ബോളിവുഡിലെ താരസുന്ദരിയും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഭാര്യയുമായ അനുഷ്ക ശർമയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയം. ഷൂട്ടിങ് തിരക്കുകളിൽ നിന്നു താരം അവധിയാഘോഷത്തിലാണ്. വെസ്റ്റ് ഇൻഡീസിലെ ആൻറിഗ്വയിലാണ് അനുഷ്കയിപ്പോൾ.

പഞ്ചസാര മണൽ വിരിച്ച മനോഹര ബീച്ചിൽ ബിക്കിനിയിട്ടിരിക്കുന്ന അനുഷ്കയുടെ ഇൻസ്റ്റ ഗ്രാം പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

വെസ്റ്റീൻഡീസ് പര്യടനത്തിലായ വിരാടിനൊപ്പമാണിപ്പോൾ താരം. ഓറഞ്ച്, പിങ്ക് നിറങ്ങളിലുള്ള ബിക്കിനി ധരിച്ച അനുഷ്കയുടെ ചിത്രം സോഷ്യൽ ലോകത്ത് വൈറലാണ്. 

ഒരൽപ്പം ആന്റിഗ്വ വിശേഷങ്ങൾ

വെസ്റ്റ് ഇൻഡീസിലെ ഒരു ദ്വീപാണ് ആന്റിഗ്വാ വാലാഡ്‌ലി അല്ലെങ്കിൽ വഡാഡ്‌ലി എന്നും ഈ ദ്വീപ് രാഷ്ട്രം അറിയപ്പെടുന്നു. കരീബിയൻ മേഖലയിലെ ലിവാർഡ് ദ്വീപുകളിൽ ഒന്നു കൂടിയായ ആന്റിഗ്വ, വിനോദ സഞ്ചാര ഭൂപടത്തിൽ അഭേദ്യമായ സ്ഥാനം വഹിക്കുന്നു. ബീച്ചുകളാണ് ആൻറിഗ്വയുടെ ആകർഷണം. ദ്വീപിന്റെ വടക്കൻ മേഖല 22 മനോഹര ചെറു ദ്വീപുകളാൽ സമ്പന്നമാണ്. ഒരു കറ്റമരൻ യാത്രയിലൂടെ നിങ്ങൾക്ക് ഈ സൗന്ദര്യം ആസ്വദിക്കാം. ആന്റിഗ്വ അതിമനോഹരമായ കാഴ്ചകൾ, സമ്പന്നമായ ചരിത്രം, ക്രിസ്റ്റൽ ക്ലിയർ വാട്ടർ, 365 ബീച്ചുകൾ എന്നിവയ്ക്കും പേരുകേട്ടതാണ്.