കാലിഫോർണിയക്കാരിയായ ലെക്സി അൽഫോൾഡിന് 21വയസാണ് പ്രായം. പക്ഷേ, ഈ ചെറു പ്രായത്തിനുള്ളിൽ ലെക്സി എന്ന കൊച്ചുമിടുക്കി ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദർശിച്ചു കഴിഞ്ഞു എന്നറിഞ്ഞാലോ. സംശയിക്കുകയും ഞെട്ടുകയും വേണ്ട, സംഗതി സത്യമാണ്. നമ്മുടെ നാട്ടിൽ, പെൺകുട്ടികൾ പഠനമൊക്കെ കഴിഞ്ഞ്, ഒരു ജോലിക്കായി ശ്രമിച്ചു തുടങ്ങേണ്ട പ്രായത്തിലാണ് ലെക്സി ഈ അപൂർവ നേട്ടം സ്വന്തമാക്കിയതെന്നതാണ് മറ്റൊരു വിസ്മയം. 196 രാജ്യങ്ങൾ സന്ദർശിച്ച്, യാത്രക്കൊതിയുടെ തുമ്പത്തു കയറി നിന്ന്, അവൾ വീണ്ടും ലോകത്തെ നോക്കുകയാണ്, മറ്റൊരു യാത്രയുടെ തുടക്കം പോല...

മെയ് 31ന് നോർത്ത് കൊറിയ സന്ദർശിച്ച്, തന്റെ സഞ്ചാരം പൂർത്തിയാക്കുമ്പോൾ 196 പരമാധികാര രാഷ്ട്രങ്ങളിലൂടെയാണ് ലെക്സിയുടെ യാത്ര കടന്നുപോയത്.

കാലിഫോർണിയയിൽ ട്രാവൽ ഏജന്‍സി നടത്തുകയാണ് ലെക്സിയുടെ മാതാപിതാക്കൾ. അതിനാൽ, ചെറിയ കുട്ടിയായിരുന്നപ്പോഴേ ലെക്സിയുടെ മനസ്സിൽ യാത്രകളോടുള്ള ഇഷ്ടം ലഹരി പോലെ നിറഞ്ഞു തൂവിയിരുന്നു. അതോടെ അവൾ യാത്രകളിലേക്കു മനസ്സിനെ പൂർണ്ണമായും ഇറക്കിവിട്ടു.

മാതാപിതാക്കൾക്കൊപ്പമുള്ള കുഞ്ഞു യാത്രകളിൽ നിന്ന് ഒറ്റയ്ക്കുള്ള വലിയ യാത്രകളിലേക്ക് അവൾ സ്വയം പറിച്ചു നട്ടതാണ് ഇപ്പോഴത്തെ നേട്ടത്തിന് കാരണം.

പൂർണരൂപം വായിക്കാം