ഐക്യരാഷ്ട്ര സഭയുടെ 2018 ലെ റിപ്പോർട്ടുകൾ പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനത ജീവിക്കുന്ന രാജ്യമാണ് ഫിൻലൻഡ്‌. യൂറോപ്പിന്റെ  വടക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന ജനസംഖ്യ വളരെ കുറഞ്ഞ ഒരു രാജ്യം‌. എല്ലാ വർഷവും ആയിരകണക്കിന് സഞ്ചാരികൾ സന്ദർശിക്കുന്ന രാജ്യത്തിന് ലോക ടൂറിസം ഭൂപടത്തിൽ അത്ര മോശമല്ലാത്ത ഒരു സ്ഥാനമുണ്ട്. സ്വീഡൻ, നോർവേ, റഷ്യ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യമാണിത്. തണുപ്പും മഞ്ഞും ആവോളം ആസ്വദിക്കാവുന്ന സ്വർഗ്ഗമാണിത്.

എന്തൊക്കെയാണ് ഫിൻലാൻഡിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്?

മുപ്പത്തിയൊന്‍പത് ദേശീയ ഉദ്യാനങ്ങളാണ് ഫിൻലാൻഡിലുള്ളത്. ഫിൻലാൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കി മനോഹരമായ ദ്വീപുകളാൽ ചുറ്റപ്പെട്ട ഒരിടമാണ്. ലോകം മുഴുവൻ ആരാധിക്കുന്ന സാന്താ ക്ലോസിന്റെ നാടാണ് ഫിൻലാൻഡ്. അവിടേക്കുള്ള യാത്രയിൽ നിങ്ങൾക്കും സാന്തായുമായി നേരിട്ട് സംസാരിക്കാം. മഞ്ഞുകാലവും മൂടിക്കിടക്കുന്ന മഞ്ഞുമൊക്കെ സാഹസിക യാത്രികർക്കും മഞ്ഞിനെ പ്രണയിക്കുന്നവർക്കും ഇഷ്ടമാകും. കരടി പോലെ ധാരാളം വന്യമൃഗങ്ങൾ ഉൾക്കൊള്ളുന്ന കാടുകളും ഫിൻലാൻഡിലുണ്ട്.

ഇന്ത്യൻ പാസ്പോർട്ട് ഉണ്ടെങ്കിൽ ഫിൻലൻഡ്‌ വീസ ലഭിക്കാൻ ചില മാർഗ്ഗങ്ങൾ ഇതാ:

ഓരോ രാജ്യത്തേയ്ക്കും പോകാൻ പലതരം വീസകൾ ലഭ്യമാണ്. ഫിൻലാൻഡിലേക്ക് പോകാൻ സൗകര്യമുണ്ടാക്കുന്ന വീസകൾ ഇവയാണ്.

ടൂറിസ്റ്റ് വിസ 

തൊണ്ണൂറു ദിവസത്തിൽ കുറവാണ് ഫിന്നിഷ് വീസ ആഗ്രഹിക്കുന്നതെങ്കിൽ ടൂറിസ്റ്റ് വിസ എടുക്കുന്നതാണ് നല്ലത്. ടൂറിസം പ്രോത്സാഹിപ്പിക്കുന്ന രാജ്യമായതുകൊണ്ടു തന്നെ വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ഇതു ലഭിക്കും.

ബിസിനസ് വീസ 

ജോലിയുമായി ബന്ധപ്പെട്ട  ആവശ്യങ്ങൾക്കാണ്‌ ഫിൻലാൻഡിൽ പോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ ബിസിനസ് വീസ എടുക്കുന്നതാണ് നല്ലത്. ഫിൻലാൻഡിൽ ആജീവനാന്ത ജോലിയ്ക്കായി വീസ ലഭിക്കുന്നു എന്നല്ല എന്നത് പ്രത്യേകം ഓർമിക്കുക.

വിസിറ്റ് വീസ 

ഫിൻലാൻഡിലേക്കുള്ള ഫാമിലി, സുഹൃത്തുക്കൾ എന്നിവരോടൊപ്പം ഒരു ചെറു കാലയളവിലേക്ക് താമസിക്കാനോ അവരെ സന്ദർശിക്കാനോ വേണ്ടിയുള്ളതാണ് വിസിറ്റ് വീസ. ഇതും തൊണ്ണൂറു ദിവസത്തേക്കാണ് ലഭിക്കുക.

ടൂറിസ്റ്റ് വീസ ലഭിക്കുവാൻ വേണ്ടിയുള്ള രേഖകൾ

പാസ്സ്‌പോർട്ട്

വീസയുടെ അപേക്ഷ 

35X45mm അളവിലുള്ള രണ്ടു ഫോട്ടോ (അതിൽ 80 % മുഖം വ്യക്തമായിരിക്കണം, ചിത്രം മാറ്റ് ഫിനിഷ് ഉള്ളതും വെളുത്ത ബാക് ഗ്രൗണ്ട് ഉള്ളതുമായിരിക്കണം)

