കന്യാമറിയത്തിന്റെ പുണ്യഭൂമിയായ മെജുഗോറിയയിൽ നിന്ന് മോസ്റ്റാറിലേക്ക് പോകുംവഴി ക്രാവിസ് വെള്ളച്ചാട്ടം കൂടി കാണേണ്ടതുണ്ട്. ഇപ്പോൾത്തന്നെ സമയം അഞ്ചര കഴിഞ്ഞു. സന്ധ്യയ്ക്കു മുമ്പ് ക്രാവിസിൽ എത്തിയില്ലെങ്കിൽ വെള്ളച്ചാട്ടം ഇരുട്ടത്തുകണ്ട് തൃപ്തി അടയേണ്ടി വരും. മെജുഗോറിയയിൽ

കന്യാമറിയത്തിന്റെ പുണ്യഭൂമിയായ മെജുഗോറിയയിൽ നിന്ന് മോസ്റ്റാറിലേക്ക് പോകുംവഴി ക്രാവിസ് വെള്ളച്ചാട്ടം കൂടി കാണേണ്ടതുണ്ട്. ഇപ്പോൾത്തന്നെ സമയം അഞ്ചര കഴിഞ്ഞു. സന്ധ്യയ്ക്കു മുമ്പ് ക്രാവിസിൽ എത്തിയില്ലെങ്കിൽ വെള്ളച്ചാട്ടം ഇരുട്ടത്തുകണ്ട് തൃപ്തി അടയേണ്ടി വരും. മെജുഗോറിയയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കന്യാമറിയത്തിന്റെ പുണ്യഭൂമിയായ മെജുഗോറിയയിൽ നിന്ന് മോസ്റ്റാറിലേക്ക് പോകുംവഴി ക്രാവിസ് വെള്ളച്ചാട്ടം കൂടി കാണേണ്ടതുണ്ട്. ഇപ്പോൾത്തന്നെ സമയം അഞ്ചര കഴിഞ്ഞു. സന്ധ്യയ്ക്കു മുമ്പ് ക്രാവിസിൽ എത്തിയില്ലെങ്കിൽ വെള്ളച്ചാട്ടം ഇരുട്ടത്തുകണ്ട് തൃപ്തി അടയേണ്ടി വരും. മെജുഗോറിയയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാൾക്കൻ ഡയറി 

അദ്ധ്യായം 18 

ADVERTISEMENT

കന്യാമറിയത്തിന്റെ പുണ്യഭൂമിയായ മെജുഗോറിയയിൽ നിന്ന് മോസ്റ്റാറിലേക്ക് പോകുംവഴി ക്രാവിസ് വെള്ളച്ചാട്ടം കൂടി കാണേണ്ടതുണ്ട്. ഇപ്പോൾത്തന്നെ സമയം അഞ്ചര കഴിഞ്ഞു. സന്ധ്യയ്ക്കു മുമ്പ് ക്രാവിസിൽ എത്തിയില്ലെങ്കിൽ വെള്ളച്ചാട്ടം ഇരുട്ടത്തുകണ്ട് തൃപ്തി അടയേണ്ടി വരും. മെജുഗോറിയയിൽ നിന്ന് ക്രാവിസിലേക്ക് 20 കി.മി ആണ് ദൂരം.എന്റെ സാരഥി സനൽ ക്രാവിസിൽ  പോയിട്ടുണ്ടെങ്കിലും മെജുഗോറിയയിൽ ഇതാദ്യമായാണ് വരുന്നത്. അതുകൊണ്ടു തന്നെ ഇവിടെ നിന്ന് ക്രാവിസിലേക്കുള്ള വഴി വലിയ നിശ്ചയമില്ല. എങ്കിലും സന്ധ്യയ്ക്കു മുമ്പേ എന്നെ ക്രാവിസിൽ എത്തിക്കുമെന്ന് ദൃഢപ്രതിജ്ഞ ചെയ്തിട്ടാണ് സനൽ തന്റെ കാർ സ്റ്റാർട്ട് ചെയ്തത്.

