സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന മെട്രോപ്പൊലിറ്റൻ സിറ്റികളിൽ ഒന്നാണ് ഫിലിപ്പീൻസ് തലസ്ഥാനമായ മനില, ഓൾഡ് മനില സിറ്റി, ഫോർട്ട് സാന്റിയാഗോ, സാൻ അഗസ്റ്റിൻ ചർച്ച്. ചുമരുകളാൽ ചുറ്റപ്പെട്ട ഇൻട്രാമറസ്, നാഷനൽ മ്യൂസിയം ഓഫ് ഫിലിപ്പീൻസ്, പ്രാസാൻജൻ ജലപാതം തുടങ്ങി കാഴ്ചകൾ അനവധിയാണ് മനിലയിൽ. ഏഴായിരം ദ്വീപുകൾ കൊണ്ട് സമ്പന്നമാണ് ഫിലിപ്പൈൻസ്.

മനിലയിൽ നിന്ന് ഒന്നര മണിക്കൂർ യാത്ര ചെയ്താൽ പ്രശസ്തമായ താൽ വോൾകാനോ കാണാം. ഫിലിപ്പീൻസിലെ രണ്ടാമത്തെ ആക്റ്റീവ് വോൾക്കാനോ ആണ് താൽ. താൽലേക്കിലൂടെ ബോട്ട് യാത്ര നടത്താം. 

ബോഹോൾ ദ്വീപ്, ഫിലിപ്പീൻസിലെ രണ്ടാമത്തെ വലിയ സിറ്റി ആയ സെബു, പ്യൂർടോ പ്രിൻസെസാ, മക്താൻ, ബൊറാകേ എന്നിവയാണ് ഫിലിപ്പീൻസിലെ മറ്റ് പ്രധാന സഞ്ചാരകേന്ദ്ര ങ്ങൾ. നഗരഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന സ്വകാര്യ ബസ് സർവീസും മെട്രോ ട്രെയിൻ സംവിധാനവുമുണ്ട്. ഫിലിപ്പീൻ സിലെ പല സ്ഥലങ്ങൾ ബന്ധിപ്പിക്കുന്ന ഷിപ്പ് ക്രൂയിസ് രസകരമാണ്. 

സെപ്തംബര്‍ മുതൽ ജനുവരി മാസം അവസാനിക്കുന്നതുവരെ ഫിലിപ്പൈൻസിലെ ജനങ്ങൾക്ക് ആഘോഷമാണ്. അവിടുത്തെ ഉത്സവ സീസൺ തുടങ്ങുന്നത് ഈ കാലത്താണ്. മറ്റെവിടെയുമില്ലാത്ത പോലെയുള്ള ആഘോഷങ്ങളാണ് ഫിലിപ്പൈൻസിൽ ക്രിസ്മസിനോട് അനുബന്ധിച്ച് നടക്കുന്നത്. ഉത്സവ സീസണിൽ ഇവിടം സന്ദർശിക്കുന്നത് യാത്രികർക്ക് ഏറെ കൗതുകരമായ അനുഭവങ്ങൾ സമ്മാനിക്കും. ഇവിടുത്തെ ക്രിസ്മസ് ആഘോഷങ്ങൾ ആരംഭിക്കുന്നത് സെപ്റ്റംബറിലാണ്, ജനുവരി അവസാനത്തോടെയാണ് ക്രിസ്മസ് ആഘോഷങ്ങൾ അവസാനിക്കുന്നത്.

വീസ നടപടികൾ അറിയാം

ഏജന്റ് വഴി വീസ ലെറ്റർ വച്ച് ഡൽഹിയിലെ ഫിലിപ്പീൻസ് കോൺസുലേറ്റിൽ അപേക്ഷിച്ചാൽ നാല് മുതൽ ഏഴ് ദിവസ ത്തിനുള്ളിൽ ഓൺലൈൻ വീസ ലഭിക്കും. 

എങ്ങനെ എത്താം

സിംഗപ്പൂർ എയർ ലൈൻസ്, സ്കൂട്ട് വിമാനങ്ങൾ വഴി സിംപ്പൂ രിലൂടെ ഫിലിപ്പീൻസിലെത്താം. എയര്‍ ഏഷ്യയുടെ വിമാനം ക്വാലലംപുർ വഴി. ലോക്കൽ കറൻസി ഫിലിപ്പീൻ പൈസോ ആണ് സഞ്ചാരികളിൽ നിന്ന് സ്വീകരിക്കുക. യുഎസ് ഡോളറായിരിക്കും. നാല് രാത്രി മൂന്ന് പകൽ യാത്രയ്ക്ക് ഒരാൾക്ക് 48,000 രൂപ ചെലവ് വരും.