യാത്രയുടെയും യാത്രക്കാരന്റെയും വിവരങ്ങൾ അടങ്ങിയ കവറിങ് ലെറ്റർ

എയർ ടിക്കറ്റ്

ട്രാവൽ മെഡിക്കൽ ഇൻഷുറൻസ്

ടൂറിസ്റ്റ് ഏജൻസ് ഉണ്ടെങ്കിൽ അവരുടെ വിവരണം

ഫിൻലാൻഡിൽ എവിടെയാണ് താമസിക്കുന്നതെന്നുള്ള വിവരം. ഹോട്ടലെങ്കിൽ ബുക്കിങ് വിവരങ്ങൾ

ഓരോ ദിവസത്തെയും പ്ലാനിങ്ങുകൾ

അവസാന മൂന്നു വർഷത്തെ ടാക്സ് അടച്ച രസീതുകൾ

അവസാന ആറു മാസത്തെ ബാങ്ക് വിവരങ്ങൾ (അത്യാവശ്യം നല്ലൊരു തുക ബാങ്കിൽ ഉണ്ടാവേണ്ടതാണ്)

ജോലി ഉണ്ടെങ്കിൽ അവസാന മൂന്നു മാസത്തെ സാലറി സ്ലിപ്പ്

പതിനെട്ടു വയസ്സിൽ താഴെ ഉള്ളവരാണെങ്കിൽ മാതാപിതാക്കളുടെയോ ഗാർഡിയന്സിന്റെയോ കൺസെന്റ് ലെറ്റർ.

ബിസിനസ് വീസക്കായി അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ

യാത്ര തുടങ്ങുന്ന സമയം മുതൽ ആറു മാസത്തേക്ക് വരെ വാലിഡിറ്റി ഉള്ള പാസ്പോർട്ട്

വീസ അപേക്ഷ

35X45mm സൈസിലെ രണ്ടു ഫോട്ടോ (അതിൽ 80 % മുഖമുണ്ടായിരിക്കണം, ചിത്രം മാറ്റ് ഫിനിഷ് ഉള്ളതും വെളുത്ത ബാക് ഗ്രൗണ്ട്.)

ലെറ്റർ ഹെഡിൽ ഉള്ള കവറിങ് ലെറ്റർ

താമസിക്കാനുള്ള ഹോട്ടലിന്റെ ബുക്കിങ് രേഖകൾ

ഓരോ ദിവസത്തെയും പ്ലാനിങ്ങുകൾ

അവസാന മൂന്നു വർഷത്തെ ടാക്സ് അടച്ച രസീതുകൾ

അവസാന ആറു മാസത്തെ ബാങ്ക് വിവരങ്ങൾ (അത്യാവശ്യം നല്ലൊരു തുക ബാങ്കിൽ ഉണ്ടാകേണ്ടതാണ്)

ജോലി ഉണ്ടെങ്കിൽ അവസാന മൂന്നു മാസത്തെ സാലറി സ്ലിപ്പ്.

ഫിൻലാൻഡിൽ നിന്നുള്ള ഇൻവിറ്റേഷൻ ലെറ്റർ.

വിസിറ്റ് വീസയ്ക്കായി അപേക്ഷിക്കുമ്പോൾ:

യാത്ര തുടങ്ങുന്ന സമയം മുതൽ ആറു മാസത്തേയ്ക്ക് വരെ വാലിഡിറ്റി ഉള്ള പാസ്പോർട്ട്

വീസയുടെ അപേക്ഷ 

35X45mm സൈസിലെ രണ്ടു ഫോട്ടോ (അതിൽ 80 % മുഖമുണ്ടായിരിക്കണം, ചിത്രം മാറ്റ് ഫിനിഷ് ഉള്ളതും വെളുത്ത ബാക് ഗ്രൗണ്ട് ഉള്ളതുമായിരിക്കണം.)

യാത്രയുടെയും യാത്രക്കാരന്റെയും വിവരങ്ങൾ അടങ്ങിയ കവറിങ് ലെറ്റർ

എയർ ടിക്കറ്റ് 

ട്രാവൽ മെഡിക്കൽ ഇൻഷുറൻസ്

ടൂറിസ്റ്റ് ഏജൻസ് ഉണ്ടെങ്കിൽ അവരുടെ വിവരണം

ഫിൻലാൻഡിൽ എവിടെയാണ് താമസിക്കുന്നതെന്ന് വിവരം. ഹോട്ടൽ ആണെങ്കിൽ ബുക്കിങ് വിവരങ്ങൾ 

ഓരോ ദിവസത്തെയും പ്ലാനിങ്ങുകൾ

അവസാന മൂന്നു വർഷത്തെ ടാക്സ് അടച്ച രസീതുകൾ

അവസാന ആറു മാസത്തെ ബാങ്ക് വിവരങ്ങൾ (അത്യാവശ്യം നല്ലൊരു തുക ബാങ്കിൽ ഉണ്ടാവേണ്ടതാണ്)

ജോലി ഉണ്ടെങ്കിൽ അവസാന മൂന്നു മാസത്തെ സാലറി സ്ലിപ്പ്

പതിനെട്ടു വയസ്സിൽ താഴെ ഉള്ളവരാണെങ്കിൽ മാതാപിതാക്കളുടെയോ ഗാർഡിയന്സിന്റെയോ കൺസെന്റ് ലെറ്റർ.

ഇൻവിറ്റേഷൻ ലെറ്ററിന്റെ യഥാർത്ഥ കോപ്പി, അല്ലെങ്കിൽ ഫിൻലൻഡ്‌ സന്ദർശനത്തിന്റെ കാരണം ബോധിപ്പിക്കുന്ന തെളിവുകൾ. 

ഇനിയും കാത്തിരിക്കണോ? നേരെ ഫിൻലാൻഡിലേക്ക് പറക്കൂ.