മെജുഗോറിയ, കുന്നിൻ മുകളിലുള്ള പട്ടണമാണെന്ന് കഴിഞ്ഞ അദ്ധ്യായത്തിൽ പറഞ്ഞല്ലോ. ക്രാവിസാകട്ടെ, മലയുടെ താഴ്‌വാരത്ത് എവിടെയോ ആണ്. ചെറിയ നാട്ടുവഴികളിലൂടെയാണ് കാർ ഓടുന്നത്. ഇടയ്ക്കിടെ കാർ നിർത്തി വഴി ചോദിക്കുന്നുമുണ്ട്. ഞാൻ ഹൃദയമിടിപ്പോടെയാണ് കാറിനുള്ളിൽ ഇരിക്കുന്നത്. ക്രാവിസിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ കണ്ട് കൊതിപൂണ്ട യാത്രികനാണ് ഞാൻ. പകൽ വെളിച്ചത്തിൽ ആ വെള്ളച്ചാട്ടം കാണാൻ കഴിഞ്ഞില്ലെങ്കിൽ ഞാനാകെ ഹതാശനാകും. ഇനി എന്നെങ്കിലുമൊരിക്കൽ ബോസ്‌നിയയിൽ വന്ന് ക്രാവിസ് കാണാനുള്ള സാദ്ധ്യത ഒരു ശതമാനം പോലുമില്ലല്ലോ.

ഏതായാലും മരണപ്പാച്ചിൽ പാഞ്ഞ്, സന്ധ്യയ്ക്കു തൊട്ടുമുമ്പ് സനൽ 'ക്രാവിസ് വാട്ടർ ഫോൾസ്' എന്നെഴുതിയ ബോർഡിനു താഴെ കാർ നിർത്തി, യുദ്ധം ജയിച്ച മട്ടിൽ വിടർന്നു ചിരിച്ചു.

ക്രാവിസ്‌  വെള്ളച്ചാട്ടം 

ഞാൻ കാറിൽ നിന്ന് ചാടിയിറങ്ങി വെള്ളച്ചാട്ടത്തിലേക്കു നയിക്കുന്ന പടവുകൾ താണ്ടി ഓടി. ഹോ, എന്തൊരു കാഴ്ച! പിക്ചർപോസ്റ്റ് കാർഡിൽ കാണുന്നതുപോലെ, വെള്ളത്തിരശീലകൾ മലമേലെ നിന്ന് ഒഴുകിയിറങ്ങുന്നതുപോലെ, വെള്ളച്ചാട്ടങ്ങളുടെ ഒരു നീണ്ട നിര! ഭയപ്പെടുത്തുന്ന ഹുങ്കാര ശബ്ദമൊന്നുമില്ലാതെ, കളകളാരവം പൊഴിച്ച് വെള്ളമങ്ങനെ ഊർന്നു വീഴുകയാണ്. അസംഖ്യം വെള്ളച്ചാട്ടങ്ങളാണ് ക്രാവിസിൽ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ ഒഴുകി വീഴുന്നത്. താഴെ നീലജലാശയത്തിലേക്ക് അവ നിപതിക്കുന്നു. വെള്ളച്ചാട്ടം മാറിനിന്നു വീക്ഷിക്കാൻ രണ്ടു നിലയുള്ള മണ്ഡപമുണ്ട്. കൂടാതെ ജലാശയത്തിലൂടെ വെള്ളച്ചാട്ടത്തിനു താഴെ എത്താൻ വള്ളങ്ങളുമുണ്ട്. എന്നാൽ സന്ധ്യയായതുകൊണ്ട് വള്ളക്കാരനൊക്കെ ഡ്യൂട്ടി അവസാനിപ്പിച്ച് പോയിക്കഴിഞ്ഞു. ദിവസവും ഒന്നര ലക്ഷത്തിലേറെ സന്ദർശകരെത്തുന്ന ക്രാവിസിൽ ഞാൻ, ഞാൻ മാത്രം!

ADVERTISEMENT

യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട 20 വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായി ട്രാവൽ മാസികകൾ ക്രാവിസിനെ തെരഞ്ഞെടുത്തിട്ടുണ്ട്. മെജുഗോറിയയിലെത്തുന്ന തീർത്ഥാടകരെല്ലാം ക്രാവിസും സന്ദർശിക്കുന്നുണ്ട്. 83 അടി ഉയരമുള്ള പാറയിൽ നിന്ന് ട്രെബിസാത് നദി പതിക്കുന്നതാണ് ക്രാവിസെന്ന വെള്ളച്ചാട്ടം. 500 അടി നീളത്തിലാണ് അസംഖ്യം വെള്ളച്ചാട്ടങ്ങൾ കണ്ണിന് വിരുന്നൊരുക്കുന്നത്. ഒരിക്കലും വെള്ളത്തിന്റെ കത്തൊഴുക്ക് ഉണ്ടാകാത്തതിനാൽ വെള്ളച്ചാട്ടത്തിനു താഴെയും നീല ജലാശയത്തിലും ഏത് ഋതുഭേദത്തിലും ആർത്തുല്ലസിച്ച് കുളിക്കാം. ഇരുട്ടുന്നതിനു മുമ്പ് വെള്ളച്ചാട്ടത്തിന്റെ കുറെ ചിത്രങ്ങളെടുത്തു. പിന്നെ മനസ്സില്ലാമനസ്സോടെ ക്രാവിസിനോട് വിടപറഞ്ഞു.

