്ത് വീസ യ്ക്കായി അപേക്ഷിക്കണം. 35–40 ദിവസത്തിനുള്ളിൽ ഇ– വീസ ലഭിക്കും. സ്കൂൾ കുട്ടികൾ ഐഡി, വിദ്യാർഥിയാ ണെന്ന് സാക്ഷ്യപ്പെടുത്തുന്ന ബോണാഫൈഡ് സർട്ടിഫിക്കറ്റ് എന്നിവ നൽകണം. 

എങ്ങനെ എത്താം

സിംഗപ്പൂർ എയർലൈൻസ്, സ്കൂട്ട്, എയർ ഏഷ്യ എന്നിവ ഓസ്ട്രേലിയയിലെ പ്രധാന നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. ഓസ്ട്രേലിയൻ ഡോളർ അഥവാ എയുഡി ആണ് കറൻസി. ഒരാൾക്ക് 94,000 രൂപ യാത്രാ ചെലവ് വരും.