ക്രാവിസ്‌  വെള്ളച്ചാട്ടം 

രാത്രി ഏഴരയോടെ മോസ്റ്റാറിലെത്തി. മലനിരകളും പുഴകളും അതിരിടുന്ന മോസ്റ്റാറിന്റെ ഏതോ വഴികളിലൂടെ സനൽ ഞാൻ ബുക്ക് ചെയ്തിരുന്ന ഹോട്ടലിലെത്തിച്ചു. 'ഇവിടെ ഇതിനുമുമ്പ് വന്നിട്ടുണ്ടോ?' കാർ നിർത്തിയിട്ട് സനൽ ചോദിച്ചു. 'ഇല്ല, എന്താണ് അങ്ങനെ ചോദിച്ചത്?' എന്നു ഞാൻ. അല്ല, ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചയായ സ്റ്റോൺ ബ്രിഡ്ജിനും ഓൾഡ് ടൗണിനും ഏറ്റവും അടുത്താണ് ഈ ഹോട്ടൽ. താമസിക്കാനായി ഈ സ്ഥലം എങ്ങനെ കണ്ടുപിടിച്ചു എന്ന് ഞാൻ വിചാരിച്ചു പോയി'- സനൽ പറഞ്ഞു. കുറേക്കാലമായി ബോസ്‌നിയയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും അങ്ങനെ കൂട്ടിയും കിഴിച്ചും കണ്ടെത്തിയ സ്ഥലമാണിതെന്നും ഞാൻ ഉത്തരം പറഞ്ഞു.

ക്രാവിസ്‌  വെള്ളച്ചാട്ടം 

വലിയ ഗേറ്റ് കടന്ന് ഞാൻ ഹോട്ടലിലേക്ക് പ്രവേശിച്ചു. സനൽ യാത്ര പറഞ്ഞ് പിരിഞ്ഞു. മുറ്റത്തെ കാൽപെരുമാറ്റം കേട്ട് ഒരു സ്ത്രീ മേലെ നിന്ന് എത്തിനോക്കി. എന്നിട്ട് പടികളിറങ്ങി താഴെയെത്തി. മധ്യവയസ് പിന്നിട്ട ഈ സ്ത്രീയാണ് ഹോട്ടലിന്റെ ഉടമ. അവരും കുടുംബവും താമസിക്കുന്നതും ഹോട്ടലിനുള്ളിൽ തന്നെ.

ക്രാവിസ്‌  വെള്ളച്ചാട്ടം 

എനിക്കുവേണ്ടി തയ്യാറാക്കി വെച്ചിരിക്കുന്ന മുറി താഴെയാണ്. ഏതാണ്ട് 2300 രൂപയാണ് വാടക. ചെറിയ മുറി പ്രതീക്ഷിച്ച് വാതിൽ തുറന്ന ഞാനൊന്ന് ഞെട്ടി. കോട്ടയം അയ്യപ്പാസ് പോലെ, വിശാലമായ ഷോറൂം! കൃത്യമായി പറഞ്ഞാൽ മൂന്ന് കിടപ്പു മുറികളും രണ്ട് ടോയ്‌ലറ്റുകളും ഒരു ഡ്രോയിങ് കം ഡൈനിങ് റൂമൊക്കെയുള്ള അപ്പാർട്ടുമെന്റാണ് എനിക്ക് കിട്ടിയിരിക്കുന്നത്. 'എൻജോയ് യുവർ സ്റ്റേ' എന്നും പറഞ്ഞ് ഹോട്ടലുടമയായ സ്ത്രീ യാത്രയായി.

ക്രാവിസ്‌  വെള്ളച്ചാട്ടം 
ADVERTISEMENT

നീണ്ട യാത്രയുടെ ക്ഷീണം എന്നെ അലട്ടുന്നുണ്ടായിരുന്നു. മെജുഗോറിയയിൽ കന്യാമറിയം പ്രത്യക്ഷപ്പെട്ട മല മുകളിലേക്കുള്ള യാത്ര അത്യന്തം ദുഷ്‌കരമായിരുന്നു. ചൂടുവെള്ളത്തിൽ കുളിച്ച്, അല്പനേരം വിശ്രമിച്ചിട്ട് ഞാൻ അത്താഴം കഴിക്കാനിറങ്ങി. 

മോസ്റ്റാർ നഗരത്തിന്റെ ദൃശ്യം

നല്ല തണുപ്പുണ്ട്, ഹോട്ടലിനു മുന്നിലെ റോഡിലൂടെ നടന്ന് മറ്റൊരു മെയിൻറോഡിൽ പ്രവേശിച്ചു. അതിനപ്പുറം ഒരു പുഴ ഒഴുകുന്ന ശബ്ദം കേൾക്കാം. അവിടേക്കു നടന്നു. 

തൊട്ടടുത്ത് എത്തിയപ്പോഴാണ് മനസ്സിലായത്, അത് പുതിയ -പഴയ ടൗണുകളെ പകുത്തുകൊണ്ട് ഒഴുകുന്ന പുഴയാണെന്ന്. അതായത്, മെയിൻറോഡിനപ്പുറം കാണുന്നത് ഓൾഡ് ടൗണാണ്. മോസ്റ്റാറിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദേശമാണിത്. ഞാൻ കല്ലുകൾ പാകിയ ഓൾഡ് ടൗണിന്റെ നിരത്തിലേക്കിറങ്ങി. ചുറ്റും കാണുന്നത് ഉരുളൻ കല്ലുകൾ ചുവരുകളിൽ പതിച്ച കെട്ടിടങ്ങളാണ്. സുവനീർ ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എല്ലാം അടച്ചു കഴിഞ്ഞു. പഴയ നഗരത്തിന് ചേരുംവിധമുള്ള, 'സെപിയ ടോണി'ലുള്ള പ്രകാശവിതാനമാണ് എവിടെയും കാണാനുള്ളത്. അത് പഴയ നഗരത്തിന്റെ പഴമ വീണ്ടും വർദ്ധിപ്പിക്കുന്നുണ്ട്.

നരേത് വ നദിയും മോസ്റ്റാറും 

പുഴയ്ക്കു കുറുകെ കല്ലിൽ നിർമ്മിച്ച ചെറിയ പാലം കടന്നപ്പോൾ ഒരു റെസ്റ്റോറന്റ് തുറന്നിരിക്കുന്നതു കണ്ടു. പുറത്ത് പരമ്പരാഗത ബോസ്‌നിയൻ വേഷം ധരിച്ച യുവതി മെനുകാർഡുമായി നിൽപ്പുണ്ട്. ഏതായാലും ഇനി അലയേണ്ടതില്ലെന്നു തീരുമാനിച്ചു.

ഉള്ളിൽ കടന്നപ്പോഴാണ് അതൊരു തനത് ബോസ്‌നിയൻ റെസ്റ്റോറന്റാണന്നു മനസ്സിലായത്. ഒരു മുഗൾ രാജകൊട്ടാരത്തിന്റെ ഉള്ളിൽ പ്രവേശിച്ച അനുഭവം. ഹുക്ക എരിയുന്നു മൂലകളിൽ യുവമിഥുനങ്ങൾ അവരുടേതായ ലോകത്ത് മുട്ടിയുരുമ്മി ഇരിക്കുന്നു. ഞാൻ ബിയറും സ്റ്റെയ്ക്കും ഓർഡർ ചെയ്തു. സ്റ്റെയ്ക്ക് വന്നത് ഫ്രഞ്ച് ഫ്രൈയുടെയും-വെജിറ്റബിൾ സലാഡിന്റെയും അകമ്പടിയോടെയാണ്. അത്താഴം കുശാലായെന്നു പറഞ്ഞാൽ മതിയല്ലോ. പിറ്റേന്ന് രാവിലെ ഹോട്ടലിൽ നിന്നുള്ള പ്രഭാതഭക്ഷണവും  കുശാലായി. നീണ്ട ബ്രെഡും പന്നിയിറച്ചി ചേർന്ന ഓംലെറ്റും ചിക്കൻ സോസേജും ബേക്കണും പച്ചക്കറികളും ജ്യൂസും കാപ്പിയുമെല്ലാം ചേർന്ന തകർപ്പൻ ഭക്ഷണം. ഞാൻ സിഗാന അപ്പാർട്ടുമെന്റ് എന്ന എന്റെ ഹോട്ടലിനെയങ്ങ് സ്‌നേഹിച്ചു പോയി! മോസ്റ്റാർ-ബോസ്‌നിയയിലെ ഏറ്റവും പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമാണിത്. നെരത്‌വ നദിയുടെ കരയിൽ സമ്പന്നമായ പൈതൃകവുമായി, ചരിത്രസ്‌നേഹികളുടെ ഇഷ്ടനഗരമായി മോസ്റ്റാർ നിലകൊള്ളുന്നു. നരെത്‌വ നദിയുടെ കുറുകെയുള്ള പഴയ പാലം - സ്റ്റാറിമോസ്റ്റ്- വിനോദസഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട കാഴ്ചയാണ്. ഈ പാലം സംരക്ഷിക്കാനായി പണ്ടുകാലത്ത് ഭടന്മാരെ നിയോഗിച്ചിരുന്നു. അവർ അറിയപ്പെട്ടിരുന്നത് മോസ്റ്റാറി എന്നാണ്. മോസ്റ്റാർ എന്ന സ്ഥലനാമവും അതിൽ നിന്നുണ്ടായതാണെന്ന് കരുതപ്പെടുന്നു.

15-ാം നൂറ്റാണ്ടിൽ ഓട്ടോമാൻ ചക്രവർത്തിമാരുടെ ഭരണകാലത്താണ് മോസ്റ്റാർ പ്രതാപം കൈവരിച്ചത്. ബാൾക്കൻ രാജ്യങ്ങളിൽ മുസ്ലീം വാസ്തുശില്പഭംഗിയുള്ള കെട്ടിടങ്ങൾ ഏറ്റവുമധികം കാണാൻ സാധിക്കുന്നത് മോസ്റ്റാറിലാണ്.

1520 മുതൽ 1566 വരെ നിർമ്മിക്കപ്പെട്ട കെട്ടിടങ്ങളാണ് മോസ്റ്റാറിൽ കാണുന്നവയിൽ ഏറെയും. 1878ൽ  ബോസ്‌നിയയുടെ ഭരണം ആസ്ട്രോ -ഹംഗേറിയന്മാർ കൈയടക്കിയപ്പോൾ കുറേക്കാലം തലസ്ഥാന നഗരമായി മോസ്റ്റാർ മാറുകയും ചെയ്തു.'92 ലെ ബോസ്‌നിയൻ യുദ്ധകാലത്ത് ഏറ്റവുമധികം സംഘട്ടനങ്ങൾ നടന്ന സ്ഥലമാണ്  മോസ്റ്റാർ . നിരവധി പൈതൃക സ്മാരകങ്ങൾക്ക് കേടുപറ്റുകയും ചെയ്തു. എല്ലാം പഴയപടി പുതുക്കിപ്പണിതതുകൊണ്ട് മോസ്റ്റാറിന് ഇപ്പോഴും പഴമയുടെ ഭംഗിയുണ്ട്. ക്ലോക്ക് ടവർ , സ്റ്റാറിമോസ്റ്റ് പാലം, ഹമാം എന്ന പബ്ലിക്ബാത്ത്, സിനഗോഗ്, കത്തീഡ്രൽ ഓഫ് ഹോളി ട്രിനിറ്റി, ഓട്ടോമാൻ കൊട്ടാരം തുടങ്ങി നിരവധി കാഴ്ചകളുണ്ട്, മോസ്റ്റാറിൽ. എല്ലാം നടന്നു കാണാവുന്ന ദൂരത്തിലാണ്. അതുകൊണ്ട് ഗൈഡിന്റെ സഹായമില്ലാതെ നഗരം കണ്ടുതീർക്കാമെന്നു ഞാൻ കരുതി. തന്നെയുമല്ല ഹോട്ടലിലെ മുറിയിൽ കാണേണ്ട സ്ഥലങ്ങളുടെ ബ്രോഷറുകളും മാപ്പുമെല്ലാം വെച്ചിട്ടുണ്ട്.

ഞാൻ പ്രഭാതഭക്ഷണം കഴിച്ച ശേഷം നടപ്പാരംഭിച്ചു. നല്ല സുഖമുള്ള കാലാവസ്ഥ. തണുപ്പുമല്ല, ചൂടുമല്ല എന്ന അവസ്ഥ. തലേന്നു രാത്രി കണ്ട പഴയ നഗരത്തിന്റെ കവാടത്തിൽത്തന്നെയാണ് ആദ്യം നടന്നെത്തിയത്. നേരം 8.30 ആയതേയുള്ളൂ. സഞ്ചാരികളുടെ തിരക്ക് ആരംഭിച്ചിട്ടില്ല. ഞാൻ പഴയ നഗരത്തിന്റെ പടവുകളിറങ്ങി കല്ലുപതിച്ച പാതയിലൂടെ നടപ്പുതുടങ്ങി.